ഷികോകു
ജപ്പാനിലെ പ്രധാന നാല് ദ്വീപുകളിൽ ഏറ്റവും ചെറുതും ജനസംഖ്യ ഏറ്റവും കുറഞ്ഞതുമായ ദ്വീപാണ് ഷികോകു (四国 , "four provinces") (4,141,955 as of 2005). ഈ ദ്വീപിന്(225 കി.മീ or 738,189.0 അടി നീളവും 50, 150 കി.മീ or 164,042.0, 492,126.0 അടി വീതിയുമുണ്ട്. ഹോൺഷുവിന് തെക്കായും ക്യൂഷുവിന് കിഴക്കായും സ്ഥിതിചെയ്യുന്നു.
Native name: 四国 | |
---|---|
Geography | |
Location | Japan |
Archipelago | Japanese archipelago |
Area | 18,800 കി.m2 (7,300 ച മൈ) |
Area rank | 50th |
Length | 225 km (139.8 mi) |
Width | 50–150 കി.മീ (160,000–490,000 അടി) |
Highest elevation | 1,982 m (6,503 ft) |
Highest point | Mount Ishizuchi |
Administration | |
Prefectures | Ehime Kagawa Kōchi Tokushima |
Largest settlement | Matsuyama (pop. 514,865[1]) |
Demographics | |
Population | 3,845,534 (2015) |
Pop. density | 204.55 /km2 (529.78 /sq mi) |
Ethnic groups | Japanese |
ഭൂമിശാസ്ത്രം
തിരുത്തുകഷികോക്കുവും സമീപത്തുള്ള ചെറുദ്വീപുകളും ചേർന്നാൽ വിസ്തീർണ്ണം 18,800 ച. �കിലോ�ീ. (7,259 ച മൈ) ആണ്, ഇതിൽ ജപ്പാനിലെ നാല് പ്രിഫക്ചറുകൾ സ്ഥിതിചെയ്യുന്നു, ഇഹൈം, കഗാവ, കൊച്ചി, ടോകുഷിമ എന്നിവയാണിവ.
വിസ്തീർണ്ണമനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ അൻപതാമത്തെ ദ്വീപാണിത്. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള 23-ആമത്തെ ദ്വീപായ ഇവിടെ സിംഗപ്പൂർ, സിസിലി എന്നിവയേക്കാൾ കുറച്ചും പോർട്ടോ റിക്കോയെക്കാൾ കൂടുതലും ജനങ്ങൾ അധിവസിക്കുന്നു.
കിഴക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മലനിരകൾ ഈ ദ്വീപിനെ വീതികുറഞ്ഞ വടക്കൻ പ്രദേശവും ശാന്തസമുദ്രത്തെ അഭിമുഖീകരിക്കുന്ന തെക്കൻ പ്രദേശവുമായി വേർതിരിക്കുന്നു. കൊച്ചി ഒഴികെയുള്ള പ്രധാന നഗരങ്ങൾ സ്ഥിതിചെയ്യുന്ന വടക്കൻ പ്രദേശങ്ങളിലാണ് ജനസംഖ്യയുടെ സിംഹഭാഗവും നിവസിക്കുന്നത്. മൗണ്ട് ഇഷിസൂച്ചി (石鎚山) ആണ് 1,982 മീ (6,503 അടി) ഈ ദ്വീപിലെ ഏറ്റവും ഉയരമുള്ള പർവ്വതം, ഈ പർവ്വതത്തിനു സമീപമായി ഉത്ഭവിക്കുന്ന യോഷിനോ നദി 196 കി.മീ (643,044.6 അടി) ഇവിടത്തെ ഏറ്റവും നീളം കൂടിയ നദിയാണ്.
ഹോൺഷു ദ്വീപിലെ വകയാമ, ഒസാക, ഹ്യോഗൊ, ഒകയാമ, ഹിരോഷിമ, യാമഗുഛ്കി പടിഞ്ഞാറ് ക്യൂഷുവിലെ ഒയിറ്റ , മിയസാകി എന്നിവയുമാണ് ഈ ദ്വീപിന്റെ സമീപസ്ഥമായ പ്രിഫെക്ചറുകൾ.
ഹോൺഷു ദ്വീപുമായി മൂന്ന് എക്സ്പ്രസ്സ്‌വേകൾ ഷികോകുവിനെ ബന്ധിപ്പിക്കുന്നു. കിഴക്കൻ ഷികോകുവിൽ കോബ് - അവാജി - നരൂറ്റൊ എക്സ്പ്രസ്സ്‌വേ , മദ്ധ്യ ഷികോകുവിൽ സെറ്റോ - ചുഒ എക്സ്പ്രസ്സ്‌വേ, പടിഞ്ഞാറൻ ഷികോകുവിൽ നിഷിസെറ്റൊ എക്സ്പ്രസ്സ്‌വേ എന്നിവയാണിവ.
സാമൂഹികം
തിരുത്തുകഒറ്റ വൈക്കോൽ വിപ്ലവം (The One-Straw Revolution) എന്ന ഗ്രന്ഥത്തിന്റെ രചയിതാവും ഭൂമി ഉഴുത് മറിക്കുകയോ, കള പറിക്കുകയോ, വളമോ കീടനാശിനിയോ ഉപയോഗിക്കുകയോ ചെയ്യാതെ കൃഷി നടത്തണമെന്ന് ആഹ്വാനം ചെയ്‌ത ശാസ്‌ത്രജ്ഞനുമായ മസനൊബു ഫുകുവൊക ഇവിടെയുള്ള കൃഷിഭൂമിയിലാണ് പരീക്ഷണങ്ങൾ നടത്തിയത്.
അവലംബം
തിരുത്തുക- ↑ "Matsuyama (City (-shi), Ehime, Japan) - Population Statistics, Charts, Map and Location". www.citypopulation.de. Archived from the original on 28 April 2016. Retrieved 1 May 2018.