ഉത്പാദനോപാധികളുടെ സ്വകാര്യഉടമസ്ഥത നിലനിൽക്കുന്നതും അവ ലാഭാധിഷ്ഠിതമായി ഉപയോഗിക്കുന്നതുമായ സമ്പദ്‌വ്യവസ്ഥയെ ആണ് മുതലാളിത്തം എന്ന് വിളിക്കുന്നത്. ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലെ വരുമാനം രണ്ട് രീതിയിൽ - ലാഭം ആയും കൂലി ആയും ആണ് രൂപപ്പെടുന്നതെന്ന് സാമാന്യമായി പറയാം. ഇവരണ്ടിനുമൊപ്പം, പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണാവകാശത്തിൽ നിന്നും ഉരുത്തിരിയുന്ന പാട്ടം എന്ന പ്രതിഭാസവും ഈ സമ്പദ്‌‌വ്യവസ്ഥയിൽ കാണാം. എന്തുതന്നെയായാലും, മൂലധനം പ്രദാനം ചെയ്യുന്നവൻ അഥവാ ഉത്പാദനോപാധികളുടെ ഉടമസ്ഥത കൈകാര്യം ചെയ്യുന്നവൻ ആരാണോ അവനാണ് ഈ സമ്പദ്‌വ്യവസ്ഥയിൽ ലാഭം കരസ്ഥമാക്കുന്നതെന്ന് കാണാം. പലപ്പോഴും ഈ ലാഭം സംരംഭത്തിന്റെ കൂടുതൽ വികാസത്തിന് നിക്ഷേപിക്കപ്പെടുകയും അത് കൂടുതൽ തൊഴിലവസരങ്ങളുടെ സൃഷ്ടിക്ക് കാരണമാകുകയും ചെയ്യാറുണ്ട്. സംരംഭത്തിന് തന്റെ സേവനം അഥവാ അദ്ധ്വാനം പ്രദാനം ചെയ്യുന്ന തൊഴിലാളികൾ എന്നറിയപ്പെടുന്ന വിഭാഗത്തിന് ലഭിക്കുന്ന പ്രതിഫലമാണ് കൂലി. എന്നാൽ ഇവർക്ക് സംരംഭത്തിലോ, ഉത്പാദനോപാധികളിലോ ഉടമസ്ഥാവകാശമുണ്ടാകില്ല. അതിനാൽ തന്നെ, സംരംഭം ലാഭത്തിലായാലും നഷ്ടത്തിലായാലും ഇവർക്ക് കൂലി ലഭിക്കുന്നതിന് അവകാശമുണ്ടായിരിക്കും.[1] . മുതലാളിത്തത്തിൽ മറ്റെന്തിനേയും പോലെ അദ്ധ്വനവും ഒരു ചരക്ക് ആയിരിക്കും എന്ന് മാർക്സ് നിരീക്ഷിക്കുന്നുണ്ട്. തൊഴിലാളിയെക്കൊണ്ട് കുറഞ്ഞ കൂലിയ്ക്ക് ജോലിചെയ്യിക്കണമെന്നു മുതലാളിയും മുതലാളിയിൽ നിന്നു കൂടുതൽ കൂലി വാങ്ങിച്ചെടുക്കണമെന്നു തൊഴിലാളിയും താത്പര്യപ്പെടും. ഇത് പലപ്പോഴും സംഘർഷത്തിലേക്ക് എത്തിച്ചേരും. ഗോത്ര വർഗ്ഗം, അടിമ ഉടമ സബ്രദായം, ജന്മി കുടിയാൻ സംവിധാനം, മുതലാളിത്തം എന്നീ ക്രമങ്ങളിലൂടെയാണ് മിക്കവാറും ജനസമൂഹങ്ങളുടെ സഞ്ചാരം. പല സമൂഹങ്ങളിലും ഈ വ്യവസ്ഥിതികൾ വ്യവച്ഛേദിച്ച് അറിയാൻ കഴിയാത്തവണ്ണം കൂടിക്കുഴഞ്ഞു കിടക്കുകയായിരിക്കും. യൂറോപ്പിലെ വ്യവസായ വിപ്ലവം വലിയ തൊഴിൽ ശാലകളുടെ ഉൽഭവത്തിനു വഴിയൊരുക്കി. ഇത്തരം വ്യവസായങ്ങൾ വലിയ മുതൽ മുടക്ക്, ദീർഘവീക്ഷണത്തോടുകൂടിയുള്ള മാനേജ്മെൻറ്, പ്ലാനിങ് എന്നിവ അത്യാവശ്യമാക്കി ഈ വ്യവസായങ്ങളുടെ ഉടമകൾക്ക് വലിയ ലാഭം കിട്ടുകയും അവർ വീണ്ടും പുതിയവ സ്ഥാപിക്കുകയും ചെയ്തു. അതോടെ നിരവധി തൊഴിൽ അവസരങ്ങൾ ഉണ്ടായി. ആ രാജ്യങ്ങളിലെ സർക്കാരും സമൂഹവും അത്തരം മാറ്റങ്ങളെ സ്വീകരിച്ചു. അങ്ങനെ ഉദ്പ്പാദന ഉപാധികളുടെ ഉടമസ്ഥന്മാരായ മുതലാളിമാർ എന്നൊരു സമൂഹവും അധ്വാനശേഷി വിൽക്കുന്നവരായ തൊഴിലാളികൾ എന്ന വിഭാഗവും ഉദയം ചെയ്തു. പണത്തിൻറെ കുത്തൊഴുക്ക് സമൂഹത്തിലേയ്ക്ക് ഉണ്ടായി. ഇത് സമ്പത് വ്യവസ്ഥയുടെ വളർച്ചയിലേക്ക് നയിച്ചു. അതോടെ ഇത്തരം രാജ്യങ്ങളിൽ വികസനവും പുരോഗതിയും ഉണ്ടായി വന്നു. വികസിത രാജ്യങ്ങൾ ശാസ്ത്രത്തിനും ഗവേഷണത്തിനും കണ്ടുപിടുത്തങ്ങൾക്കും വലിയ പ്രാധാന്യം കൊടുത്തു. ഇത് പുതിയ ഉത്പന്നങ്ങൾ വിപണിയിലേക്ക് വരാൻ ഇത് കാരണമായി. മിനിമം കൂലിയും, ഉയർന്ന സാമൂഹിക സുരക്ഷയും, എല്ലാവർക്കും പെൻഷനും അവിടെ നിലവിൽ വന്നു. അങ്ങനെ മനുഷ്യരുടെ ജീവിത നിലവാരത്തിനും വലിയ മാറ്റങ്ങൾ സംഭവിച്ചു. പഴയ ജന്മി കുടിയാൻ സംവിധാനത്തിൽ കാർഷിക വിളകളെ മാത്രം ആശ്രയിച്ചിരുന്ന സമൂഹത്തിൽ വ്യവസായ ഉല്പ്പന്നങ്ങളുടെ വിൽപ്പനയിലൂടെ വൻതോതിൽ പണം ലഭിച്ചു.

മാർക്സിസം
സാമൂഹിക-മാനവ ശാസ്ത്രങ്ങൾ
തൊഴിലാളി
ബൂർഷ്വാസി
വർഗ്ഗബോധം
വർഗ്ഗസമരം
പ്രാകൃത കമ്മ്യൂണിസം
അടിമത്തം
നാടുവാഴിത്തം
മുതലാളിത്തം
സോഷ്യലിസം
കമ്യൂണിസം
ധനതത്വശാസ്ത്രം
മാർക്സിയൻ ധനതത്വശാസ്ത്രം
വിഭവങ്ങൾ
ചൂഷണം
അദ്ധ്വാനം
മൂല്യ നിയമം
ഉല്പാദനോപാധികൾ
ഉല്പാദന രീതികൾ
അധ്വാനശക്തി
മിച്ച അദ്ധ്വാനം
മിച്ചമൂല്യം
വേതന ജോലി
ചരിത്രം
മുതലാളിത്ത ഉല്പാദനസമ്പ്രദായം
വർഗ്ഗ പ്രയത്നം
തൊഴിലാളിവർഗ സർവാധിപത്യം
Primitive accumulation of capital
തൊഴിലാളിവർഗ്ഗ വിപ്ലവം
തൊഴിലാളിവർഗ്ഗ സാർവ്വദേശീയത
ലോക വിപ്ലവം
Philosophy
മാർക്സിയൻ തത്ത്വശാസ്ത്രം
ചരിത്രപരമായ ഭൗതികവാദം
വൈരുദ്ധ്യാത്മക ഭൗതികവാദം
Analytical Marxism
അരജാകവാദവും മാർക്സിസവും
Marxist autonomism
Marxist feminism
മാർക്സിസ്റ്റ് മാനവികതാവാദം
Structural Marxism
പാശ്ചാത്യ മാർക്സിസം
പ്രധാന മാർക്സിസ്റ്റുകൾ
കാറൽ മാർക്സ്
ഫ്രെഡറിക് ഏംഗൽസ്
കാൾ കോട്സ്കി
ജോർജി പ്ലെഖാനോവ്
ലെനിൻ
ലിയോൺ ട്രോട്സ്കി
റോസ ലക്സംബർഗ്
മാവോ സെ-തൂങ്
ജോർജ് ലൂക്കാക്സ്
അന്റോണിയോ ഗ്രാംഷി
ഫിദൽ കാസ്ട്രോ
ചെ ഗുവേര
Karl Korsch
Frankfurt School
ലൂയി അൽത്തൂസർ
വിമർശനങ്ങൾ
മാർക്സിസത്തെക്കുറിച്ചുള്ള വിമർശനങ്ങൾ
Full list
കവാടം:കമ്മ്യൂണിസം

ചരിത്രം

തിരുത്തുക

മുതലാളിത്തം അതിന്റെ ആധുനിക രൂപത്തിൽ നവോത്ഥാനത്തിന്റെ തുടക്കത്തിൽ, ഫ്ലോറൻസ് പോലുള്ള നഗരങ്ങളിൽ ഉയർന്നുവന്നതായി കാണാം. മൂലധനം നൂറ്റാണ്ടുകളായി ചെറിയ തോതിൽ വ്യാപാരി, വാടക, വായ്പ എന്നിവയിലൂടെ നിലനിന്നിരുന്നു. ചെറിയ രീതിയിൽ ഉള്ള ചരക്ക് കൈമാറ്റവും അത് മൂലം ഉണ്ടായ ചരക്ക് ഉല്പാദനവും ആയിരുന്നു ചരക്കിനെ മൂലധനമാക്കി വളർത്തിയത്. സ്വതന്ത്ര വ്യാപാരം, ബാങ്കിംഗ് തുടങ്ങിയ മുതലാളിത്ത സാമ്പത്തിക നയങ്ങൾ അറബികൾ നടപ്പിലാക്കിയിരുന്നു. അവരുടെ ഇന്തോ-അറബിക് അക്കങ്ങളുടെ ഉപയോഗം ഇത് സുഗമമാക്കി. വെനിസ്, പിസ തുടങ്ങിയ നഗരങ്ങളിലെ വ്യാപാര പങ്കാളികളിലൂടെ ഈ ആശയങ്ങൾ യൂറോപ്പിലേക്ക് കുടിയേറി. ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനായ ഫിബൊനാച്ചി മെഡിറ്ററേനിയൻ യാത്ര ചെയ്ത് അറബ് വ്യാപാരികളുമായി സംസാരിച്ച് യൂറോപ്പിൽ തിരിചെത്തി ഇന്തോ-അറബിക് അക്കങ്ങളുടെ ഉപയോഗം ജനപ്രിയമാക്കുകയും ചെയ്തു.

മൂലധനവും വാണിജ്യ വ്യാപാരവും ചരിത്രത്തിന്റെ ഭൂരിഭാഗവും നിലനിന്നിരുന്നുവെങ്കിലും അത് വ്യവസായവൽക്കരണത്തിലേക്കോ സമൂഹത്തിന്റെ ഉൽപാദന പ്രക്രിയയിൽ ആധിപത്യത്തിലേക്കോ നയിച്ചില്ല. ഇതിനു ബഹുജന ഉൽപാദനത്തിന്റെ നിർദ്ദിഷ്ട സാങ്കേതികവിദ്യകൾ, സ്വതന്ത്രമായും സ്വകാര്യമായും ഉത്പാദനോപാധികൾ സ്വന്തമാക്കാനും ഉൽപാദനത്തിലൂടെ വ്യാപാരം നടത്താനുമുള്ള കഴിവ്, ഉപജീവനത്തിനായി തങ്ങളുടെ തൊഴിൽ ശക്തി വിൽക്കാൻ തയ്യാറുള്ള ഒരു വിഭാഗം തൊഴിലാളികൾ, വാണിജ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമപരമായ ചട്ടക്കൂട്, വലിയ തോതിൽ ചരക്കുകൾ വിതരണം ചെയ്യുന്നതിനും സ്വകാര്യ ശേഖരണത്തിനും ഉള്ള അടിസ്ഥാന സൗകര്യങ്ങൾ ഇവയെല്ലാം ആവശ്യമാണു. മൂലധനവും അധ്വാനവും ധാരാളം ഉണ്ടെങ്കിലും ഈ അവയൊന്നും പല മൂന്നാം ലോക രാജ്യങ്ങളിലും നിലവിലില്ല. അതിനാൽ മുതലാളിത്ത വിപണികളുടെ വികസനത്തിനുള്ള തടസ്സങ്ങൾ സാങ്കേതികത്തിനേക്കാൾ കൂടുതൽ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമാണ്.


  1. http://en.wiki.x.io/wiki/Capitalism
"https://ml.wiki.x.io/w/index.php?title=മുതലാളിത്തം&oldid=4088718" എന്ന താളിൽനിന്ന് ശേഖരിച്ചത്