മിൽവൌക്കീ
മിൽവൌക്കീ (/mɪlˈwɔːkiː/, /ˈmwɔːki/) ഐക്യനാടുകളിലെ വിസ്കോസിൻ സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണവും മദ്ധ്യ-പടിഞ്ഞാറൻ യു.എസിലെ അഞ്ചാമത്തെ വലിയ പട്ടണവുമാണ്. ഇത് മിൽവൌക്കീ കൌണ്ടിയുടെ കൌണ്ടി സീറ്റുകൂടിയായ ഈ പട്ടണം മിഷിഗൺ തടാകത്തിൻറെ പടിഞ്ഞാറേ കരയിലാണ് സ്ഥിതി ചെയ്യുന്നത്. മിൽവൌക്കീ പട്ടണത്തിൽ 2015 ലെ കണക്കുകളനുസരിച്ച് 600,155 ജനങ്ങൾ അധിവസിക്കുന്നു.[1] മിൽവൌക്കീ-റാസിനെ-വൌക്കേഷ മെട്രോപോളിറ്റൻ മേഖലയുടെ പ്രധാന സാസ്കാരിക സാമ്പത്തിക കേന്ദ്രമാണ് ഈ പട്ടണം. ഈ മേട്രോപോളിറ്റൻ മേഖലിയിലെ ആകെ ജനസംഖ്യ 2015 ലെ കണക്കുകൾ പ്രകാരം ഏകദേശം 2,046,692 ആണ്.[2] ജനസംഖ്യയനുസരിച്ച് മിൽവൌക്കി പട്ടണം ഐക്യനാടുകളിലെ 31 ആമത്തെ വലിയ പട്ടണമാണ്.[3]
Milwaukee, Wisconsin | |||||
---|---|---|---|---|---|
City of Milwaukee | |||||
Clockwise from top left: Milwaukee skyline and Lake Michigan, Milwaukee Art Museum, Milwaukee Central Library, Allen-Bradley Clock Tower, Marquette Hall at Marquette University, Milwaukee City Hall, Miller Park, and the Basilica of St. Josaphat. | |||||
| |||||
Nickname(s): Cream City, Brew City, Beer City, Brew Town, Beertown, Miltown, The Mil, MKE, The City of Festivals, Deutsch-Athen (German Athens) | |||||
Location of Milwaukee in Milwaukee County and in the state of Wisconsin | |||||
Coordinates: 43°03′8″N 87°57′21″W / 43.05222°N 87.95583°W | |||||
Country | United States of America | ||||
State | Wisconsin | ||||
Counties | Milwaukee, Washington, Waukesha | ||||
Incorporated | ജനുവരി 31, 1846 | ||||
• Mayor | Tom Barrett (D) | ||||
• City | 96.80 ച മൈ (250.71 ച.കി.മീ.) | ||||
• ഭൂമി | 96.12 ച മൈ (248.95 ച.കി.മീ.) | ||||
• ജലം | 0.68 ച മൈ (1.76 ച.കി.മീ.) | ||||
ഉയരം | 617 അടി (188 മീ) | ||||
(2010) | |||||
• City | 5,94,833 | ||||
• കണക്ക് (2015) | 6,00,155 | ||||
• റാങ്ക് | US: 31st WI: 1st | ||||
• ജനസാന്ദ്രത | 6,188.4/ച മൈ (2,389.4/ച.കി.മീ.) | ||||
• നഗരപ്രദേശം | 1,376,476 (US: 35th) | ||||
• മെട്രോപ്രദേശം | 1,572,245 (US: 39th) | ||||
• CSA | 2,043,904 (US: 29th) | ||||
Demonym(s) | Milwaukeean | ||||
സമയമേഖല | UTC-6 (CST) | ||||
• Summer (DST) | UTC-5 (CDT) | ||||
Zip code | 532XX | ||||
ഏരിയ കോഡ് | 414 | ||||
Major airport | General Mitchell International Airport (MKE) | ||||
വെബ്സൈറ്റ് | city |
ഈ പ്രദേശത്തു കൂടി ആദ്യമായി കടന്നുപോയ യൂറോപ്യന്മാർ, ഫ്രഞ്ച് കത്തോലിക്കാ മിഷണറിമാരും രോമ വ്യവസായികളുമായിരുന്നു. 1818 ൽ ഫ്രഞ്ച്-കനേഡിയൻ പര്യവേക്ഷകൻ സോളമൻ ജൂന്യൂ ഈ പ്രദേശത്തു തമ്പടിച്ചു. 1846 ൽ ജുന്യൂ സ്ഥാപിച്ച ചെറു പട്ടണം സമീപത്തെ രണ്ടു പട്ടണങ്ങളുമായി സംയോജിപ്പിച്ച് മിൽവൌക്കീ പട്ടണം സ്ഥാപിക്കപ്പെട്ടു. 1840 കളിൽ വളരെയധികം ജർമ്മൻ കുടിയേറ്റക്കാർ ഈ മേഖലയിലെത്തിച്ചേർന്നതോടെ പട്ടണത്തിലെ ജനസംഖ്യ ഗണ്യമായി ഉയർന്നു. പിന്നീടുള്ള ദശകങ്ങളിൽ പോളീഷുകാരും മറ്റു യൂറോപ്യൻ കുടിയേറ്റക്കാരും വ്യാപകമായി ഈ പ്രദേശത്തേയ്ക്കു കുടിയേറി.
ചരിത്രം
തിരുത്തുകഅമേരിക്കൻ ഇന്ത്യൻ മിൽവൌക്കീ
തിരുത്തുകമിൽവൌക്കീ മേഖലയിലെ അറിയപ്പെടുന്ന ആദ്യനിവാസികൾ മെനോമിനീ, ഫോക്സ്, മസ്‍കൌട്ടെൻ, സൌക്, പൊട്ടവട്ടോമി, ഒജിബ്‍വേ (എല്ലാവരും അൽജിക്/അൽഗോങ്കിയൻ ജനങ്ങൾ), ഹോ-ചുങ്ക് (വിന്നെബാഗൊ - ഒരു വിഭാഗം സിയൌൺ ജനങ്ങൾ), എന്നീ വിഭാഗങ്ങളിലുള്ള തദ്ദേശീയ ഇന്ത്യൻ വർഗ്ഗങ്ങളായിരുന്നു. മിൽവൌക്കീ പ്രദേശങ്ങളിലേയ്ക്ക് അധിവാസം നടത്തുന്നതിനു മുമ്പ്, ഗ്രീൻ ബേയ്ക്കു ചുറ്റുപാടുമുള്ള പ്രദേശങ്ങളിലായിരുന്നു ഇവരിൽ ബഹുഭൂരിപക്ഷവും യൂറോപ്യൻ അധിനിവേശകാലത്ത് വസിച്ചിരുന്നത്.[4]
അവലംബം
തിരുത്തുക- ↑ "Population estimates, July 1, 2015, (V2015)". www.census.gov. Retrieved 2016-12-11.
- ↑ "Annual Estimates of the Resident Population: April 1, 2010 to July 1, 2015". Archived from the original on 2018-07-14. Retrieved 2017-02-09.
- ↑ Bureau, U.S. Census. "American FactFinder - Results". factfinder.census.gov (in ഇംഗ്ലീഷ്). Archived from the original on 2018-07-14. Retrieved 2016-12-11.
{{cite web}}
:|last=
has generic name (help) - ↑ White, Richard (1991). The Middle Ground. New York: Cambridge University Press. p. 146.