സൂപ്പർസോറസ്
സൂപ്പർസോറസ് എന്നാൽ വലിയ പല്ലി എന്നാണ് അർത്ഥം. ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികളിൽ ഏറ്റവും വലിപ്പമേറിയവയിലൊന്നായിരുന്നു സൂപ്പർസോറസ്. സസ്യഭുക്കുകളായ ഈ ഇനം ദിനോസർ ജുറാസ്സിക് യുഗത്തിന്റെ അന്ത്യത്തിൽ ആണ് ജീവിച്ചിരുന്നത് (ഏകദേശം 153 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്). അമേരിക്കൻ ഭൂഖണ്ഡത്തിലാണ് ഇവ ജന്മമെടുത്തതെന്ന് അനുമാനിക്കപ്പെടുന്നു. കൊളറാഡോയിലാണ് ഈ ഇനം ദിനോസറുകളുടെ ഫോസിൽ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത്. അൾട്രസോറസ് എന്ന പേരിലും ഇവ അറിയപ്പെട്ടിരുന്നു.
സൂപ്പർസോറസ് | |
---|---|
Mounted skeleton, North American Museum of Ancient Life | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | †Sauropodomorpha |
ക്ലാഡ്: | †Sauropoda |
Family: | †Diplodocidae |
Subfamily: | †Diplodocinae |
Genus: | †Supersaurus Jensen, 1985 |
Species: | †S. vivianae Jensen, 1985 |
Binomial name | |
Supersaurus vivianae Jensen, 1985
| |
Synonyms | |
|
ശരീര ഘടന
തിരുത്തുകസോറാപോഡ് കുടുംബത്തിൽപെട്ട സൂപ്പർസോറസുകൾക്ക് 33 മുതൽ 34 മീറ്റർ വരെ (108 - 112 അടി) നീളമുണ്ടായിരുന്നു. 2.4 മീറ്റർ (8 അടി) വരെ ഉയരം ഉണ്ടായിരുന്ന ഇവയുടെ ശരീര ഭാരം ഏകദേശം 35-40 ടണ്ണോളം വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. സൊറാപോഡ് വിഭാഗത്തിൽപ്പെട്ട മറ്റു ദിനോസറുകളെപ്പോലെ നീണ്ട കഴുത്തും നീളമേറിയ വാലും ഇവയുടെ പ്രത്യേകതകളായിരുന്നു. നാലു കാലുകളും ഉപയോഗിച്ചാണ് ഇവ സഞ്ചരിച്ചിരുന്നത്. പിന്നെ സോറാപോഡ് കുടുംബത്തിലെ ഏറ്റവും നീളം കൂടിയ കഴുത്ത് ഉള്ളവയിൽ ഒന്നാണ് ഇവ.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- "അൾട്രസോറസ്നു എന്ത് പറ്റി Archived 2008-05-09 at the Wayback Machine., by Brian Curtice.
- "Why do mass estimates vary so much?", by Mike Taylor, 27 August 2002. (see footnote)