ആനത്തോട് അണക്കെട്ട്
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ പമ്പാനദിയുടെ യുടെ പോഷകനദിയായ കക്കി നദിയിൽ നിർമിച്ചിരിക്കുന്ന കക്കി അണക്കെട്ടിന്റെ ഒരു പാർശ്വ അണക്കെട്ടാണ് ആനത്തോട് പാർശ്വ അണക്കെട്ട്[1] . ശബരിഗിരി ജലവൈദ്യുതപദ്ധതി[2] , [3]യുടെ ഭാഗമാണ് ഇത് . കക്കി–ആനത്തോട് ഡാമുകളിൽ സംഭരിക്കുന്ന വെള്ളം പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് ശബരിഗിരി പവർഹൗസിൽ എത്തിക്കുന്നത്.ആനത്തോട് അണക്കെട്ടിൽ നിന്ന് പുറത്തേക്കു ഒഴുകുന്ന വെള്ളം കക്കിയാറായി പമ്പയിൽ വെച്ച് പമ്പാ നദിയിൽ ചേരുന്നു .റാന്നി - ആങ്ങമൂഴി - മൂഴിയാർ - വണ്ടിപ്പെരിയാർ റൂട്ടിൽ ആണ് അപ്പർമൂഴിയാർ സ്പിൽവേ ഡാം , അപ്പർ മൂഴിയാർ , കക്കി , ആനത്തോട്, പമ്പ,മീനാർ,കുള്ളാർ,ഗവി എന്നീ അണക്കെട്ടുകളും മൂഴിയാറിലെ ശബരിഗിരി പവർ ഹൗസും സ്ഥിതി ചെയ്യുന്നത് .പെരിയാർ നാഷണൽ പാർക്കിനോട് ചേർന്നുള്ള വന മേഖലയിലാണ് അണക്കെട്ടു സ്ഥിതി ചെയ്യുന്നത്
ആനത്തോട് പാർശ്വ അണക്കെട്ട് | |
---|---|
സ്ഥലം | റാന്നി,പത്തനംതിട്ട ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 9°20′29.5512″N 77°09′1″E / 9.341542000°N 77.15028°E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം പൂർത്തിയായത് | 1967 |
പ്രവർത്തിപ്പിക്കുന്നത് | KSEB,കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | കക്കിയാർ |
ഉയരം | 51.8 മീ (170 അടി) |
നീളം | 376.12 മീ (1,234 അടി) |
സ്പിൽവേകൾ | 4 |
സ്പിൽവേ തരം | Ogee |
സ്പിൽവേ ശേഷി | 1785 M3/Sec |
റിസർവോയർ | |
Creates | കക്കി റിസർവോയർ |
ആകെ സംഭരണശേഷി | 455,400,000 ഘന മീറ്റർ (1.608×1010 cu ft) |
ഉപയോഗക്ഷമമായ ശേഷി | 446,800,000 ഘന മീറ്റർ (1.578×1010 cu ft) |
Catchment area | 225.51 Sq. Km |
Power station | |
Operator(s) | KSEB |
Commission date | 1967 |
Turbines | 6 x 50 Megawatt (Pelton-type) |
Installed capacity | 300 MW |
Annual generation | 1338 MU |
ശബരിഗിരി ജലവൈദ്യുതപദ്ധതി |
വൈദ്യുതി ഉത്പാദനം
തിരുത്തുകശബരിഗിരി ജലവൈദ്യുതപദ്ധതി യിൽ 50 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു [4] .വാർഷിക ഉൽപ്പാദനം 1338 MU ആണ്.1967 നവംബർ 26 ന് യന്ത്രം കമ്മീഷൻ ചെയ്തു.തുടർച്ചയായ നവീകരണങ്ങളോടെ 2009 ഓടു കൂടി 300 മെഗാവാട്ടിൽ നിന്ന് 340 മെഗാവാട്ടായി ശേഷി ഉയർത്തി .
ചിത്രശാല
തിരുത്തുക-
ആനത്തോട് അണക്കെട്ടിന് മകളിൽ നിന്നുള്ള ദൃശ്യം
കൂടുതൽ കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Anathode_Flanking_(Eb)_Dam_D03364-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sabarigiri Hydroelectric Project JH01237-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "SABARIGIRI HYDRO ELECTRIC PROJECT-". www.kseb.in.
- ↑ "Sabarigiri Power House PH01244 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]