വഴികാട്ടി (Help)
Read in Malayalam
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
പരീക്ഷണങ്ങൾ
സംവാദ സഹായി
യൂസർ പേജ് സഹായി
സംശയം ചോദിക്കാൻ
കീഴ്‌വഴക്കങ്ങൾ
ശൈലീ പുസ്തകം
ലേഖനം തുടങ്ങുക
തിരുത്തൽ വഴികാട്ടി
കണ്ണികൾ ചേർക്കുവാൻ
അടിസ്ഥാന വിവരങ്ങൾ
ചിട്ടവട്ടം
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
ഫലകങ്ങൾ
വർഗ്ഗീകരണം
മീഡിയ സഹായി
പട്ടികകൾ
വീഡിയോ പരിശീലനം
കണ്ടുതിരുത്തൽ
കണ്ടുതിരുത്തൽ വഴികാട്ടി

വിക്കിപീഡിയയിലെ കീഴ്‌വഴക്കങ്ങൾ എന്നത് വിക്കിപിഡിയ ഉപയോഗിക്കുന്ന ഏവരും പാലിക്കേണ്ടുള്ള ചില സാമാന്യമര്യാദകളും കീഴ്‌വഴക്കങ്ങളുമാകുന്നു. വിക്കിപീഡിയ ഉപയോഗം സുഗമമാക്കുവാൻ ഈ നിർദ്ദേശങ്ങൾ ഗുണം ചെയ്യുമെന്നു് കരുതുന്നു.

വിജ്ഞാനകോശം

വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്, ഒരു വിജ്ഞാനകോശം മാത്രമായിരിക്കുകയാണ് വിക്കിപീഡിയയുടെ ഉദ്ദേശ്യവും. വിക്കിപീഡിയ ഒരു നിഘണ്ടുവോ, ഗ്രന്ഥശാലയോ, വാര്‍ത്താപത്രമോ, ഓര്‍മ്മക്കുറിപ്പുകളോ, ലിങ്കുകളുടെ സമാഹാരമോ, വ്യക്തികളുടെ സ്വയം‌പ്രകാശനങ്ങളോ, സൌജന്യ വെബ്‌സ്പേസോ ആകുവാന്‍‍ താല്പര്യപ്പെടുന്നില്ല. വിക്കിപീഡിയയുടെ ഉദ്ദേശ്യങ്ങളില്‍‍ ഉള്‍പ്പെടാത്ത കാര്യങ്ങളെ കുറിച്ച് കൂടുതല്‍ വായിക്കുക.

ഒപ്പുകൾ

പ്രധാന ലേഖനം: വിക്കിപീഡിയ:ഒപ്പ്

വിക്കിപീഡിയയിൽ റെജിസ്റ്റർ ചെയ്തിട്ടുള്ള ലേഖകർക്ക് സംവാദപേജുകളിൽ സ്വന്തം വ്യക്തിത്വം പ്രദർശിപ്പിക്കുന്നതിനായി ഒപ്പുകൾ ഉപയോഗിക്കാവുന്നതാണു്. ഒപ്പുകൾ സംവാദ പേജുകളിൽ മാത്രം ഉപയോഗിക്കുക, ലേഖനങ്ങൾ എഴുതുമ്പോൾ അതിനു് താഴെ നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല.

ചില്ലക്ഷരം

മലയാളം എഴുതുന്നത് നിര്‍ദ്ദിഷ്ട യൂണികോഡ് എന്‍‌കോഡിങില്‍ മാത്രം ചെയ്യുക. ചില്ലക്ഷരങ്ങള്‍ കൃത്യമായി തെളിയാതിരിക്കുന്ന അവസ്ഥയുണ്ടാകുമ്പോള്‍ നിങ്ങളുടെ ബ്രൌസറിന്റെ സെറ്റപ്പ്, ലഭ്യമായ ഫോണ്ടുകള്‍ എന്നിവ പരിശോധിച്ച് അവ മികച്ചതെന്നു് ഉറപ്പുവരുത്തുക. യാതൊരു കാരണവശാലും ൪ ൯ എന്നീ അക്കങ്ങള്‍ ഇവയോട് രൂപസാദൃശ്യമുള്ള ര്‍ ന്‍ എന്നീ ചില്ലക്ഷരങ്ങള്‍ക്ക് പകരമായി ഉപയോഗിക്കാതിരിക്കുക.

ചുരുക്കെഴുത്ത്

വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ പേരുകൾ ചുരുക്കിയെഴുതുമ്പോൾ വ്യക്തമായൊരു മാനദണ്ഡം സ്വീകരിക്കുക. ഈ ഒരു കാര്യത്തിൽ ഏറെക്കുറെ സ്വീകാര്യതയുള്ളത് ഇപ്രകാരമുള്ള ചുരുക്കെഴുത്താണു്.

ഉദാഹരണം: 
എസ്.കെ. പൊറ്റെക്കാട്ട് / എം.ടി. വാസുദേവൻ നായർ/ബി.ബി.സി. - അഭികാമ്യം
എസ് കെ പൊറ്റെക്കാട്ട് / എസ്. കെ. പൊറ്റെക്കാട്ട് / എസ്.കെ പൊറ്റെക്കാട്ട് /എസ്. കെ. പൊറ്റെക്കാട്ട്- അനഭികാമ്യം

ലിപ്യന്തരീകരണം

മലയാളം വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ തിരയുന്നത് ലളിതമാക്കുവാന്‍‍ മലയാളം പദങ്ങള്‍ക്കൊപ്പം അവയുടെ ആംഗലേയ ലിപ്യന്തരീകരണങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാവുന്നതാണു്. വിക്കിപീഡിയ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യമുള്ള ലിപ്യന്തരീകരണ ശൈലിയെന്ന നിലയ്ക്ക് മൊഴി ലിപ്യന്തരീകരണശൈലിയില്‍ ആംഗലേയ പദങ്ങള്‍ ഉള്‍പ്പെടുത്തുക.

ഉദാഹരണം:
മണിപ്രവാളം ലേഖനത്തില്‍ ഇപ്രകാരം: (ലിപ്യന്തരീകരണം: maNipravaaLam)
ലിനക്സ് എന്ന ലേഖനത്തില്‍ ഇപ്രകാരം, ഇവിടെ ലിപ്യന്തരീകരണത്തിനു് പ്രസക്തിയില്ല: (ആംഗലേയം: Linux)

ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിയേണ്ടതുണ്ട്, ദയവായി ഈ താളിലെ സംവാദവേദി പ്രസ്തുതകാര്യത്തിനായി ഉപയോഗിക്കുക.

സംവാദ താളുകൾ

വിക്കിപീഡിയയിൽ പ്രധാനമായും രണ്ടുതരം സംവാദ താളുകളാണുള്ളത്. ഒന്ന്:ഓരോ ലേഖനത്തിന്റെയും ഒപ്പമുള്ള സംവാദ താൾ. രണ്ട്: ഓരോ ഉപയോക്താവിനുമുള്ള സംവാദതാൾ. സംവാദതാളുകളുടെ ഉപയോഗത്തിൽ പാലിക്കേണ്ട കീഴ്‌വഴക്കങ്ങൾ.

ലേഖനങ്ങളുടെ സംവാദതാൾ

ലേഖനങ്ങളെപ്പറ്റിയുള്ള അഭിപ്രായവ്യത്യാസങ്ങളോ മറ്റു നിർദ്ദേശങ്ങളോ രേഖപ്പെടുത്താനുള്ള സ്ഥലമാണ് അതതു ലേഖനങ്ങളുടെ സംവാദവേദി. ഇവിടെ മറ്റു തർക്കങ്ങൾക്കുള്ള വേദിയാക്കരുത്. ലേഖനത്തിൽ പരാമർശിക്കുന്ന വിഷയത്തെപ്പറ്റി എന്നതിനേക്കാൾ ലേഖനത്തെപ്പറ്റിത്തന്നെയാവണം ചർച്ചകൾ പുരോഗമിക്കേണ്ടത്.

ഉപയോക്താക്കളുടെ സംവാദ താൾ

വിക്കിപീഡിയയിലെ അംഗങ്ങൾക്ക് പരസ്പരം സന്ദേശങ്ങൾ കൈമാറാനുള്ള വേദിയാണിത്. എന്നാൽ ഇതു സ്വകാര്യ സല്ലാപങ്ങൾക്കുള്ള വേദിയാക്കരുത്. വിക്കിപീഡിയയുടെ ഒരു വേദിയും ഒരു ചാറ്റ് റൂമിന്റെ ധർമ്മം നിറവേറ്റാനുള്ളതല്ലെന്നു സാരം.

പൊതുവായ നിർദ്ദേശങ്ങൾ

  • സംവാദ താളുകളിൽ(ലേഖനങ്ങളുടെയും ഉപയോക്താക്കളുടെയും) അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ നിർബന്ധമായും ഒപ്പും സമയവും പതിപ്പിച്ചിരിക്കണം. അഭിപ്രായം ആരു പറഞ്ഞു എന്നുള്ളതു തിരിച്ചറിഞ്ഞ് ആവശ്യമായ ഇടങ്ങളിൽ അതിനുള്ള മറുപടി നൽകുവാൻ ഈ കീഴ്വഴക്കം പാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.
  • സംവാദ താളുകളിലെ അഭിപ്രായങ്ങളും സന്ദേശങ്ങളും ഒരു കാരണവശാലും ഡിലിറ്റ് ചെയ്യരുത്. ഉപയോക്താക്കളുടെ സംവാദതാളുകളിലുള്ള ഉള്ളടക്കം പോലും ഒഴിവാക്കുവാൻ വിക്കിപീഡിയയുടെ കീഴ്വഴക്കം അനുവദിക്കുന്നില്ല. സംവാദതാളുകളുടെ ദൈർഘ്യം ഏറുമ്പോൾ അവ ആർക്കൈവ് പേജുകളായി സൂക്ഷിക്കുകയാണു വിക്കിപീഡിയയിലെ പൊതുവായ ശൈലി. എന്നിരുന്നാലും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മന:പൂർവം ആക്രമിക്കുന്നതുമാ(വാൻഡലിസം) അഭിപ്രായങ്ങൾ ഡിലിറ്റ് ചെയ്യാവുന്നതാണ്.
"https://ml.wiki.x.io/w/index.php?title=സഹായം:കീഴ്‌വഴക്കം&oldid=1396518" എന്ന താളിൽനിന്ന് ശേഖരിച്ചത്