രതിമൂർച്ഛയില്ലായ്മ
മതിയായ ഉത്തേജനം ഉണ്ടായിട്ടും ഒരു വ്യക്തിക്ക് രതിമൂർച്ഛ കൈവരിക്കാൻ കഴിയാത്ത ഒരു തരം ലൈംഗിക പ്രശ്നമാണ് രതിമൂർച്ഛയില്ലായ്മ (Anorgasmia). ഇത് പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് സാധാരണ കാണപ്പെടുന്നത് (4.6 ശതമാനം). രതിമൂർച്ഛയില്ലായ്മ പലപ്പോഴും നൈരാശ്യത്തിന് കാരണമാകാറുണ്ട്. [1] പ്രായപൂർത്തിയായ പുരുഷന്മാരിൽ ഇത് വളരെ അപൂർവമാണ്. ആർത്തവവിരാമം അഥവാ മേനോപോസിന് ശേഷമുള്ള സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. ഏകദേശം 45 മുതൽ 55 വയസ് വരെയുള്ള കാലയളവിലാണ് ആർത്തവം നിലയ്ക്കാറുള്ളത്. പുരുഷന്മാരിൽ, ഇതിന് സ്ഖലനകാല താമസവുമായി അടുത്ത ബന്ധമുണ്ട്. ലിംഗത്തിന് ഉദ്ധാരണശേഷിക്കുറവുള്ള പുരുഷന്മാരിൽ സ്ഖലനവും രതിമൂർച്ഛയും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പ്രമേഹം, തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ, രക്താതിമർദ്ദം തുടങ്ങിയ രോഗങ്ങൾ മറ്റൊരു പ്രശ്നമാണ്.
Anorgasmia | |
---|---|
സ്പെഷ്യാലിറ്റി | Psychiatry, gynecology, urology, Sexology, Sexual Medicine |
കാരണങ്ങൾ
തിരുത്തുകഈ അവസ്ഥയെ ചിലപ്പോൾ മാനസിക വൈകല്യമായും കണക്കാക്കപ്പെടാറുണ്ട്. എന്നിരുന്നാലും, ഡയബറ്റിക് ന്യൂറോപ്പതി, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, പാർക്കിൻസൺസ് രോഗം, [2] ഏതെങ്കിലും ജനനേന്ദ്രിയ വൈകല്യം, ജനനേന്ദ്രിയ ശസ്ത്രക്രിയയിൽ നിന്നുള്ള സങ്കീർണതകൾ, ഇടുപ്പിന് സംഭവിച്ച ക്ഷതം, ഹോർമോൺ അസന്തുലിതാവസ്ഥ, ആർത്തവവിരാമം അഥവാ മെനോപോസ്, വേദനാജനകമായ ലൈംഗികബന്ധം, ഗർഭാശയം നീക്കംചെയ്യൽ, സുഷുമ്നാ നാഡിക്കുണ്ടാകുന്ന ക്ഷതം എന്നിവ പോലെയുള്ള ശാരീരിക പ്രശ്നങ്ങളും ഇതിന് കാരണമാകാം. [3]
മരുന്ന് മൂലമുണ്ടാകുന്നവ
തിരുത്തുകവിഷാദശമനമരുന്നുകളുടെ ഉപയോഗം സ്ത്രീകളിലും പുരുഷന്മാരിലും രതിമൂർച്ഛയില്ലായ്മയുടെ ഒരു കാരണമാണ്, പ്രത്യേകിച്ച് സെലക്ടീവ് സെറോടോണിൻ റീഅപ്‌ടേക്ക് ഇൻഹിബിറ്ററുകൾ (എസ്എസ്ആർഐകൾ). എസ്എസ്ആർഐയുടെ പാർശ്വഫലമായി രതിമൂർച്ഛയില്ലായ്മ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്, എന്നാൽ അത് കൃത്യമല്ലെങ്കിലും, അത്തരം മരുന്നുകൾ ഉപയോഗിക്കുന്നവരിൽ 17-41% പേരെയും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അപര്യാപ്തത ബാധിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. [4] [5]
രതിമൂർച്ഛയില്ലായ്മയുടെ മറ്റൊരു കാരണം കൊക്കെയ്ൻ ഉപയോഗവും [6] മയക്കുമരുന്ന് ആസക്തിയുമാണ്, പ്രത്യേകിച്ച് ഹെറോയിൻ . [7]
പ്രാഥമിക രതിമൂർച്ഛയില്ലായ്മ
തിരുത്തുകപ്രാഥമിക രതിമൂർച്ചയില്ലായ്മ എന്നാൽ ഒരാൾ ഒരിക്കലും രതിമൂർച്ഛ അനുഭവിച്ചിട്ടില്ലാത്ത അവസ്ഥയാണ്. സ്ത്രീകളിൽ ഇത് വളരെ സാധാരണമാണ്, ലിംഗമൂലപേശികളുടെ അനൈശ്ചികപ്രവർത്തനശേഷി(gladipudendal (bulbocavernosus) reflex) ഇല്ലാത്ത പുരുഷന്മാർക്കും ഇതുണ്ടാകാം. [8] ഈ അവസ്ഥയുള്ള സ്ത്രീകൾക്ക് ചിലപ്പോൾ താരതമ്യേന കുറഞ്ഞ തോതിലുളള ലൈംഗികോത്തേജനം കൈവരിക്കാൻ കഴിയും. ചില സന്ദർഭങ്ങളിൽ, രതിമൂർച്ഛ ലഭിക്കാത്തതിന് വ്യക്തമായ കാരണങ്ങളൊന്നും ഉണ്ടാകണമെന്നില്ല. നല്ല കരുതലും മാനസിക അടുപ്പവും ഉളള പങ്കാളി, മതിയായ സമയം ആമുഖലീലകൾ അഥവാ ഫോർപ്ലേ, കൃസരിയിലെ ഉത്തേജനം, ശരീരത്തിൽ ശരിയായ ഈസ്ട്രജൻ ഹോർമോൺ അളവ്, നല്ല ആരോഗ്യം എന്നിവയൊക്കെയുണ്ടെങ്കിൽ പോലും തങ്ങൾക്ക് രതിമൂർച്ഛ കൈവരിക്കാൻ കഴിയില്ലെന്ന് സ്ത്രീകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യങ്ങളുമുണ്ട്.
ഏകദേശം 15% സ്ത്രീകൾ രതിമൂർച്ഛയിൽ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ 10% സ്ത്രീകളും ഒരിക്കലും ലൈംഗികപാരമ്യത്തിൽ എത്തിയിട്ടില്ല. [9] [10] എതാണ്ട് 29% സ്ത്രീകൾക്ക് അവരുടെ പങ്കാളിയോടൊപ്പം രതിമൂർച്ഛ അനുഭവിക്കാൻ സാധിക്കുന്നുണ്ട്. [11]
ദ്വിതീയ രതിമൂർച്ചയില്ലായ്മ
തിരുത്തുകദ്വിതീയ രതിമൂർച്ചയില്ലായ്മ എന്നത് രതിമൂർച്ഛ ഉണ്ടാകാനുള്ള കഴിവ് നഷ്ടപ്പെടുകയോ മുമ്പുണ്ടായിരുന്ന അത്രയും തീവ്രതയിൽ രതിമൂർച്ഛയിലെത്താൻ കഴിയാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ്. പുകയില ഉപയോഗം, അതിമദ്യപാനം, വിഷാദരോഗം, ഉത്കണ്ഠ, ഇടുപ്പ് ശസ്ത്രക്രിയ (അണ്ഡാശയ നീക്കം പോലുള്ളവ) അല്ലെങ്കിൽ പരിക്കുകൾ, ചില മരുന്നുകൾ, യോനി വരൾച്ച, യോനി സങ്കോചം അഥവാ വാജിനിസ്മസ്, ആർത്തവവിരാമം എന്നിവയൊക്കെ ഇതിന് കാരണമാകാം.
ആർത്തവവിരാമം
തിരുത്തുകഏകദേശം 45-55 വയസ് പിന്നിടുമ്പോൾ സ്ത്രീകളിൽ ആർത്തവവിരാമം അഥവാ മെനോപോസ് ഉണ്ടാകുന്നു. അതിന്റെ ഭാഗമായി ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ കുറവുമൂലം യോനിയിലെ ഉൾതൊലിയുടെ കനം കുറയുകയും, യോനിയിൽ നനവ് നൽകുന്ന ബർത്തോലിൻ സ്നേഹഗ്രന്ഥികളുടെ പ്രവർത്തനം കുറഞ്ഞു വരുകയും, യോനി വരണ്ടതാവുകയും, പലപ്പോഴും വിഷാദരോഗം പോലെയുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി വേദനാജനകമായ ലൈംഗികബന്ധം, ഒപ്പം രതിമൂർച്ഛ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്യുന്നു. മധ്യവയസ്ക്കരായ പല സ്ത്രീകളും ലൈംഗിക വിരക്തിയിലേക്കോ താല്പര്യക്കുറവിലേക്കോ പോകാനുള്ള പ്രധാന കാരണവും വേദനയും രതിമൂർച്ഛാഹാനിയും തന്നെയാണ്. പലരും ലജ്ജ വിചാരിച്ചു ഈ പ്രശ്നം ഒരു ഡോക്ടറോടോ സ്വന്തം പങ്കാളിയോടോ തുറന്നു ചർച്ച ചെയ്യാനും ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ കണ്ടെത്താനും മടിക്കാറുണ്ട്. ഓവറി നീക്കം ചെയ്ത സ്ത്രീകളിലും സമാനമായ അവസ്ഥ ഉണ്ടാകുന്നു.
പ്രോസ്റ്റേറ്റ് നീക്കംചെയ്യൽ
തിരുത്തുകദ്വിതീയ രതിമൂർച്ചയില്ലായ്മ, പ്രോസ്റ്റേറ്റ് നീക്കശസ്ത്രക്രിയയ്ക്ക് വിധേയരായ പുരുഷന്മാരിൽ 50% ന് അടുത്താണ്; [12] പ്രോസ്റ്റേറ്റ് സമൂലം നീക്കം ചെയ്തവരിൽ ഇത് 80% വരും. [13] പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് സമീപം കടന്നുപോകുന്ന ലിംഗഭാഗത്തെ പ്രധാന ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രോസ്റ്റേറ്റ് നീക്കം ചെയ്യുന്നതുമൂലം പലപ്പോഴും ഈ ഞരമ്പുകൾക്ക് കേടുപാടുപറ്റുകയോ പൂർണ്ണമായും എടുത്തുകളയുകയോ ചെയ്യുന്നു, ഇത് ലൈംഗികചോദനകൾക്ക് പ്രയാസമുണ്ടാക്കുന്നു. [14] 10 വർഷത്തിൽ കൂടുതൽ ആയുസ്സ് പ്രതീക്ഷിക്കുന്ന ചെറുപ്പക്കാരായ പുരുഷന്മാർക്കാണ് സമൂല പ്രോസ്റ്റേറ്റ് നീക്കംചെയ്യൽ സാധാരണയായി നടത്തുന്നത്. കൂടുതൽ പ്രായമുളളവർക്ക്, ശേഷിക്കുന്ന ജീവിതകാലത്ത് പ്രോസ്റ്റേറ്റ് വളരാനുള്ള സാധ്യത കുറവാണ്. [14]
സാഹചര്യാനുസൃത രതിമൂർച്ചയില്ലായ്മ
തിരുത്തുകചില സന്ദർഭങ്ങളിൽ എല്ലാവർക്കും രതിമൂർച്ഛ ഉണ്ടാകണമെന്നില്ല. ഒരു വ്യക്തിക്ക് ചില പ്രത്യേക ഉത്തേജനങ്ങളിൽ നിന്ന് രതിമൂർച്ഛ ഉണ്ടാകാം, എന്നാൽ മറ്റുചില സാഹചര്യങ്ങളിൽ ഉണ്ടായെന്നുവരില്ല, ചിലപ്പോൾ ഒരു പങ്കാളിയിൽ നിന്ന് രതിമൂർച്ഛ ലഭിക്കാം മറ്റുളളവരിൽ നിന്ന് കിട്ടാതിരിക്കാം, ചില അവസ്ഥകളിൽ മാത്രം രതിമൂർച്ഛകിട്ടുന്നവരുണ്ട്, അതുമല്ലെങ്കിൽ ഒരു നിശ്ചിത തരം പൂർവ്വകേളിയിലൂടെ മാത്രം രതിമൂർച്ഛ ഉണ്ടാകാം, സ്വകാര്യത ഇല്ലായ്മ മറ്റൊരു പ്രശ്നമാണ്. ഇത്തരം വ്യതിയാനങ്ങൾ സാധാരണമാണ്. അവ പ്രശ്നമായി കണക്കാക്കരുത്.
മറ്റ് കാരണങ്ങൾ
തിരുത്തുകരതിമൂർച്ഛയെ പറ്റി സംസാരിക്കുന്നത് മോശമായി കണക്കാക്കുക, രതിമൂർച്ഛ പുരുഷന് മാത്രമാണ് എന്ന തെറ്റിദ്ധാരണ, ലൈംഗികാസ്വാദനം പാപമാണ് എന്ന ചിന്ത, ലൈംഗികപ്രശ്നങ്ങൾ ഉണ്ടായാൽ ചികിത്സ തേടാതിരിക്കുക, വേദനാജനകമായ സംഭോഗം, രതിമൂർച്ഛയെ പറ്റി ശാസ്ത്രീയമായ അറിവില്ലായ്മ, പങ്കാളിയുടെ ശുചിത്വക്കുറവ്, വായനാറ്റം, നിർബന്ധിച്ചുള്ള സംഭോഗം, രതിമൂർച്ഛ ചെറുപ്പക്കാർക്ക് വേണ്ടി മാത്രമുള്ളതാണ് എന്ന തെറ്റിദ്ധാരണ, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവ ഇതിന് കാരണമാണ്. പ്രായമാകുമ്പോൾ രതിമൂർച്ഛയിലെത്താൻ കൂടുതൽ വൈകുകയും ചെയ്യുന്നു. മാത്രമല്ല സാമ്പത്തിക ബുദ്ധിമുട്ട്, കുടുംബപ്രശ്‌നങ്ങൾ, ഭാവിയെക്കുറിച്ചുളള ഉത്കണ്ഠ, നാളെയെക്കുറിച്ചുള്ള പ്രതീക്ഷയോ പദ്ധതിയോ ഇല്ലാതിരിക്കുക, പങ്കാളിയോടുള്ള അകൽച്ച, ലൈംഗിക ചിന്തകളുടെയും ഭാവനയുടെയും അഭാവം എന്നിവയെല്ലാം രതിമൂർച്ഛയ്ക്ക് തടസമാണെന്ന് പഠനങ്ങൾ പറയുന്നു
രോഗനിർണയം
തിരുത്തുകരതിമൂർച്ഛയില്ലായ്മയ്ക്കുള്ള ഫലപ്രദമായ ചികിത്സ അതിന്റെ കാരണത്തെ ആശ്രയിച്ചിരിക്കുന്നു. ലൈഗികപരമായ മാനസികക്ഷതമോ തടസ്സമോ ഉള്ള സ്ത്രീകളുടെ കാര്യത്തിൽ, മനോലൈഗിക കൗൺസിലിംഗ് ഉചിതമാണ്. [15]
വ്യക്തമായ മാനസിക കാരണങ്ങൾ കൊണ്ടല്ലാത്ത രതിമൂർച്ഛയില്ലായ്മ ഉള്ള സ്ത്രീകൾ മറ്റുരോഗങ്ങൾ ഉണ്ടോ എന്ന് ആദ്യം പരിശോധിക്കണം. പ്രമേഹം, കരൾ പ്രവർത്തനം, തൈറോയിഡ്, ഹോർമോൺ തകരാറുകൾ എന്നിവയ്ക്കുളള പരിശോധനകൾ നടത്തി മറ്റുരോഗങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണം.
അതിനുശേഷമാണ് ലൈംഗികചികിത്സകരെ സമീപിക്കേണ്ടത്. രോഗിയുടെ ഹോർമോൺ അളവ്, ആർത്തവവിരാമം, തൈറോയ്ഡ് പ്രവർത്തനം, പ്രമേഹം എന്നിവയുടെ പരിശോധനാഫലങ്ങൾ പരിശോധിച്ചശേഷം, ജനനേന്ദ്രിയത്തിലെ രക്തയോട്ടം, ജനനേന്ദ്രിയത്തിൻ്റെ സംവേദനശേഷി എന്നിവ വിലയിരുത്തും, കൂടാതെ നാഡീതകരാറ് ഉണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും.
ചികിത്സ
തിരുത്തുകപുരുഷന്മാരിലെ ഉദ്ധാരണക്കുറവ് പോലെ തന്നെ, സ്ത്രീകളിലെ ലൈംഗികശേഷിയുടെ അഭാവം ഹോർമോൺ പാച്ചുകളോ ഗുളികകളോ ഉപയോഗിച്ച് ഹോർമോൺ അസന്തുലിതാവസ്ഥ പരിഹരിച്ചുകൊണ്ട് ചികിത്സിക്കാം, അതുമല്ലെങ്കിൽ കൃസരി ഉത്തേജന പമ്പ് ഉപയോഗിച്ചും, രക്തയോട്ടവും ലൈംഗിക സംവേദനവും ഉത്തേജനവും മെച്ചപ്പെടുത്തുന്നതിനുള്ള മരുന്നുകൾ എന്നിവ ഉപയോഗിച്ചും ചികിത്സിക്കാം.
ആർത്തവവിരാമവുമായി ബന്ധപ്പെട്ട ചികിത്സ
തിരുത്തുകആർത്തവവിരാമം എന്ന ഘട്ടവുമായി ബന്ധപെട്ടു 45 അല്ലെങ്കിൽ 50 വയസ് പിന്നിട്ട സ്ത്രീകൾ ലൈംഗികമായി ബന്ധപ്പെടുമ്പോൾ ഏതെങ്കിലും മികച്ച ലൂബ്രിക്കന്റ് ജെല്ലി അഥവാ കൃത്രിമ സ്നേഹകങ്ങൾ ഉപയോഗിക്കണം. ഇത് യോനീ വരൾച്ചയും വേദനയും പരിഹരിക്കുക മാത്രമല്ല സുഖകരമായ സംഭോഗത്തിന് സഹായിക്കുകയും രതിമൂർച്ഛ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഫാർമസികളിലും ഓൺലൈൻ വഴിയും ഇന്ന് ഗുണമേന്മയുള്ള ലുബ്രിക്കന്റുകൾ ലഭ്യമാണ് (ഉദാ: കെവൈ ജെല്ലി). ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഈസ്ട്രജൻ ഹോർമോൺ അടങ്ങിയ ജെല്ലി ഉപയോഗിക്കുന്നത് ഏറ്റവും ഗുണകരമാണ്. ഇതിനെ വാജിനൽ ഈസ്ട്രജൻ തെറാപ്പി എന്ന് പറയുന്നു. അതുവഴി ചെറിയ അളവിൽ ഈസ്ട്രജൻ ഹോർമോൺ യോനിഭാഗത്ത് ലഭ്യമാകുന്നു. ഇത് യോനീചർമത്തിന്റെ കട്ടി വർധിക്കാനും, യോനിയുടെ സ്വഭാവികമായ ഈർപ്പവും ഇലാസ്തികതയും നിലനിർത്താനും, ഇടയ്ക്ക് ഉണ്ടാകുന്ന അണുബാധ തടയുവാനും രതിമൂർച്ഛ ഉണ്ടാകാനും ഏറെ ഫലപ്രദമാണ്. ദീർഘനേരം ആമുഖലീലകൾ (ബാഹ്യകേളി) അഥവാ ഫോർപ്ലേയിൽ ഏർപ്പെടുന്നത് ആർത്തവവിരാമത്തിന് ശേഷം ഉത്തേജനം ഉണ്ടാകുന്നതിന് അത്യാവശ്യമാണ്. ഇതിന് പങ്കാളിയുടെ പിന്തുണ ഉറപ്പ് വരുത്തേണ്ടതുണ്ട്. പുതുമയുള്ള രീതികൾ സ്വീകരിച്ചാൽ ഏത് പ്രായത്തിലും രതിമൂർച്ഛ സാധ്യമാണ് എന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്. [3]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Nolen-Hoeksema, Susan (2014). Abnormal Psychology Sixth Edition. New York, NY: McGraw-Hill Education. p. 368. ISBN 978-0-07-803538-8.
- ↑ Yvonne K. Fulbright, PhD, MS Ed. "Sexual Effects of Parkinson's APDA" The American Parkinson Disease Association (APDA)
- ↑ 3.0 3.1 For Women Only, Revised Edition: A Revolutionary Guide to Reclaiming Your Sex Life by Berman, J. Bumiller, E. and Berman L. (2005), Owl Books, NY. ISBN 978-0-8050-7883-1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "Berman" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "Incidence and duration of side effects and those rated as bothersome with selective serotonin reuptake inhibitor treatment for depression: patient report versus physician estimate". The Journal of Clinical Psychiatry. 65 (7): 959–65. July 2004. doi:10.4088/JCP.v65n0712. PMID 15291685.
- ↑ "Incidence of sexual side effects in refractory depression during treatment with citalopram or paroxetine". The Journal of Clinical Psychiatry. 66 (1): 100–06. January 2005. doi:10.4088/JCP.v66n0114. PMID 15669895.
- ↑ Woodhouse, Christopher (2019). "The effects of recreational drug use on the genitourinary tract". Trends in Urology & Men's Health. 10 (4): 18–20. doi:10.1002/tre.703.
- ↑ Heroin Addiction and Related Clinical Problems
- ↑ Bridley, G. S.; Gillan, P. (1982). "Men and women who do not have orgasms". The British Journal of Psychiatry. 140 (4): 351–6. doi:10.1192/bjp.140.4.351. PMID 7093610.
- ↑ "Diagnosis and treatment of female sexual dysfunction". American Family Physician. 77 (5): 635–42. March 2008. PMID 18350761.
- ↑ Giustozzi AA. Sexual dysfunction in women. In: Ferri FF. Ferri's Clinical Advisor 2010. St. Louis, Mo.: Mosby; 2009.
- ↑ "Indiana University Bloomington". Archived from the original on 2012-01-05. Retrieved 2022-07-08.
- ↑ "There is significant sexual dissatisfaction following TURP". British Journal of Urology (77): 161A.
- ↑ "Orgasm after radical prostatectomy". British Journal of Urology. 77 (6): 861–64. 1996. doi:10.1046/j.1464-410x.1996.01416.x. PMID 8705222.
- ↑ 14.0 14.1 "Radical Prostatectomy". WebMD. Retrieved 6 December 2011.
- ↑ Humphery, S.; Nazareth, I. (1 October 2001). "GPs' views on their management of sexual dysfunction". Family Practice (in ഇംഗ്ലീഷ്). 18 (5): 516–518. doi:10.1093/fampra/18.5.516. ISSN 0263-2136. PMID 11604374.
- ഈ ലേഖനത്തിന്റെ യഥാർത്ഥ വാചകം പബ്ലിക് ഡൊമെയ്ൻ CDC ടെക്സ്റ്റിൽ നിന്ന് എടുത്തതാണ്.
- Berman, J. Bumiller, E. and Berman L. (2005) സ്ത്രീകൾക്ക് മാത്രം, പുതുക്കിയ പതിപ്പ്: നിങ്ങളുടെ ലൈംഗിക ജീവിതം വീണ്ടെടുക്കുന്നതിനുള്ള വിപ്ലവകരമായ ഗൈഡ്, ഔൾ ബുക്ക്സ്, NY
ബാഹ്യ ലിങ്കുകൾ
തിരുത്തുകClassification | |
---|---|
External resources |
- Anorgasmia.net അനോർഗാസ്മിയ: നിർവചനം, കാരണങ്ങൾ, രോഗനിർണയം, ചികിത്സ
- യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാന്താ ബാർബറയുടെ സെക്സ്ഇൻഫോയിൽ അനോർഗാസ്മിയയ്ക്കുള്ള സ്ഥിതിവിവരക്കണക്കുകളും കാരണങ്ങളും ചികിത്സകളും ഉൾപ്പെടുന്നു
- അനോർഗാസ്മിയയുടെ നിർവ്വചനം, മയോ ക്ലിനിക്ക്