വേപ്പെണ്ണ എമൽഷൻ
വിളകളെ ആക്രമിയ്ക്കുന്ന കീടങ്ങൾക്കെതിരേ തളിയ്ക്കാവുന്ന ഒരു ജൈവകീടനാശിനിയാണ് വേപ്പെണ്ണ എമൽഷൻ.
തയ്യാറാക്കുന്ന വിധം
തിരുത്തുകസാധാരണ അലക്കുസോപ്പ് (ബാർ സോപ്പ്) അരലിറ്റർ വെള്ളത്തിൽ നന്നായി ലയിപ്പിച്ചെടുക്കുക. ഈ ലായനി ഒരു ലിറ്റർ വേപ്പെണ്ണയുമായി കലർത്തുക. ഇപ്രകാരം തയ്യാറാക്കുന്ന വേപ്പെണ്ണ എമൽഷൻ പത്തിരട്ടിവെള്ളം ചേർത്ത് നേർപ്പിച്ച ശേഷം കീടങ്ങൾക്കെതിരേ തളിയ്ക്കാവുന്നതാണ്.[1]
പാവൽ, പടവലം തുടങ്ങിയ വിളകളിൽ 40 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് തളിയ്ക്കണം.
കുറിപ്പുകൾ
തിരുത്തുക- ↑ ജൈവകൃഷി-Authentic Books-കൃഷിപാഠം റിസർച്ച് ടീം.2009.പേജ്.88,89