അധിചക്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പ്രാചീന ഈജിപ്ഷ്യൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ടോളമിയുടെ . ക്രി.വ.2-ാം ശ. പ്രപഞ്ചദർശനത്തിൽ, ആകാശത്തിലെ എല്ലാ ഗോളങ്ങളും ഭൂമിയെ വൃത്തപഥത്തിലൂടെ ചുറ്റുന്നുവെന്ന സിദ്ധാന്തം വിശദമാക്കാൻ ഉപയോഗപ്പെടുത്തിയ സാങ്കല്പികമായ വൃത്തം അഥവാ ഗ്രഹങ്ങളുടെ ഭ്രമണപഥം ആണ് അധിചക്രം.
പരിശുദ്ധമായ രൂപമാണ് വൃത്തമെന്നും ആകാശത്തിൽ പരിപൂർണതയില്ലാത്ത ഒന്നുമില്ലെന്നും ടോളമി വിശ്വസിച്ചു. ഈ സംവിധാനത്തിൽ നക്ഷത്രങ്ങളുടെ ചലനങ്ങളെ വ്യാഖ്യാനിക്കാൻ നിർവാഹമില്ലാതായി. ടോളമി ഇതു മനസ്സിലാക്കി പ്രതിവിധിയായി നിർദ്ദേശിച്ച കല്പനയാണ് അധിചക്രം. ഗ്രഹങ്ങൾ ചെറു വൃത്തപഥത്തിൽ സഞ്ചരിക്കുകയും ഈ ചെറു വൃത്തത്തിന്റെ കേന്ദ്രം - അധികേന്ദ്രം (Deferent) - ഭൂമിയെ വൃത്തപഥത്തിൽ ചുറ്റുകയുമാണെന്ന് ടോളമി സങ്കല്പിച്ചു. കൂടുതൽ അധിചക്രങ്ങൾ സങ്കല്പിക്കപ്പെട്ടു. ഒരു പരിധിവരെ ഈ വ്യാഖ്യാനങ്ങൾ സാധൂകരണക്ഷമമാണെങ്കിലും, അപ്രായോഗികമായ ഒരു സമീപനമാണിതെന്ന് അനന്തരകാലങ്ങളിലെ ശാസ്ത്രജ്ഞന്മാർക്ക് ബോധ്യമായി. വളരെ നൂറ്റാണ്ടുകൾക്കുശേഷം 1543-ൽ കോപ്പർനിക്കസ് പദ്ധതി ആവിഷ്ക്കരിക്കപ്പെട്ടതോടെ ഈ സമീപനം തിരസ്കൃതമായി.