ജൂലൈ
ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം ഏഴാമത്തെ മാസമാണ് ജൂലൈ
ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം ഏഴാമത്തെ മാസമാണ് ജൂലൈ. 31 ദിവസമുണ്ട് ജൂലൈ മാസത്തിന്.
പ്രധാന ദിവസങ്ങൾ
തിരുത്തുക- 1960 - സൊമാലിയ ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായി.
- 1962 - റുവാണ്ട സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1962 - ബറുണ്ടി ബെൽജിയത്തിൽ നിന്നും സ്വാതന്ത്ര്യം നേടി.
- 1968 - അറുപതോളം രാജ്യങ്ങൾ സ്വിറ്റ്സർലൻഡിലെ ജനീവയിൽ വച്ച് ആണവ നിർവ്യാപന കാരാറിൽ ഒപ്പുവച്ചു.
- 1990 - മക്കയിൽ ഹജ്ജ് തീർത്ഥാടനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 1426 പേർ കൊല്ലപ്പെട്ടു.
- 2002 - വിൻസെന്റ് ഫോക്സ് മെക്സിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു.
- 987 - 1792-ലെ ഫ്രഞ്ചുവിപ്ലവം വരെ ഫ്രാൻസ് ഭരിച്ച കാപെഷ്യൻ സാമ്രാജ്യത്തിലെ ആദ്യ രാജാവായ ഹഗ് കാപെറ്റ് അധികാരത്തിലേറി.
- 1754 - ജോർജ് വാഷിങ്ടൺ നെസെസ്സിറ്റി കോട്ട ഫ്രഞ്ചു പട്ടാളത്തിന് അടിയറ വച്ചു.
- 1767 - നോർവേയിലെ ഇപ്പോഴും പ്രസിദ്ധീകരിക്കുന്നതിൽ ഏറ്റവും പഴയ വർത്തമാനപ്പത്രമായ അഡ്രെസ്സീവിസെൻ (Adresseavisen) ആദ്യമായി പുറത്തിറങ്ങി.
- 1778 - ഓസ്ട്രിയക്കെതിരെ പ്രഷ്യ യുദ്ധം പ്രഖ്യാപിച്ചു.
- 1848 - ഇപ്പോൾ വെർജിൻ ഐലന്റ്സ് എന്നറിയപ്പെടുന്ന ഡാനിഷ് വെസ്റ്റിന്റീസിൽ അടിമകളെ സ്വതന്ത്രരാക്കി.
- 1962 - ഫ്രാൻസിനെതിരെയുള്ള അൾജീരിയയുടെ സ്വാതന്ത്ര്യസമരം അവസാനിച്ചു.
- 1776 - ആഭ്യന്തര കലാപങ്ങൾക്കു ശേഷം അമേരിക്ക ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1946 - 386 വർഷത്തെ കൊളോണിയൽ ഭരണത്തിനുശേഷം അമേരിക്ക ഫിലിപ്പൈൻസിനു സ്വാതന്ത്ര്യം നൽകി.
- 1947 - ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യ, പാകിസ്താൻ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കാനുള്ള നിർദ്ദേശം ബ്രിട്ടീഷ് പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ടു.
- 1687 - ചലനനിയമങ്ങളും ഗുരുത്വാകർഷണസിദ്ധാന്തവും അടങ്ങുന്ന പ്രിൻസിപിയ മാത്തമറ്റിക ഐസക് ന്യൂട്ടൺ പുറത്തിറക്കി.
- 1811 - വെനെസ്വെല സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1830 - ഫ്രാൻസ് അൾജീരിയയിൽ അധിനിവേശം നടത്തി.
- 1884 - ജർമ്മനി കാമറൂണിന്റെ നിയന്ത്രണം ഏറ്റെടുത്തു.
- 1951 - വില്യം ഷോക്ലി ജങ്ഷൻ ട്രാൻസിസ്റ്റർ കണ്ടുപിടിച്ചു.
- 1954 - ബി.ബി.സി. ആദ്യമായി ടെലിവിഷനിലൂടെ വാർത്താപ്രക്ഷേപണം നടത്തി.
- 1954 - ആന്ധ്രാപ്രദേശ് ഹൈക്കോടതി സ്ഥാപിക്കപ്പെട്ടു.
- 1962 - അൾജീരിയ ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി.
- 1975 - കേപ്പ് വെർദെ പോർച്ചുഗലിൽ നിന്ന് സ്വാത്രന്ത്ര്യം നേടി.
- 1977 - പട്ടാള അട്ടിമറിയെത്തുടർന്ന് പാകിസ്താനിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രിയായിരുന്ന സുൾഫികർ അലി ബുട്ടോ സ്ഥാനഭ്രഷ്ടനായി.
- 1998 - ജപ്പാൻ ചൊവ്വയിലേക്ക് ഒരു പര്യവേഷണവാഹനം അയച്ചു. ഇതോടെ റഷ്യയോടും അമേരിക്കയോടും ഒപ്പം ശൂന്യാകാശപര്യവേഷകരാജ്യങ്ങളുടെ പട്ടികയിൽ ജപ്പാനും ഇടം നേടി.
- 2004 - ഇന്തോനേഷ്യയിലെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
- 1483 - റിച്ചാർഡ് മൂന്നാമൻ ഇംഗ്ലണ്ടിന്റെ രാജാവായി.
- 1484 - പോർച്ചുഗീസ് കപ്പിത്താൻ ഡിയോഗോ കാവോ, കോംഗോ നദിയുടെ അഴിമുഖം കണ്ടെത്തി.
- 1560 - ഇംഗ്ലണ്ടും സ്കോട്ട്ലന്റും തമ്മിലുള്ള എഡിൻബർഗ് ഉടമ്പടി ഒപ്പുവക്കപ്പെട്ടു.
- 1609 - ബൊഹേമിയയിൽ മതസ്വാതന്ത്ര്യം അനുവദിച്ചു.
- 1785 - അമേരിക്കയിൽ പണമിടപാടിനുള്ള ഏകകമായി ഡോളർ ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.
- 1801 - അൾജിസിറാസ് യുദ്ധം: ഫ്രഞ്ചു നാവികസേന ബ്രിട്ടീഷ് നാവികസേനയെ തോൽപ്പിച്ചു.
- 1854 - യു.എസ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ആദ്യ സമ്മേളനം മിഷിഗണിലെ ജാക്സണിൽ നടന്നു.
- 1885 - പേപ്പട്ടിവിഷത്തിനെതിരെയുള്ള തന്റെ പ്രതിരോധമരുന്ന് ലൂയി പാസ്ചർ വിജയകരമായി പരീക്ഷിച്ചു. ഒരു നായയിൽ നിന്നും പേപ്പട്ടിവിഷബാധയേറ്റ ജോസഫ് മെയ്സ്റ്റർ എന്ന കുട്ടിയിലാണ് ഈ മരുന്ന് പരീക്ഷിച്ചത്.
- 1892 - ദാദാബായ് നവറോജി ബ്രിട്ടീഷ് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരനായി.
- 1893 - അയോവയിലെ പോമെറോയ് എന്ന ചെറുപട്ടണം ടൊർണാഡോയുടെ ആഘാതത്തിൽ നിശ്ശേഷം തകർന്നു. 71 പേർ മരിക്കുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- 1905 - ആൽഫ്രെഡ് ഡീകിൻ രണ്ടാമതും ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി.
- 1908 - ഉത്തരധ്രുവത്തിലേക്കുള്ള തന്റെ പര്യവേഷണയാത്ര റോബർട്ട് പിയറി ആരംഭിച്ചു.
- 1919 - ആർ. 34 എന്ന ബ്രിട്ടീഷ് ആകാശനൗക ന്യൂയോർക്കിലിറങ്ങി, ആദ്യമായി അറ്റ്ലാന്റിക് സമുദ്രം മുറിച്ചു കടന്ന ആകാശനൗകയായി.
- 1964 - മലാവി ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1966 - മലാവി ഒരു റിപ്പബ്ലിക്കായി. ഹേസ്റ്റിങ്സ് ബൻഡ ആദ്യ പ്രസിഡണ്ടായി.
- 1967 - ബയാഫ്രൻ യുദ്ധം: നൈജീരിയൻ പട്ടാളം ബയാഫ്രയിൽ അധിനിവേശം നടത്തിയതോടെ യുദ്ധത്തിന് തുടക്കമായി.
- 1975 - കൊമോറോസ് ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1983 - ടോണി ബ്ലെയർ ബ്രിട്ടീഷ് പാർലമെന്റിൽ തന്റെ ആദ്യ പ്രസംഗം നടത്തി.
- 2006 - ഇന്ത്യയും ചൈനയും തമ്മിൽ നടന്ന യുദ്ധസമയത്ത് അടച്ച നാഥുലാ ചുരം 44 വർഷത്തിനു ശേഷം വ്യാപാരാവശ്യങ്ങൾക്കായി തുറന്നു.
- 2006 - ഫെലിപെ കാൾഡെറോൺ മെക്സിക്കോയുടെ പ്രസിഡണ്ടായി.
- 1543 - ഫ്രഞ്ചു പട ലക്സംബർഗിൽ കടന്നു.
- 1668 - കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്ന് ഐസക് ന്യൂട്ടൺ എം.എ. ബിരുദം നേടി.
- 1915 - ഒന്നാം ലോകമഹായുദ്ധം: ഒന്നാം ഇസൊൻസോ യുദ്ധത്തിന്റെ അവസാനം.
- 1917 - റഷ്യൻ വിപ്ലവം: സാർ നിക്കോളാസ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കി ജോർജി യെവ്ഗെനിവിച് വോവ് രാജകുമാരൻ താൽക്കാലിക സർക്കാരിന് രൂപം കൊടുത്തു.
- 1937 - ചൈന-ജപ്പാൻ യുദ്ധം: ലുഗോവു പാലത്തിലെ യുദ്ധം. ജപ്പാൻ സേന ബെയ്ജിങിലെത്തി.
- 1941 - രണ്ടാം ലോകമഹായുദ്ധം: ജർമനിയുടെ അധിനിവേശത്തെ തടുക്കാൻ അമേരിക്കൻ പട്ടാളം ഐസ്ലന്റിലെത്തി.
- 1967 - ബയാഫ്രയിൽ ആഭ്യന്തരകലാപത്തിനു തുടക്കം.
- 1974 - പശ്ചിമജർമ്മനി ഫിഫ ഫുട്ബോൾ ലോകകപ്പ് നേടി.
- 1978 - സോളമൻ ദ്വീപുകൾ ബ്രിട്ടണിൽ നിന്ന് സ്വതന്ത്രമായി.
- 1980 - ഇറാനിൽ ശരി അത്തിന്റെ സ്ഥാപനം.
- 1985 - വിംബിഡൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടുന്ന ആദ്യത്തെ സീഡുചെയ്യപ്പെടാത്ത കളിക്കാരൻ, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ (ആ സമയത്തെ), ആദ്യ ജർമ്മനിക്കാരൻ എന്ന മൂന്നു ബഹുമതികൾ ബോറിസ് ബെക്കർ തനിക്ക് 17 വയസും 7 മാസവുമുള്ളപ്പോൾ സ്വന്തമാക്കി.
- 1991 - യൂഗോസ്ലാവ് യുദ്ധം: ബ്രിയോണി കരാറോടു കൂടി സ്ലോവേനിയ യുഗോസ്ലാവിയയിൽ നിന്നും സ്വാതന്ത്ര്യം നേടുന്നതിനു വേണ്ടിയുള്ള പത്തു ദിവസം നീണ്ട യുദ്ധം അവസാനിച്ചു.
- 1994 - യെമന്റെ പുനരേകികരണത്തിന്റെ അവസാനം.
- 2005 - ലണ്ടനിൽ നാലിടങ്ങളിൽ തീവ്രവാദികളുടെ ആത്മഹത്യാബോംബാക്രമണം. 52 പേരും ബോംബു വഹിച്ചിരുന്ന നാല് തീവ്രവാദികളും സംഭവത്തിൽ മരണമടഞ്ഞു.
- 1680 - ലോകത്തിൽ ആദ്യമായി രേഖപ്പെടുത്തിയ ടൊർണാഡോഅമേരിക്കയിലെ മസാച്ചുസെറ്റ്സിൽ.
- 1889 - വാൾ സ്ട്രീറ്റ് ജേർണലിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി.
- 1982 - മുൻ ഇറാഖി പ്രസിഡണ്ട് സദ്ദാം ഹുസൈനെതിരെ ദുജാലിയിൽ ആദ്യത്തെ വധശ്രമം.
- 1988 -പെരുമൺ ദുരന്തം:കൊല്ലം ജില്ലയിൽ അഷ്ടമുടി കായലിൽ തീവണ്ടി മറിഞ്ഞു.
- 1999 - നാറ്റോ(NATO) ചെക്ക് റിപ്പബ്ലിക്ക്,ഹംഗറി,പോളണ്ട് എന്നീ രാജ്യങ്ങളെ സംഖ്യമുണ്ടാക്കാൻ ശ്രമിച്ചു.
- 2003 - സുഡാൻ എയർവെയ്സ് 39 വിമാനം തകർന്നു. 116 പേർ മരണമടഞ്ഞു. 2 വയസ്സുള്ള ഒരു കുട്ടി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.
- 1991 - മുപ്പതുവർഷങ്ങൾക്കു ശേഷം ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്സിലേക്ക് തിരിച്ചെടുത്തു.
- 2011 - സൗത്ത് സുഡാൻ രാജ്യം രൂപം കൊണ്ടു.
- 988 ഡബ്ലിൻ നഗരം സ്ഥാപിതമായി.
- 1962 ആദ്യത്തെ വാർത്താവിനിമയഉപഗ്രഹമായ ടെൽസ്റ്റാർ വിക്ഷേപിക്കപ്പെട്ടു.
- 1991 ബോറിസ് യെൽത്സിൻ റഷ്യൻ ഫെഡറേഷന്റെ ആദ്യ പ്രസിഡന്റായി.
- 1346 - വിശുദ്ധറോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി ലക്സംബർഗിലെ ചാൾസ് നാലാമനെ തെരഞ്ഞെടുത്തു.
- 1796 - ജായ് ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഡിട്രോയിറ്റിന്റെ നിയന്ത്രണം അമേരിക്ക ഗ്രേറ്റ് ബ്രിട്ടണിൽ നിന്ന് ഏറ്റെടുത്തു.
- 1811 - ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അമെഡിയോ അവൊഗാഡ്രോ, വാതകതന്മാത്രകളെക്കുറിച്ചുള്ള തന്റെ ഗവേഷണഫലം പ്രസിദ്ധീകരിച്ചു.
- 1921 - മംഗോളിയ ചൈനയിൽ നിന്നും സ്വതന്ത്രമായി.
- 1950 - പാകിസ്താൻ അന്താരാഷ്ട്ര നാണയനിധിയിൽ അംഗമായി.
- 1960 - ബെനിൻ, ബുർകിനാ ഫാസ, നൈഗർ എന്നീ രാജ്യങ്ങൾ സ്വതന്ത്രമായി.
- 1962 - അറ്റ്ലാന്റിക്കിനു കുറുകെയുള്ള ആദ്യത്തെ ടെലിവിഷൻ സംപ്രേഷണം.
- 1971 - ചിലിയിൽ ചെമ്പുഖനികൾ ദേശസാൽക്കരിച്ചു.
- 1973 - ബ്രസീലിന്റെ ബോയിങ് 707 വിമാനം പാരീസിനടുത്ത് ഓർലി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കവേ തകർന്ന് വിമാനത്തിലുണ്ടായിരുന്ന 134 പേരിൽ 123 പേരും മരിച്ചു.
- 1979 - സ്കൈലാബ് ശൂന്യാകാശനിലയം ഭൂമിയിൽ തിരിച്ചെത്തി.
- 1982 - ഇറ്റലി മൂന്നാമതും ലോകകപ്പ് ഫുട്ബോൾ കിരീടം നേടി.
- 1987 - ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകജനസംഖ്യ 500 കോടി കവിഞ്ഞു.
- 1995 - വിയറ്റ്നാമും അമേരിക്കയുമായി സമ്പൂർണ്ണനയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.
- 2003 - 18 മാസത്തെ ഇടവേളക്കു ശേഷം ലാഹോർ-ദില്ലി ബസ് സർവീസ് പുനരാരംഭിച്ചു.
- 2006- മുംബൈയിൽ 209 പേരുടെ മരണത്തിനിടയാക്കിയ ബോംബു സ്ഫോടന പരമ്പര.
- 2006 - വിൻഡോസ് 98, വിൻഡോസ് എം. ഇ. എന്നിവയുടെ ഔദ്യോഗിക സേവനപിന്തുണ മൈക്രോസോഫ്റ്റ് നിർത്തലാക്കി.
- 1961 - ഖദാഖ്വസ്ല, പാൻഷെറ്റ് ഡാമുകൾ തകരാറിലായതു കാരണം പൂനെ നഗരം വെള്ളത്തിനടിയിലായി. 2,000-ൽ അധികം ആളുകൾ മരിക്കുകയും 100,000 അധികം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
- 1962 - ദ റോളിങ് സ്റ്റോൺസ് അവരുടെ ആദ്യ കൺസേട്ട് ലണ്ടനിലെ മാർക്യു ക്ലബ്ബിൽ നടത്തി.
- 1975 - സാവോ ടോം ആൻഡ് പ്രിൻസിപ്പെ പോർച്ചുഗലിൽ നിന്ന് സ്വതന്ത്രമായി.
- 1998 - ബ്രസീലിനെ തോൽപ്പിച്ച് ഫ്രാൻസ് ആദ്യമായി ലോകകപ്പ് ഫുട്ബോൾ ജേതാക്കളായി.
- 1822 - ഗ്രീക്ക് സ്വാതന്ത്ര്യയുദ്ധം: തെർമോപൈലയിൽ വച്ച് ഗ്രീക്കുകാൾ ഒട്ടോമൻ സേനയെ പരാജയപ്പെടുത്തി.
- 1832 - ഹെന്രി റോവ് സ്കൂൾക്രാഫ്റ്റ്, മിസിസിപ്പി നദിയുടെ ഉൽഭവസ്ഥാനം കണ്ടെത്തി.
- 1878 - ബെർലിൻ ഉടമ്പടി: ബാൾക്കൺ മേഖലയിലെ സെർബിയ, മോണ്ടിനെഗ്രോ, റൊമാനിയ എന്നിവ ഒട്ടോമാൻ സാമ്രാജ്യത്തിൽ നിന്നും പൂർണ്ണമായും സ്വതന്ത്രമായി.
- 1908 - ആധുനിക ഒളിമ്പിക്സിൽ വനിതകൾ ആദ്യമായി പങ്കെടുത്തു.
- 1912 - മൗലാന അബ്ദുൾ കലാം ആസാദ് തന്റെ വിഖ്യാതമായ അൽ ഹിലാൽ എന്ന ഉർദ്ദു വാർത്താപത്രിക പുറത്തിറക്കി.
- 2005 - പാകിസ്താനിലെ ഘോട്കിയിൽ മൂന്നു തീവണ്ടികൾ കൂട്ടിയിടിച്ച് നൂറ്റമ്പതിലേറെപ്പേർ മരിച്ചു.
- 1223 - പിതാവായ ഫിലിപ്പ് രണ്ടാമന്റെ മരണശേഷം ലൂയിസ് എട്ടാമൻ ഫ്രാൻസിന്റെ രാജാവായി അധികാരമേറ്റെടുത്തു.
- 1958 ഇറാഖിലെ വിപ്ലവത്തിൽ രാജഭരണത്തെ അട്ടിമറിച്ച് അബ്ദുൾ കരീം കാസിം ഭരണമേറ്റെടുത്തു.
- 2002 ബാസ്റ്റിൽ ഡേ ആഘോഷത്തിനിടയ്ക്ക് ,ഫ്രഞ്ച് പ്രസിഡണ്ട് ജാക്വെസ് ചിരാക് വധശ്രമത്തിൽനിന്നും രക്ഷപ്പെട്ടു.
- 1926 - ബെസ്റ്റ്(ബോംബൈ ഇലക്ട്രിക്ക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ട്) ബസ്സുകൾ മുംബൈയിൽ സർവ്വീസ് തുടങ്ങി.
- 1954 - ബോയിങ്ങ് 707 ന്റെ ആദ്യ പറക്കൽ.
- 1975 - അപ്പോളോ സോയൂസ് ടെസ്റ്റ് പ്രൊജക്റ്റ് - അപ്പോളോ സോയൂസ് എന്നീ ബഹിരാകാശവാഹനങ്ങൾ യൂ.എസ്.സോവിയറ്റുമായി ചേരാൻ ബഹിരാകാശത്തേക്ക് പറന്നു.
- 1995 - ആമസോൺ.കോം എന്ന ഓൺലൈൻ സൈറ്റിൽ ആദ്യ വിൽപ്പന നടന്നു.
- 2003 - മോസില്ല ഫൌണ്ടേഷൻ പിറന്നു.
- 2010 - ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു.
- 2013 ഇന്ത്യൻ തപാൽ വകുപ്പ് ടെലഗ്രാഫ് നിർത്തലാക്കി.
- 622 ഇസ്ലാമിക് കലണ്ടറിന്റെ തുടക്കം.
- 1790 വാഷിങ്ടൺ, ഡി.സി. സ്ഥാപിതമായി.
- 1969 - അപ്പോളോ 11 ഫ്ലോറിഡയിലെ കേപ്പ് കെന്നഡിയിൽ നിന്നും വിക്ഷേപിച്ചു. ചന്ദ്രനിലേക്ക് മനുഷ്യനേയും വഹിച്ചു കൊണ്ടു പോകുന്ന് ആദ്യവാഹനമായി അപ്പോളോ.
- 2005 - ജെ.കെ. റൗളിംഗിന്റെ ഹാരിപോട്ടർ ആന്റ് ദ ഹാഫ് ബ്ലഡ് പ്രിൻസ് എന്ന ഗ്രന്ഥം പുറത്തിറങ്ങി. 9 ദശലക്ഷം കോപ്പികൾ 24 മണിക്കൂറിനുള്ളിൽ വിറ്റഴിഞ്ഞു,
- 1762 - പീറ്റർ മൂന്നാമന്റെ കൊലപാതകത്തിനു ശേഷം കാതറിൻ രണ്ടാമൻ റഷ്യയിലെ സാർ ചക്രവർത്തിയായി.
- 1815 - നെപ്പോളിയൻ ബ്രിട്ടീഷ് സേനക്കു മുൻപാകെ കീഴടങ്ങി.
- 1918 - ബോൾഷെവിക് കക്ഷിയുടെ ഉത്തരവു പ്രകാരം റഷ്യയിലെ സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമനേയും കുടുംബാങ്ങളേയും റഷ്യയിലെ ഇപാതിയേവ് ഹൗസിൽ വച്ച് വധശിക്ഷക്ക് വിധേയരാക്കി.
- 1936 സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ തുടക്കം.
- 1968 - ഇറാഖ് പ്രസിഡണ്ട് അബ്ദുൾ റഹ്മാൻ ആരിഫ് ഒരു വിപ്ലവത്തിലൂടെ അധികാരഭ്രഷ്ടനാക്കപ്പെട്ടു. അഹ്മദ് ഹസ്സൻ അൽ-ബക്കറിനെ പുതിയ പ്രസിഡണ്ടായി ബാ അത്ത് പാർട്ടി അധികാരമേല്പ്പിച്ചു.
- 1973 - ഇറ്റലിയിൽ ഒരു നേത്രശസ്ത്രക്രിയക്കായി പോയ അഫ്ഘാനിസ്ഥാൻ രാജാവ് മൊഹമ്മദ് സഹീർ ഷായെ അട്ടിമറിച്ച് അദ്ദേഹത്തിന്റെ ബന്ധു മൊഹമ്മദ് ദാവൂദ് ഖാൻ അധികാരത്തിലേറി.
- 1976 - കിഴക്കൻ തിമൂർ ഇന്തോനേഷ്യയുടെ 27-മത് പ്രവിശ്യയായി കൂട്ടിച്ചേർക്കപ്പെട്ടു.
- 64 - റോമിൽ വൻ തീപ്പിടുത്തം: റോമാ നഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നു എന്ന ചൊല്ല് ഈ തീപ്പിടുത്തവുമായി ബന്ധപ്പെട്ടതാണ്.
- 1536 - ഇംഗ്ലണ്ടിൽ പോപ്പിനെ അധികാരശൂന്യനാക്കി പ്രഖ്യാപിച്ചു.
- 1830 - ഉറുഗ്വേയുടെ ആദ്യ ഭരണഘടന അംഗീകരിച്ചു.
- 1872 - ബ്രിട്ടണിൽ രഹസ്യബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് നിലവിൽ വന്നു.
- 1898 - ക്യൂറി ദമ്പതികൾ പൊളോണിയം എന്ന മൂലകം കണ്ടെത്തി.
- 1944 - രണ്ടാം ലോകമഹായുദ്ധം: യുദ്ധത്തിലേറ്റ പരാജയങ്ങളെത്തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഹിദേകി ടോജോ തൽസ്ഥാനം രാജി വച്ചു.
- 1977 - വിയറ്റ്നാം ഐക്യരാഷ്ട്രസഭയിൽ അംഗമായി.
- 1870 - ഫ്രാങ്കോ പ്രഷ്യൻ യുദ്ധം-ഫ്രാൻസ് പ്രഷ്യക്കു മേൽ യുദ്ധം പ്രഖ്യാപിച്ചു
- 1905 - ബ്രിട്ടീഷ് സർക്കാർ ബംഗാൾ വിഭജിക്കാനുള്ള തീരുമാനമെടുത്തു.
- 1947 - ബർമ്മൻ നേതാവ് ആങ് സാചിയും അനുയായികളും കൊല്ലപ്പെട്ടു.
- 1976 - നേപ്പാളിലെ സഗർമത നാഷണൽ പാർക്ക് ആരംഭിച്ചു.
- 1983 - മനുഷ്യന്റെ തലച്ചോറിന്റെ 3 ഡി രൂപം സി.ടി സ്കാനർ വഴി പുറത്തിറക്കി.
- 1810 - ബൊഗോറ്റായിലേയും ന്യൂ ഗ്രാനഡയിലേയും പൗരന്മാർ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1871 - ബ്രിട്ടീഷ് കൊളംബിയ, കാനഡ കോൺഫെഡെറേഷന്റെ ഭാഗമായി.
- 1903 - ഫോർഡ് മോട്ടോർ കമ്പനി അതിന്റെ ആദ്യ കാർ കയറ്റുമതി നടത്തി.
- 1916 - ഒന്നാം ലോകമഹായുദ്ധം: റഷ്യൻ സേന അർമേനിയയിലെ ഗ്യുമിസ്കാനെക് പിടിച്ചടക്കി.
- 1917 - അലക്സാണ്ടർ കെറെൻസ്കി റഷ്യയിലെ താൽക്കാലിക സർക്കാരിന്റെ പ്രധാനമന്ത്രിയായും പ്രസിഡണ്ടായും അവരോധിക്കപ്പെട്ടു. തുടർന്ന് ഒരു വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു.
- 1935 - ലാഹോറിൽ ഒരു മോസ്കിനെച്ചൊല്ലി മുസ്ലീങ്ങളും സിഖുകാരുമായുണ്ടായ തർക്കങ്ങളെത്തുടർന്ന് പതിനൊന്നു പേർ മരിച്ചു.
- 1940 - ലീഗ് ഓഫ് നേഷൻസിൽ നിന്നും ഡെന്മാർക്ക് പിന്മാറി
- 1943 - രണ്ടാം ലോകമഹായുദ്ധം: അമേരിക്കയുടേയും കാനഡയുടേയും സൈന്യം സിസിലിയിലെ എന്ന എന്ന പ്രദേശം പിടിച്ചടക്കി.
- 1944 - ഹിറ്റ്ലർക്കു നേരെ ജർമൻ പട്ടാള കേണലായിരുന്ന ക്ലോസ് വോൻ സ്റ്റോഫൻബർഗിന്റെ നേതൃത്വത്തിൽ നടന്ന വധശ്രമം പരാജയപ്പെട്ടു.
- 1947 - ബർമ്മയിലെ പ്രധാനമന്ത്രിയായിരുന്ന യു ഓങ് സാനേയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഏഴംഗങ്ങളേയും വധിച്ച കേസിൽ ബർമ്മ പോലീസ് മുൻ പ്രധാനമന്ത്രിയായിരുന്ന യു സോയേയും മറ്റു പത്തൊമ്പതു പേരേയും അറസ്റ്റു ചെയ്തു.
- 1949 - പത്തൊമ്പതു മാസം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഇസ്രയേലും സിറിയയും ഒരു ഉടമ്പടിയിലൊപ്പുവച്ചു.
- 1951 - ജോർദ്ദാനിലെ അബ്ദുള്ള ഒന്നാമൻ രാജാവ് ജെറുസലേമിൽ വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കു കൊള്ളവേ വധിക്കപ്പെട്ടു.
- 1954 - വിയറ്റ്നാമിലെ പോരാട്ടത്തിന് അറുതിവരുത്തിക്കൊണ്ട് ആ രാജ്യത്തെ പതിനേഴാം പാരല്ലെൽ എന്ന രേഖയിലൂടെ വിഭജിക്കുന്നതിന് സ്വിറ്റ്സർലന്റിലെ ജനീവയിൽ വച്ച് ഒരു വെടിനിർത്തൽ ഉടമ്പടിയിലൂടെ തീരുമാനിച്ചു.
- 1960 - ശ്രീലങ്കയിൽ സിരിമാവോ ബണ്ഡാരനായകയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ലോകത്ത് തെരഞ്ഞെടുപ്പിലൂടെ ഒരു രാജ്യത്തിന്റെ ഭരണസാരഥ്യത്തിലെത്തുന്ന ആദ്യത്തെ വനിതയായി.
- 1962 - കൊളംബിയയിലുണ്ടായ ഭൂകമ്പത്തിൽ 40 പേർ മരിച്ചു.
- 1969 - അപ്പോളോ പതിനൊന്ന് ചന്ദ്രനിലിറങ്ങി.
- 1973 - ജപ്പാൻ എയർലൈൻസിന്റെ ഒരു ജെറ്റ് വിമാനം ആംസ്റ്റർഡാമിൽ നിന്നും ജപ്പാനിലേക്കു പറക്കുന്ന വഴി പാലസ്തീൻ തീവ്രവാദികൾ റാഞ്ചി ദുബായിലിറക്കി.
- 1976 - വൈക്കിങ് 1 പേടകം ചൊവ്വയിൽ വിജയകരമായി ഇറങ്ങി.
- 1976 - വിയറ്റ്നാം യുദ്ധം:അമേരിക്കൻ പട്ടാളം തായ്‌ലന്റിൽ നിന്നും പൂർണ്ണമായും പിൻവാങ്ങി.
- 356 ബിസി - ഹിറോസ്ട്രാറ്റസ് എന്ന ചെറുപ്പക്കാരൻ സപ്താദ്ഭുദങ്ങളിൽ ഒന്നായ എഫസസിലെ ആർട്ടിമിസ് ക്ഷേത്രത്തിന് തീവച്ചു.
- 285 - ഡയൊക്ലീഷ്യൻ മാക്സിമിയനെ സീസറായി അവരോധിച്ചു.
- 1774 - 1768-ൽ ആരംഭിച്ച റഷ്യ-ടർക്കി യുദ്ധം അവസാനിച്ചു.
- 1960 - സിരിമാവോ ബണ്ഡാരനായകെ ശ്രീലങ്കയിലെ പ്രധാനമന്ത്രിയായി, പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയായിരുന്നു അവർ.
- 1969 - നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തുന്ന ആദ്യ മനുഷ്യനായി.
- 1983 - ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും താണ താപനില −89.2 °C (−129 °F)അന്റാർട്ടിക്കയിലെ വോസ്റ്റോക് സ്റ്റേഷനിൽ രേഖപ്പെടുത്തി.
- 2007 - ഹാരി പോട്ടർ പരമ്പരയിലെ അവസാന പുസ്തകമായ 'ഹാരി പോട്ടർ ആൻഡ് ഡെത്ത്‌ലി ഹാലോസ്' പ്രസിദ്ധീകരിക്കപ്പെട്ടു.
- 2008 - നേപ്പാളിലെ ആദ്യപ്രസിഡന്റായി നേപ്പാളി കോൺഗ്രസ് നേതാവ് രാംബരൺ യാദവ് തിരഞ്ഞെടുക്കപ്പെട്ടു.
- 1933 - വൈലി പോസ്റ്റ് ലോകത്തിന് ചുറ്റും ഒറ്റക്ക് പറന്ന ആദ്യ വ്യക്തിയായി. 7 ദിവസം, 18 മണിക്കൂർ 45 മിനിറ്റുകൊണ്ട് അദ്ദേഹം 15,596 മൈൽ പറന്നു.
- 1943 - സഖ്യശക്തികൾ ഇറ്റാലിയൻ നഗരമായ പലേർമോ പിടിച്ചടക്കി.
- 1947 - ഇന്ത്യയുടെ ദേശീയപതാക ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനത്തിൽ വച്ചു അംഗീകരിച്ചു.
- 1977 - ചൈനയിൽ ഡെൻ സിയാവോ പിങ് അധികാരത്തിൽ തിരിച്ചെത്തി.
- 1999 - എംഎസ്എൻ മെസഞ്ചറിന്റെ ആദ്യ പതിപ്പ് മൈക്രോസോഫ്റ്റ് പുറത്തിറക്കി.
- 2009 - ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ദൈർഘ്യമേറിയ സമ്പൂർണ്ണ സൂര്യഗ്രഹണം ഏഷ്യൻ രാജ്യങ്ങളിലും ശാന്തസമുദ്രത്തിലും ദൃശ്യമായി.
- 2019 - ഇന്ത്യ ചന്ദ്രയാൻ-2 വിക്ഷേപിച്ചു.
- 1793 - പ്രഷ്യ, ജർമൻ നഗരമായ മൈന്റ്സ് കീഴടക്കി.
- 1840 - ആക്ട് ഓഫ് യൂണിയൻ പ്രകാരം കാനഡ പ്രവിശ്യ രൂപവത്കരിക്കപ്പെട്ടു.
- 1903 - ഫോർഡ് മോട്ടോർ കമ്പനി അവരുടെ ആദ്യത്തെ കാർ വിറ്റു.
- 1929 - ഇറ്റലിയിലെ ഫാസിസ്റ്റ് സർക്കാർ രാജ്യത്ത് വിദേശി വാക്കുകളുടെ പ്രയോഗം നിരോധിച്ചു.
- 1942 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലർ ഓപ്പറേഷൻ എഡിൽവെയ്സ് ഒപ്പുവച്ചു.
- 1132 - അലൈഫിലെ റനൂൾഫ് രണ്ടാമനും സിസിലിയിലെ റോജർ രണ്ടാമനും തമ്മിലുള്ള നോസെറ യുദ്ധം.
- 1304 - സ്കോട്ടിഷ് സ്വാതന്ത്ര്യത്തിന്റെ യുദ്ധങ്ങൾ: സ്റ്റിർലിംഗ് കോട്ടയുടെ പതനം: ഇംഗ്ലണ്ടിലെ എഡ്വേർഡ് I രാജാവ് യുദ്ധ ചെന്നായയെ ഉപയോഗിച്ച് ശക്തികേന്ദ്രം ഏറ്റെടുത്തു.
- 1411 - സ്കോട്ട്ലൻഡിലെ ഏറ്റവും രക്തച്ചൊരിച്ചിലുകളിലൊന്നായ ഹാർലാവ് യുദ്ധം നടന്നു.
- 1487 - വിദേശ ബിയർ നിരോധനത്തിനെതിരെ നെതർലാൻഡിലെ ലീവാർഡൻ പൗരന്മാർ പണിമുടക്കി.
- 1534 ഫ്രഞ്ച് പര്യവേക്ഷകനായ ജാക്വസ് കാർട്ടിയർ ഗാസ്പെ ഉപദ്വീപിൽ ഒരു കുരിശ് സ്ഥാപിക്കുകയും ഫ്രാൻസിലെ ഫ്രാൻസിസ് ഒന്നാമന്റെ പേരിൽ ഈ പ്രദേശം കൈവശപ്പെടുത്തുകയും ചെയ്യുന്നു.
- 1567 - സ്കോട്ട്സ് രാജ്ഞിയായ മേരിയെ സ്ഥാനമൊഴിയാൻ നിർബന്ധിതയാക്കി, പകരം 1 വയസ്സുള്ള മകൻ ജെയിംസ് ആറാമൻ ആ സ്ഥാനത്ത് അവരോധിതനായി.
- 1701 - അന്റോയിൻ ഡി ലാ മോഥെ കാഡിലാക്ക് ഫോർട്ട് പോണ്ട്ചാർട്രെയിനിൽ ട്രേഡിംഗ് പോസ്റ്റ് സ്ഥാപിക്കുകയും അത് പിന്നീട് ഡെട്രോയിറ്റ് നഗരമായി.
- 1783 - ജോർജിയ രാജ്യവും റഷ്യൻ സാമ്രാജ്യവും ജോർജിയേവ്സ്ക് ഉടമ്പടിയിൽ ഒപ്പുവച്ചു.
- 1814 - 1812 ലെ യുദ്ധം: ജേക്കബ് ബ്രൗണിന്റെ അമേരിക്കൻ ആക്രമണകാരികളെ തടയാൻ ജനറൽ ഫിനാസ് റിയാൽ നയാഗ്ര നദിയിലേക്ക് നീങ്ങി.
- 1823 - ആഫ്രോ-ചിലിയൻ ജനതയെ മോചിപ്പിച്ചു.
- 1823 - വെനിസ്വേലയിലെ മറാകൈബോയിൽ, മറാകൈബോ തടാക നാവിക യുദ്ധം നടന്നു, അവിടെ അഡ്മിറൽ ഹോസ് പ്രുഡെൻസിയോ പാഡില്ല സ്പാനിഷ് നാവികസേനയെ പരാജയപ്പെടുത്തി, ഗ്രാൻ കൊളംബിയയുടെ സ്വാതന്ത്ര്യത്തിന്റെ പരിസമാപ്തിയിലെത്തി.
- 1847 - 17 മാസത്തെ യാത്രയ്ക്ക് ശേഷം ബ്രിഗാം യംഗ് 148 മോർമൻ പയനിയർമാരെ സാൾട്ട് ലേക്ക് വാലിയിലേക്ക് നയിച്ചു, അതിന്റെ ഫലമായി സാൾട്ട് ലേക്ക് സിറ്റി സ്ഥാപിക്കപ്പെട്ടു.
- 1847 - അമേരിക്കൻ കണ്ടുപിടിത്തക്കാരനായ റിച്ചാർഡ് മാർച്ച് ഹോ, റോട്ടറി തരത്തിലുള്ള അച്ചടിശാലയ്ക്ക് പേറ്റന്റ് നേടി.
- 1864 - അമേരിക്കൻ ആഭ്യന്തരയുദ്ധം: കെർസ്റ്റടൗൺ യുദ്ധം: കോൺഫെഡറേറ്റ് ജനറൽ ജുബാൽ ജനറൽ ജോർജ്ജ് ക്രൂക്കിന്റെ നേതൃത്വത്തിലുള്ള യൂണിയൻ സൈനികരെ ഷെനാൻഡോഹ് താഴ്‌വരയിൽ നിന്ന് അകറ്റി നിർത്താനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു.
- 1866 - പുനർനിർമ്മാണം: അമേരിക്കൻ ആഭ്യന്തരയുദ്ധത്തെത്തുടർന്ന് യൂണിയനിലേക്ക് പ്രവേശിപ്പിച്ച ആദ്യത്തെ യുഎസ് സംസ്ഥാനമായി ടെന്നസി മാറി.
- 1901 - ഒ. ഹെൻറി ഒരു ബാങ്കിൽ നിന്ന് തട്ടിപ്പ് നടത്തിയതിന് ഒഹായോയിലെ കൊളംബസിലെ ജയിലിൽ നിന്ന് മൂന്ന് വർഷം തടവിന് ശേഷം മോചിതനായി.
- 1910 - ഓട്ടോമൻ സാമ്രാജ്യം 1910 ലെ അൽബേനിയൻ കലാപം അവസാനിപ്പിച്ച് ഷ്‌കോഡർ നഗരം പിടിച്ചെടുത്തു.
- 1911 - ഹിരാം ബിൻഹാം മൂന്നാമൻ "ഇൻകകളുടെ നഷ്ടപ്പെട്ട നഗരം" എന്ന മച്ചു പിച്ചു വീണ്ടും കണ്ടെത്തി.
- 1915 - ചിക്കാഗോ നദിയിലെ ഒരു കപ്പലിൽ കെട്ടിയിട്ടപ്പോൾ എസ്എസ് ഈസ്റ്റ്ലാൻഡ് എന്ന യാത്രാ കപ്പൽ മറിഞ്ഞു. ഗ്രേറ്റ് തടാകങ്ങളിലെ ഒരൊറ്റ കപ്പൽ തകർച്ചയിൽ നിന്ന് ഏറ്റവും കൂടുതൽ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ 844 യാത്രക്കാരും ജോലിക്കാരും മരിച്ചു.
- 1922 - ബ്രിട്ടീഷ് മാൻഡേറ്റ് ഓഫ് പലസ്തീന്റെ കരട് കൗൺസിൽ ഓഫ് ലീഗ് ഓഫ് നേഷൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു; 1923 സെപ്റ്റംബർ 26 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.
- 1823 - ചിലിയിൽ അടിമത്തം നിർത്തലാക്കി
- 1894 - ചൈനയുടെ ഒരു യുദ്ധക്കപ്പൽ ജപ്പാൻ ആക്രമിച്ചതിനു പുറകേ ആദ്യ ചൈന-ജപ്പാൻ യുദ്ധം ആരംഭിച്ചു.
- 1907 - കൊറിയ ജപ്പാന്റെ സാമന്തരാജ്യമായി.
- 1908 - അജിനൊമോട്ടൊ (കമ്പനി) കമ്പനി ജപ്പാനിൽ സ്ഥാപിതമായി.
- 1920 - അറ്റ്ലാന്റികിനു കുറുകേയുള്ള ആദ്യ ഉഭയദിശാ റേഡിയോ പ്രക്ഷേപണം നടന്നു.
- 1973 - സോവിയറ്റ് യൂണിയന്റെ മാർസ് 5 ശൂന്യാകാശപേടകം വിക്ഷേപിച്ചു.
- 1997 - കെ.ആർ. നാരായണൻ ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായി സ്ഥാനമേറ്റു.
- 2007 - പ്രതിഭാ പാട്ടീൽ ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യ വനിതയായി.
- 1965- മാലദ്വീപ് സ്വതന്ത്രമായി.
- 1999 - കാർഗിൽ യുദ്ധം അവസാനിച്ചു.
- 1586 - ബ്രിട്ടനിൽ ആദ്യത്തെ ഉരുളക്കിഴങ്ങ് എത്തി.
- 1821 - പെറു: ജോസ് ഡി സാൻ മാർട്ടിൻ സ്പെയിനിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി.
- 1914 - ഒന്നാം ലോകയുദ്ധം ആരംഭിച്ചു
- 1933 - സോവിയറ്റ് യൂനിയനും സ്പെയിനും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചു.
- 1957 - ജപ്പാനിലെ ഇസഹായയിൽ ശക്തിയായ മഴയിൽ 992 പേർ കൊല്ലപ്പെട്ടു.
- 1997 - കേരളത്തിൽ ബന്ദ് നിയമവിരുദ്ധമാക്കി ഹൈക്കോടതി വിധി
- 2005 - പ്രൊവിഷണൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി(PIRA) തങ്ങളുടെ മുപ്പത് വർഷം നീണ്ടു നിന്ന വടക്കേ അയർലണ്ടിലെ ക്യാമ്പ് അവസാനിപ്പിച്ചു.
- 2005 - ഇംഗ്ലണ്ടിലെ ബ്രിമിംഗ്‌ഹാമിൽ ടൊർണേഡോ വീശിയടിച്ചു.
- 1937 - ടങ്ചൗ സംഭവം
- 1945 - ബി.ബി.സി. ലൈറ്റ് പ്രോഗ്രാം റേഡിയോ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു.
- 1957 - ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി ആരംഭിച്ചു.
- 1981 - ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും വിവാഹിതരായി.
- 2005 - ജ്യോതിശാസ്ത്രജ്ഞർ കുള്ളൻ ഗ്രഹം എന്നു കരുതപ്പെടുന്ന ഈറിസ് കണ്ടെത്തിയതായി അറിയിച്ചു.
- 1930 - ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് ഉറുഗ്വേ നേടി.
- 1966 - പശ്ചിമ ജർമ്മനിയെ പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ഫുട്ബോൾ ലോകകപ്പ് നേടി.
- 1971 - അപ്പോളോ പതിനഞ്ച് മിഷൻ - ഡേവിഡ് സ്കോട്ടും ജെയിംസ് ഇർവിനും ഫാൾക്കൺ എന്ന വാഹനത്തിൽ ചന്ദ്രനിലിറങ്ങി.
- 1971 - ഓൾ നിപ്പോൺ എയർവേയ്സിന്റെ ഒരു ബോയിങ് 727 വിമാനവും, ജപ്പാനീസ് വായുസേനയുടെ എഫ്.86 വിമാനവും ജപ്പാനിലെ മോറിയോക്കായിൽ കൂട്ടിയിടിച്ച്, 162 പേർ മരിച്ചു.
- 2020 - പെർസിവറൻസ് (റോവർ) വിക്ഷേപിച്ചു.
- 1658 - ഔറംഗസീബ് മുഗള ചക്രവർത്തിയായി സ്വയം അവരോധിതനായി.
- 1959 - വിമോചന സമരത്തെത്തുടർന്ന് ഇ.എം.എസ്. മന്ത്രിസഭയെ പുറത്താക്കി കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.