സിന്ധു-ഗംഗാ സമതലം

തെക്ക് ഭൂമിശാസ്ത്രപരമായ സമതലം
(Indo-Gangetic plains എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കത്വിയാർശ്ചി സമതലങ്ങൾ എന്നും അറിയപ്പെടുന്ന സിന്ധു-ഗംഗാ സമതലം ഇന്ത്യയുടെ വടക്ക്, കിഴക്കു ഭാഗങ്ങളുടെ ഭൂരിഭാഗവും, പാകിസ്താനിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഭാഗങ്ങൾ, ബംഗ്ലാദേശിന്റെ ഒട്ടുമുക്കാലും ഭാഗങ്ങൾ എന്നിവ ചേർന്ന വിശാലവും ഫലഭൂയിഷ്ഠവുമായ സമതലങ്ങൾ ആണ്. ഈ സമതലത്തെ നനയ്ക്കുന്ന സിന്ധു, ഗംഗ നദികളുടെ പേരിൽ നിന്നാണ് ഈ സമതലത്തിനു പേര് ലഭിച്ചത്.

സിന്ധു-ഗംഗാ സമതലത്തിന്റെ സ്കീമാറ്റിക്ക് ഭൂപടം

സിന്ധൂ-ഗംഗാ സമതലത്തിന്റെ വടക്കുഭാഗം ഹിമാലയ പർവ്വതങ്ങളാണ്. ഹിമാലയത്തിൽ നിന്നും പല നദികളും സിന്ധൂ-ഗംഗാ സമതലത്തിലേയ്ക്കൊഴുകി ഫലഭൂയിഷ്ഠമായ അലൂവിയം ഈ രണ്ട് നദികൾക്ക് ഇടയ്ക്കുള്ള പ്രദേശത്ത് നിക്ഷേപിക്കുന്നു. സമതലത്തിന്റെ തെക്കേ അതിര് വിന്ധ്യ- സത്പുര പർവ്വതനിരകളും ഛോട്ടാ നാഗ്പൂർ പീഠഭൂമിയും ആണ്. പടിഞ്ഞാറുവശത്ത് ഇറാനിയൻ പീഠഭൂമി ഉയരുന്നു.

ലോകത്തിലെത്തന്നെ ഏറ്റവും ജനവാസമുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഇത്. ഏകദേശം 90 കോടി ജനങ്ങൾ ഇവിടെ അധിവസിക്കുന്നു (ലോക ജനസംഖ്യയുടെ ഏഴിൽ ഒന്ന്).

ഇതും കാണുക

തിരുത്തുക
"https://ml.wiki.x.io/w/index.php?title=സിന്ധു-ഗംഗാ_സമതലം&oldid=2925260" എന്ന താളിൽനിന്ന് ശേഖരിച്ചത്