ദ ഹിന്ദു

(The Hindu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യയിലെ ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ദി ഹിന്ദു. ചെന്നൈയിൽ നിന്നും 1878ൽ ആരംഭിച്ചു. പ്രതിവാര പത്രമായാണ്‌ തുടക്കം. 1889 ഏപ്രിൽ ഒന്നുമുതൽ ദിനപത്രമായി[1]. മദ്രാസ് ട്രിപ്ലിക്കേഷൻ സൊസൈറ്റിയുടെ പ്രസിദ്ധീകരണമായി തുടങ്ങിയ ദ ഹിന്ദു,1905 ൽ കസ്തൂരി രംഗ അയ്യങ്കാർ വിലക്കുവാങ്ങുകയായിരുന്നു. ദി ഹിന്ദുവിന്റെ തമിഴ് പത്രം 2013 സെപ്റ്റംബർ 16-ാം തിയതി പ്രസിദ്ധീകരണം ആരംഭിച്ചു. [2]

ദി ഹിന്ദു
തരംദിനപത്രം
FormatBroadsheet
ഉടമസ്ഥ(ർ)Kasturi & Sons Ltd.
പ്രസാധകർഎൻ. റാം
എഡീറ്റർമാലിനി പാർഥസാരതി
സ്ഥാപിതംസെപ്റ്റംബർ 20, 1878
ആസ്ഥാനംചെന്നൈ
Circulation1,272,000
ഔദ്യോഗിക വെബ്സൈറ്റ്ദി ഹിന്ദു വെബ്സൈറ്റ്

1947ൽ ആരംഭിച്ച സ്‌പോർട്ട് ആൻഡ് പാസ്സ് ടൈം ആണ്‌ പിന്നീട് സ്‌‌പോർട്ട്‌സ്റ്റാറായി മാറിയത്.

1984 ൽ 'ഫ്രണ്ട്‌ലൈൻ' എന്ന ദ്വൈവാരികയും ആരംഭിച്ചു.ചെന്നൈക്കുപുറമേ കോയമ്പത്തൂർ, ബാംഗ്ലൂർ, ഹൈദരാബാദ്, മധുര, വിശാഖപട്ടണം, കൊച്ചി, തിരുവനന്തപുരം, ഡൽഹി, വിജയവാഡ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. ഇപ്പോഴത്തെ മുഖ്യപത്രാധിപർ എൻ. രവിയും പത്രാധിപർ മാലിനി പാർഥസാരതിയുമാണ്.[3]

ദ ഹിന്ദുവിന്റെ കോഴിക്കോട് എഡിഷൻ 2012 ജനുവരി 29-ാം തിയതി മുതൽ പ്രസിദ്ധീകരിച്ചു തുടങ്ങി.

ഹിന്ദു ദിനപത്രത്തിന്റെ 17 പ്രിന്റിംഗ് പ്രസ്സുകളിൽ 3 എണ്ണം കേരളത്തിലാണുള്ളത്.[4]

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
  • ബിസ്‌നസ് ലൈൻ ദിനപത്രം.
  • സ്‌പോർട്ട്‌സ്‌റ്റാർ.
  • ഫ്രണ്ട്‌ലൈൻ ദ്വൈവാരിക.

വാർഷിക പ്രസിദ്ധീകരണങ്ങൾ

  • സർ‌വ്വേ ഓഫ് ഇന്ത്യൻ അഗ്രികൾച്ചർ
  • സർ‌വ്വേ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രി
  • സർ‌വ്വേ ഓഫ് എൻ‌വയൺ‌മെന്റ്
  • ഇന്ത്യൻ ക്രിക്കറ്റ്.
  1. "About us". Archived from the original on 2009-11-25. Retrieved 2009-11-12.
  2. ദി ഹിന്ദു തമിഴ് പത്രത്തിന്റെ വെബ് സൈറ്റ്‌
  3. http://www.thehindu.com/news/national/changes-at-the-helm-editorial-and-business/article5257829.ece?homepage=true
  4. കോഴിക്കോട് എഡിഷൻ
"https://ml.wiki.x.io/w/index.php?title=ദ_ഹിന്ദു&oldid=3660450" എന്ന താളിൽനിന്ന് ശേഖരിച്ചത്