സ്വരാജ് എന്നാൽ സ്വയം- ഭരണം അല്ലെങ്കിൽ സ്വന്തം ഗവൺമെന്റ്. ഗാന്ധിയുടെയും മഹിർഷി ദയാനന്ത് സരസ്വതിയും ഹോംറുളിന് സമാനമായി ആണ് സ്വരാജ് എന്ന പദം ഉപയോഗിച്ചത്.[1] ഗാന്ധിയുടെ അഭിപ്രായത്തിൽ വിദേശ ശക്തികളിൽ നിന്നും ഉളള ഇന്ത്യൻ സ്വാതന്ത്ര്യം ആയിരുന്നു സ്വരാജ്.[2] 1906-ൽ കൊൽക്കത്തയിൽ നടന്ന ഇൻഡ്യൻ നാഷണൽ കേൺഗ്രസിന്റെ സമ്മേളനത്തിൽ വച്ച് സ്വരാജ് ആണ് ഇന്ത്യൻ ജനതയുടെ ലക്ഷ്യമെന്ന് ആ സമ്മേളനത്തിന്റെ അധ്യക്ഷൻ ദാദാഭായ് നവറോജി പ്രഖ്യാപിച്ചു.[3] സ്വരാജ് പ്രാധാന്യം കൊടുത്തത് ഭരണത്തിലായിരുന്നു, അധികാരക്രമം മാത്രം ആയിരുന്നില്ല, ജനങ്ങളുടെ സ്വയം-ഭരണം കൊണ്ട് സാമൂഹികപരിഷ്കരണം ആയിരുന്നു സ്വരാജ് ആഹ്രിച്ചത്. രാഷ്ട്രിയപരമായ അധികാരവികേന്ദ്രീകരണത്തിൽ ആയിരുന്നു സ്വരാജ് ശ്രദ്ധപുലർത്തിയത്.[4] ഇത് ബ്രിട്ടൻ തുടർന്ന് കൊണ്ട് വന്നിരുന്ന രാഷ്ട്രിയ, സാമുഹിക നിയമങ്ങൾക്ക് വിരുദ്ധമായിരുന്നു. ഗാന്ധിജിയുടെ കാഴ്ചപ്പാടിൽ സ്വരാജ് എന്നാൽ ഇന്ത്യ പൂർണമായും ബ്രിട്ടീഷ് രാഷ്ട്രിയ, സാമുഹിക, വിദ്യഭ്യാസ, പട്ടാള, നിയമ, അധികാര സംവിധാനങ്ങളിൽ നിന്നു മാറിനിൽക്കുക എന്നാണ്.[5] എസ്.സത്യമൂർത്തി, ചിത്തരഞ്ജൻ ദാസ്, മോത്തിലാൽ നെഹ്റു എന്നിവർ വ്യത്യാസം ഉളള സ്വരാജ് വാദികൾ ആയിരുന്നു, എന്നിവർ ആയിരുന്നു പാർലമെന്ററി ജനാധിപത്യ സംവിധാനത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ചത്.

Dayanand Saraswati

ഗാന്ധിയുടെ മോഹം സ്വരാജ് പൂർണമായും ഇന്ത്യയിൽ പ്രാബല്യത്തിൽ കൊണ്ടുവരിക എന്നത് ആയിരുന്നു, എന്നാൽ ആത് അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹം ഇതിന് വേണ്ടി തുടങ്ങിയ സന്നദ്ധസംഘടനകളും മറ്റും പല ജനകീയ പോരാട്ടങ്ങൾക്കും, മറ്റു സന്നദ്ധ സംഘടനകൾക്കും, പിന്നീട് കുറെ ഗവൺമെന്റ് അല്ലാത്ത സംഘടനകളുടെയും സ്ഥാപനത്തിനും പ്രവർത്തനങ്ങൾക്കും മറ്റും ഇന്ത്യയിൽ മുഴുവൻ പല മാതൃകയായി.[6] സമൂഹത്തിലെ ഗവൺമെന്റ് അടിച്ച് അമർത്തലുകൾക്ക് എതിരെ വിദ്യാർത്ഥി സമരങ്ങൾ ഉണ്ടായി ജയപ്രകാശ് നാരായണൻ ആണ് അതിന് നേതൃതം നൽകിയത്. ഭൂദാന പ്രസ്ഥാനം, ഭൂപരിഷ്കരണ സമരത്തിന്റെ ആവശ്യകതയെയും സമീന്ദാരി സമ്പ്രദായം ഇല്ലായ്മ ചെയ്യുന്നതിന്നും ഭൂമി പാട്ടത്തിന് കൊടുക്കുന്നത്തിനും സാമൂഹിക സംയോജനത്തിനും എല്ലാം സ്വരാജ് വലിയ പ്രേരണ നൽകി. സ്വാമി ദയാനന്ദ സരസ്വതി അഭിപ്രായത്തിൽ സ്വരാജ് എന്നത് ഇന്ത്യക്കാരുടെ സ്വയംഭരണം ആയിരുന്നു.ഇന്ത്യക്കാരെ അവരുടെ സ്വന്തം നാട്ടിൽ തന്നെ അടിമകൾ ആകുവാനുള്ള ബ്രിട്ടീഷ് നയത്തിനെതിരെ ആയിരുന്നു സ്വരാജ്.സ്വാമി ദയാനന്ദ സരസ്വതിയുടെ അഭിപ്രായത്തിൽ സ്വാതന്ത്ര്യ സമരത്തിന് അടിസ്ഥാനം തന്നെ സ്വരാജ് ആയിരുന്നു.

  1. Hind Swaraj or Indian Home Rule, Gandhi, 1909
  2. What is Swaraj? Archived 2012-09-15 at the Wayback Machine.. Retrieved on July 12, 2007.
  3. Karna, Dr.Binay (2018). lucent"s General knowledge (in English) (8th editon ed.). Patna: lucent publication. p. 74. ISBN 9384761540. {{cite book}}: |access-date= requires |url= (help)CS1 maint: unrecognized language (link)
  4. Parel, Anthony. Hind Swaraj and other writings of M. K. Gandhi. Cambridge University Press. Cambridge, 1997.
  5. What is Swaraj? Archived 2012-09-15 at the Wayback Machine.. Retrieved on March 3, 2007.
  6. What Swaraj meant to Gandhi. Retrieved on September 17, 2008.
"https://ml.wiki.x.io/w/index.php?title=സ്വരാജ്&oldid=3793093" എന്ന താളിൽനിന്ന് ശേഖരിച്ചത്