കൃഷ്ണ നദി

(കൃഷ്ണ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കൃഷ്ണവേണി എന്ന് അപരനാമത്താൽ അറിയപ്പെടുന്ന കൃഷ്ണ നദി (മറാത്തി: कृष्णा नदी, കന്നഡ: ಕೃಷ್ಣಾ ನದಿ, തെലുഗു: కృష్ణా నది) ഇന്ത്യയിലെ നീളം കൂടിയ നദികളിൽ പ്രധാനമാണ്‌. ഈ നദിയുടെ തീരങ്ങൾ ഇന്ത്യയിലെ നദീതടങ്ങളിൽ നാലാം സ്ഥാനത്ത് സ്ഥിതിചെയ്യുന്നു[3]. ഗോദാവരി നദി കഴിഞ്ഞാൽ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദിയാണിത്. ഗംഗയും ഗോദാവരിയും കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയും. മഹാരാഷ്ട്രയിലെ മഹാബലേശ്വർ എന്ന സ്ഥലത്തിന്‌ വടക്കായി പശ്ചിമഘട്ടത്തിൽ ഉത്ഭവിച്ചതാണ്‌. അറബിക്കടലിൽ നിന്നും 64 കിലോ മീറ്റർ ദൂരം മാത്രമേയുള്ളൂ ഉത്ഭവസ്ഥാനത്തിന്‌ എങ്കിലും 1300 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് ബംഗാൾ ഉൾ‍ക്കടലിലാണ് കൃഷ്ണാനദി പതിക്കുന്നത്.[4]

കൃഷ്ണ
കൃഷ്ണാനദിയിലെ ഒരു കന്ദരം, ആന്ധ്രാപ്രദേശിലെ ശ്രീശൈലത്തിനടുത്ത്
രാജ്യം India
സംസ്ഥാനങ്ങൾ മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്
പോഷക നദികൾ
 - ഇടത് Bhima, Dindi, Peddavagu, Halia, Musi, Paleru, Munneru
 - വലത് Venna, Koyna, Panchganga, Dudhganga, Ghataprabha, Malaprabha, Tungabhadra
സ്രോതസ്സ് മഹാബലേശ്വർ
 - ഉയരം 1,337 മീ (4,386 അടി)
 - നിർദേശാങ്കം 17°59′18.8″N 73°38′16.7″E / 17.988556°N 73.637972°E / 17.988556; 73.637972
അഴിമുഖം ബംഗാൾ ഉൾക്കടൽ
 - ഉയരം 0 മീ (0 അടി)
 - നിർദേശാങ്കം 15°44′10.8″N 80°55′12.1″E / 15.736333°N 80.920028°E / 15.736333; 80.920028 [1]
നീളം 1,400 കി.മീ (870 മൈ) approx.
നദീതടം 258,948 കി.m2 (99,980 ച മൈ)
Discharge
 - ശരാശരി 2,213 m3/s (78,151 cu ft/s) [2]
Discharge elsewhere (average)
 - Vijaywada (1901–1979 average),
max (2009), min (1997)
1,641.74 m3/s (57,978 cu ft/s)
The main rivers of India
കൃഷ്ണ നദി വിജയവാഡയിൽ 2007 ൽ

കടന്നുപോകുന്ന സംസ്ഥാനങ്ങൾ

തിരുത്തുക

മഹാരാഷ്ട്ര, കർണ്ണാടക, തെലംഗാണ എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ആന്ധ്രാപ്രദേശിൽ വിജയവാഡയ്ക്കടുത്തുവച്ച് ബംഗാൾ ഉൾക്കടലിൽ ചേരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലുമായി 1440 കിലോമീറ്റർ വിസ്തൃതിയുള്ള നദീതടം സ്ഥിതിചെയ്യുന്നു. ഈ നദിയുടെ വലത് തീരങ്ങളിൽ കൊയ്ന, വസ്ന, പഞ്ചാഗ്ന, ധുദ്ഗന, ഘടപ്രഭ, മാലപ്രഭ, തുംഗഭദ്ര എന്നീ നദികൾ ചേരുന്നു. അത്പോലെ യാർല, മുസി, മനേറൂ, ഭീമ എന്നീ നദികൾ കൃഷ്ണയുടെ ഇടത് തീരത്തിലും ചേരുന്നു[3],[4] തുംഗഭദ്രയും ഭീമയുമാണ് കൃഷ്ണയുടെ ഏറ്റവും വലിയ പോഷകനദികൾ. ദ്വാദശ ജ്യോതിർലിംഗങ്ങളിലൊന്നായ ശ്രീശൈലം, പ്രാചീന ബുദ്ധമതകേന്ദ്രമായ നാഗാർജുനകൊണ്ട എന്നിവ ഈ നദിയുടെ തീരത്താണ്. അലമാട്ടി, നാഗാർജുനസാഗർ അണക്കെട്ടുകൾ പണിതിട്ടുള്ളത് ഈ നദിയ്ക്ക് കുറുകെയാണ്. വിജയവാഡയാണ് നദീതീരത്തുള്ള ഏറ്റവും വലിയ നഗരം.

മഹാരാഷ്ട്രയിലെ സിന്ധുദുർഗ്ഗിൽ നിന്ന് ഉത്ഭവിച്ച് കർണാടകയിലെ കോലാപ്പൂർ,ബെൽഗാം ജില്ലകളിലൂടെ ഒഴുകി കൃഷ്ണയിൽ എത്തുന്നു.

പഞ്ചഗംഗ

തിരുത്തുക

മഹാരാഷ്ട്രയിൽ വെച്ച് കൃഷ്ണയുമായി ചേരുന്നു.

കൊയ്നാ നദി

തിരുത്തുക

മഹാരാഷ്ട്രയുടെ ജീവനാടി എന്നറിയപ്പെടുന്നു.മഹാരാഷ്ട്രയിലെ സതാരാ ജില്ലയിൽ നിന്ന് ഉത്ഭവിച്ച്മഹാരാഷ്ട്ര-കർണാടക അതിർത്തിയിൽ വച്ച് കൃഷ്ണയുമായി ചേരുന്നു.

861 കിലോമീറ്റർ നീളമുള്ള ഈ നദി വടക്കുകിഴക്കു ദിശയിൽ ഒഴുകി കൃഷ്ണയുമായി കൂടിച്ചേരുന്നു.

കൃഷ്ണയുടെ പ്രധാന പോഷകനദി.ഇതിന്റെ തീരത്താണു ഹൈദരാബാദ് നഗരം സ്ഥിതി ചെയ്യുന്നത്.

മാലപ്രഭ

തിരുത്തുക

ബാഗാൽകോട്ട് ജില്ലയിൽ വെച്ച് കൃഷ്ണയുമായി ചേരുന്നു.

തുംഗഭദ്ര

തിരുത്തുക

തുംഗ, ഭദ്ര എന്നീ രണ്ടു നദികളായി ഉത്ഭവിച്ച് ഒരുമിച്ച് കിഴക്കോട്ടൊഴുകി ആന്ധ്രാപ്രദേശിൽ വച്ച് കൃഷ്ണയുമായി ചേരുന്നു.

മറ്റു പോഷക നദികൾ

തിരുത്തുക

വെന്നാ നദി,ഉർമോദി,മണ്ട്,കലിഗംഗ,വർണ,ഗടപ്രഭ തുടങ്ങിയവയാണു മറ്റു പോഷക നദികൾ.


 
കൃഷ്ണയും പോഷകനദികളും


  1. Krishna at GEOnet Names Server
  2. Kumar, Rakesh; Singh, R.D.; Sharma, K.D. (2005-09-10). "Water Resources of India" (PDF). Current Science. 89 (5). Bangalore: Current Science Association: 794–811. Retrieved 2013-10-13.
  3. 3.0 3.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-27. Retrieved 2007-12-05.
  4. 4.0 4.1 http://www.indianetzone.com/2/krishna_river.htm

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
ഭാരതത്തിലെ പ്രമുഖ നദികൾ  
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ


"https://ml.wiki.x.io/w/index.php?title=കൃഷ്ണ_നദി&oldid=3796364" എന്ന താളിൽനിന്ന് ശേഖരിച്ചത്