പരുത്തി
ലോകവ്യാപകമായി വസ്ത്രങ്ങൾ ഉണ്ടാക്കാനുപയോഗിക്കുന്ന പ്രധാനപ്പെട്ട പ്രകൃതിദത്തനാരാണ് പരുത്തി. ഈ നാരുണ്ടാകുന്ന ചെടിയേയും പരുത്തി എന്നു തന്നെയാണ് അറിയപ്പെടുന്നത്. ഈ ചെടിയുടെ വിത്തിനെ പൊതിഞ്ഞാണ് പഞ്ഞി അഥവാ സെല്ലുലോസ് ഉണ്ടാകുന്നത്. ഈ പഞ്ഞിയെ നൂറ്റാണ് പരുത്തിനൂലും അതിൽ നിന്ന് വസ്ത്രവും നെയ്യുന്നത്. ശുദ്ധമായ സെല്ലുലോസാണ് പരുത്തിനൂൽ. മാൽവേസീ എന്ന സസ്യകുടുംബത്തിലെ അംഗവും ഗോസിപ്പിയം ജനുസ്സിൽ പ്പെട്ട ആർബോറിയം, ഹെർബേസിയം, ഹിർദൂസം, ബാർബഡൻസ് എന്നീ ഇനങ്ങളുമാണ് ഇന്ത്യയിൽ കൃഷി ചെയ്തുവരുന്നത്.
പരുത്തി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | G. arboreum
|
Binomial name | |
Gossypium arboreum | |
Synonyms | |
|
പരുത്തിക്കുരു
തിരുത്തുകപരുത്തിയുടെ വിത്തിനെയാണ് പരുത്തിക്കുരു എന്ന് പറയുന്നത്. ഈ കുരു ആട്ടി ഭക്ഷ്യയെണ്ണ ഉണ്ടാക്കാറുണ്ട്. കുരുവിൽ നിന്ന് എണ്ണയെടുത്തതിനുശേഷമുള്ള പരുത്തി പിണ്ണാക്കും കാലിത്തിറ്റയായി ഉപയോഗിക്കുന്നു.
ഇന്ത്യയിൽ
തിരുത്തുകചരിത്രാതീതകാലം മുതൽക്കേ, പരുത്തി, സിന്ധിലും, പഞ്ചാബിലും വളർത്തിയിരുന്നു. മോഹൻജൊ ദാരോയിൽ നിന്നുള്ള ഖനനത്തിൽ ഏഷ്യയിലെ തനതുവർഗ്ഗത്തിൽപ്പെട്ട പരുത്തിയിൽ നെയ്ത വസ്ത്രാവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. ഗ്രീക്ക് ചിന്തകനായിരുന്ന ഹെറോഡോട്ടസ്, ഇന്ത്യയിലെ പഞ്ഞി കായ്ക്കുന്ന സസ്യങ്ങളെക്കുറിച്ചും അതുപയോഗിച്ച് ഇന്ത്യക്കാർ വസ്ത്രമുണ്ടാക്കുന്നതിനെക്കുറിച്ചും തന്റെ ചരിത്രഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്[1].
ഡെക്കാനിലെ ലാവാമണ്ണ് ആണ് ഇന്ത്യയിലെ പരുത്തികൃഷിയുടെ കേന്ദ്രം. 70 °F നു മുകളിൽ താപനിലയും വാർഷികവർഷപാതം 90 സെന്റീമീറ്ററിനു താഴെയും എന്ന പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് ഡെക്കാൻ മേഖലയിലുള്ളത്. ഭക്ഷ്യവിളയായി ചാമ കൃഷി ചെയ്യുമ്പോൾ ഇടവിളയായാണ് നാണ്യവിളയായ പരുത്തി, ഡെക്കാനിലെ കർഷകർ കൃഷി ചെയ്യുന്നത്. ഡെക്കാനിലുണ്ടാകുന്ന ചെറിയതരം പരുത്തിക്കായയെ ഊംറ എന്നാണ് വിളിക്കുന്നത്[1].
ചിത്രശാല
തിരുത്തുക-
പരുത്തിയുടെ കായ്
-
പരുത്തിയും പരുത്തിക്കുരുവും
-
പരുത്തിയും പരുത്തിക്കുരുവും
-
വിളപ്പെടുപ്പിന് തയ്യാറായ പരുത്തി
-
പരുത്തി
-
പരുത്തി
-
പരുത്തി
-
പരുത്തിയില
-
പരുത്തി പൂവ്
-
പരുത്തി കായ