വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-11-2015
ഉറുമ്പുകളും തേനീച്ചകളുമായി ബന്ധമുള്ള ഒരു പ്രാണിയാണ് കടന്നൽ. (ഇംഗ്ലീഷ്: Wasp). കടുന്നൽ, കടന്തൽ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഷഡ്പദ വർഗത്തിലെ ഹൈമനോപ്റ്റെറയാണ് ഇതിന്റെ ഗോത്രം. ചില വിഭാഗങ്ങൾ ഒറ്റയായി കഴിയുന്നവയാണ്. മറ്റു ചിലതാകട്ടെ, സാമൂഹിക ജീവികളും. മിക്കവാറും എല്ലാ വിഭാഗങ്ങളിലേയും അംഗങ്ങൾക്കും പാടപോലെ നേർത്ത രണ്ടു ജോഡി ചിറകുകളുണ്ട്. ഇതിൽ മുൻചിറകുകൾ പിൻചിറകുകളെക്കാൾ എപ്പോഴും വലുതായിരിക്കും; രണ്ടിലും വളരെക്കുറച്ചു സിരകൾ കാണപ്പെടുന്നു. ഈ സിരകൾ യോജിച്ചു കൊശരൂപം കൈക്കൊള്ളുന്നതായി കാണാം.
ഛായാഗ്രഹണം: നോബിൾ മാത്യു തിരുത്തുക