കുസുമമഞ്ജരി
കുസുമമഞ്ജരി: ഒരു സംസ്കൃതവർണ്ണവൃത്തം. പ്രകൃതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 21 അക്ഷരങ്ങൾ) സമവൃത്തം.
ലക്ഷണം
തിരുത്തുക“ | രം നരം നരനരം നിരന്നു വരുമെങ്കിലോ കുസുമമഞ്ജരി | ” |
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ര ന ര ന ര ന ര” എന്നീ ഗണങ്ങൾ വരുന്ന വൃത്തമാണു കുസുമമഞ്ജരി.
ഉദാഹരണങ്ങൾ
തിരുത്തുകഉദാ: വള്ളത്തോളിന്റെ ശൃംഗാരകാവ്യമായ വിലാസലതികയിൽ നിന്നു്.
“ | കുന്തളാവലി വിയർത്ത പൂങ്കവിളിൽ മിന്നിയും, കുളുർമുലക്കുടം
ചന്തമോടു നടമാടിയും, പൃഥുനിതംബമണ്ഡലമുലഞ്ഞുമേ, ചെന്തളിർത്തനു തളർന്നിടും പടി, സലീലമദ്രിജ നിജാന്തികേ പന്തടിക്കെ, നിടിലാക്ഷനാർന്ന പുളകം നമുക്കരുൾക മംഗളം! |
” |
സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ
തിരുത്തുകമറ്റു വിവരങ്ങൾ
തിരുത്തുകശൃംഗാരരസം സൂചിപ്പിക്കാനും, പ്രകൃതിവർണ്ണനകൾ, നൃത്തം, താളമുള്ള ചലനങ്ങൾ തുടങ്ങിയവ വർണ്ണിക്കാനും ഈ വൃത്തം അനുയോജ്യമാണു്. നാരായണീയത്തിലെ രാസക്രീഡ വർണ്ണിക്കുന്ന 69-)ാം ദശകം ഈ വൃത്തത്തിലാണു്.
അവലംബം
തിരുത്തുകകുറിപ്പുകൾ
തിരുത്തുക