രാഖിഗർഹി
സിന്ധൂ നദീതട സംസ്കാരത്തിന് മുൻപ് നിലവിലുണ്ടായിരുന്ന ഒരു നാഗരികതയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന ഹരിയാന സംസ്ഥാനത്തെ ഹിസാർ ജില്ലയിലെ ഒരു ഗ്രാമമാണ് രാഖിഗർഹി. ബി.സി. 6500 വരെ പഴക്കമുള്ള ഒരു നാഗരികതയാണ്. [2] ഇത് പിന്നീട്, ബി.സി. 2600-1900 കാലഘട്ടത്തിലെ സിന്ധൂ നദീതട നാഗരികതയുടെ ഭാഗമായിത്തീർന്നു.[3] ഘാഗ്ഗർ-ഹക്ര നദീതടത്തിൽ നിന്ന് 27 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. [4] കൃത്യമായ നീരൊഴുക്കു സംവിധാനവും ചുട്ട ഇഷ്ടികകൾ കൊണ്ടു നിർമ്മിച്ച ഭവനങ്ങളും ഓടിന്റെയും വെങ്കലത്തിന്റെയും ഉപയോഗവും ഒക്കെ ഇവിടെനിന്നും കണ്ടെടുക്കാൻ പറ്റിയിട്ടുണ്ട്.
മറ്റ് പേര് | Rakhi Garhi |
---|---|
സ്ഥാനം | Haryana, India |
Coordinates | 29°17′35″N 76°6′51″E / 29.29306°N 76.11417°E |
തരം | Settlement |
വിസ്തീർണ്ണം | 80–105 ഹെക്ടർ (0.80–1.05 കി.m2; 0.31–0.41 ച മൈ) (Gregory Possehl, Rita P. Wright, Raymond Allchin, Jonathan Mark Kenoyer) 350 ഹെക്ടർ (3.5 കി.m2; 1.4 ച മൈ)[1] |
History | |
സംസ്കാരങ്ങൾ | Indus Valley Civilization |
Site notes | |
Excavation dates | 1963, 1997–2000, 2011-present |
വ്യാപ്തി
തിരുത്തുകരാഖിഗർഹിയിൽ ഏഴ് കുന്നുകളും സമീപത്തായി നിരവധി സെറ്റിൽമെൻറ് കുന്നുകളുമുണ്ട്. ഇവയെല്ലാം രാഖിഗർഹി നാഗരികതയുടെ ഭാഗമായി പരിഗണിച്ചിട്ടില്ല. ഏതൊക്കെ ഉൾപ്പെടുത്തണം എന്നതിനെ ആശ്രയിച്ച്, രാഖിഗർഹിയുടെ വലിപ്പം 80 മുതൽ 550 ഹെക്ടർ വരെ ആകാം. [5][6] 2014 ജനുവരിയിൽ, കൂടുതൽ കുന്നിൻപ്രദേശങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മൊഹൻജൊദാരോയെ (300 ഹെക്ടർ) മറികടന്ന് രാഖിഗർഹി ഏറ്റവും വലിയ സിന്ധൂ നദീതട നാഗരികതയായി മാറി (300 ഹെക്ടർ). [7]
ചരിത്രപരമായ പ്രാധാന്യം
തിരുത്തുകഇവിടെ നടത്തിയ ഖനനത്തിൽ നിന്നും 1.92 മീറ്റർ വീതിയുള്ള റോഡുകൾ, കാളിബംഗനും ബനവാലിക്കും സമാനമായ മൺപാത്രങ്ങൾ, മതിലുകളാൽ ചുറ്റപ്പെട്ട കിടങ്ങുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. കിടങ്ങുകൾ ചില മതപരമായ ചടങ്ങുകൾക്കാണെന്ന് കരുതപ്പെടുന്നു. അവരുടെ മതപരമായ ചടങ്ങുകളിൽ തീ വ്യാപകമായി ഉപയോഗിച്ചു. വീടുകളിൽ നിന്നുള്ള മലിനജലം കൈകാര്യം ചെയ്യാൻ ഇഷ്ടിക നിരകളുള്ള അഴുക്കുചാൽ സംവിധാനം നിലവിലുണ്ടായിരുന്നു. ടെറാക്കോട്ട പ്രതിമകൾ, വെങ്കല പുരാവസ്തുക്കൾ, ചീപ്പ്, ചെമ്പ് മത്സ്യ കൊളുത്തുകൾ, സൂചികൾ, ടെറാക്കോട്ട മുദ്രകൾ എന്നിവയും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണവും വെള്ളിയും കൊണ്ട് അലങ്കരിച്ച വെങ്കല പാത്രവും 3000 ത്തോളം പോളിഷ് ചെയ്യാത്ത അർദ്ധ വിലയേറിയ കല്ലുകളുള്ള ഒരു സ്വർണ്ണ ഫൗണ്ടറി ഇവിടെനിന്നും കണ്ടെത്തിയ വിലപിടിച്ച വസ്തുക്കളുടെ കൂടെ ഉൾപ്പെടുന്നു. രാഖിഗർഹിയുടെ വടക്കൻ പ്രദേശത്ത് നിന്നും 11 അസ്ഥികൂടങ്ങൾ അടങ്ങുന്ന ഒരു ശ്മശാന സ്ഥലം കണ്ടെത്തുകയുണ്ടായി. [8] ഈ അസ്ഥികൂടങ്ങളുടെ തലയ്ക്ക് സമീപം, ദൈനംദിന ഉപയോഗത്തിനുള്ള പാത്രങ്ങൾ സൂക്ഷിച്ചിരുന്നു. മൂന്ന് സ്ത്രീ അസ്ഥികൂടങ്ങളുടെ ഇടത് കൈത്തണ്ടയിൽ ഓട് വളകളുണ്ടായിരുന്നു. ഒരു സ്ത്രീയുടെ അസ്ഥികൂടത്തിനടുത്തുനിന്നും ഒരു സ്വർണ്ണ ആയുധശേഖരം കണ്ടെത്തുകയുണ്ടായി. കൂടാതെ, വിലയേറിയ കല്ലുകൾ അസ്ഥികൂടങ്ങളുടെ സമീപം കിടക്കുന്നത് അവ ഏതെങ്കിലും തരത്തിലുള്ള മാലയുടെ ഭാഗമാണെന്ന് സൂചന നൽകുന്നു.
കൈയ്യേറ്റം
തിരുത്തുക2012 മെയ് മാസത്തിൽ ഗ്ലോബൽ ഹെറിറ്റേജ് ഫണ്ട് ഏഷ്യയിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന 10 പൈതൃക സൈറ്റുകളിൽ ഒന്നായി രാഖിഗർഹിയെ പ്രഖ്യാപിച്ചു. [9] സൺഡേ ടൈംസ് നടത്തിയ പഠനത്തിൽ സൈറ്റ് പരിപാലിക്കുന്നില്ലെന്നും, അതിർത്തി മതിൽ തകർന്നിട്ടുണ്ടെന്നും, ഗ്രാമവാസികൾ ഇവിടെനിന്നും കുഴിച്ചെടുത്ത കരകൗശല വസ്തുക്കൾ വിൽക്കുന്നുവെന്നും, സൈറ്റിന്റെ ഭാഗങ്ങൾ ഇപ്പോൾ സ്വകാര്യ വീടുകൾ കൈയേറ്റം ചെയ്യുന്നുണ്ടെന്നും കണ്ടെത്തുകയുണ്ടായി. [10]
സംരക്ഷണം
തിരുത്തുകഅവലംബം
തിരുത്തുക- ↑ Sharma, Rakesh Kumar; Singh, Sukhvir (May 2015). "Harrapan interments at Rakhigarhi" (PDF). International Journal of Informative & Futuristic Research (IJIFR). 2 (9): 3403–3409. ISSN 2347-1697. Retrieved 11 May 2016.
- ↑ "We Are All Harappans Outlook India".
- ↑ Tejas Garge (2010), Sothi-Siswal Ceramic Assemblage: A Reappraisal. Archived 2021-11-28 at the Wayback Machine. Ancient Asia. 2, pp.15–40. doi:10.5334/aa.10203
- ↑ Wright, Rita P. (2009), The Ancient Indus: Urbanism, Economy, and Society, Cambridge University Press, p. 133, ISBN 978-0-521-57219-4, retrieved 29 September 2013 Quote: "There are a large number of settlements to the east on the continuation of the Ghaggar Plain in northwest India. ... Kalibangan, Rakhigarhi, and Banawali are located here. Rakhigarhi was over 100 hectares in size."
- ↑ Harappa’s Haryana connect: Time for a museum to link civilisations
- ↑ Nath, Amarendera; et, al (2015). "Harrapan interments at Rakhigarhi". Man and Environment. XL (2): 11. Retrieved 11 May 2016.
- ↑ http://www.thehindu.com/features/friday-review/history-and-culture/rakhigarhi-the-biggest-harappan-site/article5840414.ece
- ↑ "Dig this! 5,000-yr-old skeletons found in Hisar". Hindustan Times. 15 April 2015. Archived from the original on 2015-08-12. Retrieved 2019-09-27.
- ↑ "Rakhigarhi likely to be developed into a world heritage site". India Today. 31 March 2013. Retrieved 2013-08-08.
- ↑ Archana, Khare Ghose (3 June 2012). "Can Rakhigarhi, the largest Indus Valley Civilisation site be saved?". Sunday Times. Archived from the original on 2013-05-23. Retrieved 5 June 2012.