ഇന്ത്യയുടെ സുവർണ്ണകാലം

(Golden Age of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യക്കാർ ഗണിതം, ജ്യോതിശാസ്ത്രം, ശാസ്ത്രം, വാസ്തുവിദ്യ, മതം, തത്വശാസ്ത്രം എന്നിവയിൽ കൈവരിച്ച നേട്ടങ്ങൾക്ക് അനുസരിച്ച് പല കാലഘട്ടങ്ങളെയും ഇന്ത്യയുടെ സുവർണ്ണകാലം എന്ന് വിശേഷിപ്പിക്കാം.

പുരാതന ഇന്ത്യ

തിരുത്തുക
 
ഗുപ്തസാമ്രാജ്യം, ക്രി.വ. 500-നു അടുത്ത്

ഗുപ്ത സാമ്രാജ്യത്തിന്റെ കാലത്ത് ഇന്ത്യക്കാർ ഗണിതം, ജ്യോതിശാസ്ത്രം, ശാസ്ത്രം, മതം, തത്വചിന്ത എന്നിവയിൽ നേടിയ വമ്പിച്ച പുരോഗതിയെ പരിഗണിച്ച് ക്രി.വ. 3-ആം നൂറ്റാണ്ടുമുതൽ 6-ആം നൂറ്റാണ്ടു വരെ ഇന്ത്യയുടെ സുവർണ്ണകാലമായി കരുതപ്പെടുന്നു[1]. പൂജ്യം എന്ന ആശയം കണ്ടുപിടിച്ചതും ദശാംശ സമ്പ്രദായം കണ്ടുപിടിച്ചതും ഇക്കാലത്തായിരുന്നു[2]. ഗുപ്ത രാജാക്കന്മാരുടെ കീഴിൽ കൈവന്ന സമാധാനവും സമൃദ്ധിയും കലാ ശാസ്ത്ര രംഗങ്ങളിലെ പുരോഗതിക്കു കാരണമായി. ഇന്ത്യയുടെ സുവർണ്ണകാലം 6-ആം നൂറ്റാണ്ടിൽ ഹൂണന്മാർ ഗുപ്തസാമ്രാജ്യത്തെ ആക്രമിച്ചതോടെ അവസാനിച്ചു. ഇന്ത്യയുടെ സുവർണ്ണകാലം തുടങ്ങിയത് ചന്ദ്രഗുപ്തൻ II-ന്റെ കാലത്താണ്. ആര്യഭടനും വരാഹമിഹിരനും ചന്ദ്രഗുപ്തൻ്റെ സഭാംഗങ്ങളായിരുന്നു.

മദ്ധ്യകാല ഇന്ത്യ

തിരുത്തുക
 
സാമ്രാജ്യത്തിന്റെ പരമോന്നതിയിൽ ചോള സാമ്രാജ്യത്തിന്റെ സ്വാധീനം (ക്രി.വ. 1050)

തെക്കേ ഇന്ത്യയിൽ ചോളരുടെ കീഴിൽ 10-ഉം 11-ഉം നൂറ്റാണ്ടുകളാണ് സുവർണ്ണകാലമായി കണക്കാക്കുന്നത്. ഈ കാലഘട്ടം വാസ്തുവിദ്യ, തമിഴ് സാഹിത്യം, ശില്പ്പകല, പിത്തള പണികൾ, നാവിക വിജയങ്ങളും നാവിക കച്ചവടത്തിലുള്ള അഭിവൃദ്ധിയും, അർദ്ധ-ജനാധിപത്യ പരിഷ്കാരങ്ങൾ, തടികൊണ്ടുണ്ടാക്കിയ വീടുകൾ എന്നിവയുടെ വികാസത്തിനു സാക്ഷ്യം വഹിച്ചു. ചോള സാമ്രാജ്യം നാവികരംഗത്ത് അത്യധികം മുന്നേറ്റം നടത്തുകയുണ്ടായി. രാജേന്ദ്രൻ I-ൻ്റെ സമയത്ത് ചോള നാവികസേന ശ്രീലങ്കയിലേക്കും ശ്രീവിജയത്തിലേക്കും(ഇന്നത്തെ ഇന്തോനേഷ്യ) കംബോഡിയയിലേക്കും വിജയകരമായ പര്യടനം നടത്തുകയുണ്ടായി.

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wiki.x.io/w/index.php?title=ഇന്ത്യയുടെ_സുവർണ്ണകാലം&oldid=3838582" എന്ന താളിൽനിന്ന് ശേഖരിച്ചത്