കഥകളിയിലെ വന്ദനശ്ലോകമായ മാതംഗാനനമബ്ജവാസരമണീം... കോട്ടയത്തുതമ്പുരാൻ രചിച്ച നാല് ആട്ടക്കഥകളിൽ രണ്ടാമത്തെ ആട്ടകഥയായ ‘കിർമ്മീരവധത്തിൽ നിന്നുള്ളതാണ്.

ആട്ടക്കഥ : കിർമ്മീരവധം

മാതംഗാനനമബ്‌ജവാസരമണീം ഗോവിന്ദമാദ്യം ഗുരും
വ്യാസം പാണിനി ഗർഗ്ഗനാരദ കണാദാദ്യാൻമുനീന്ദ്രാൻ ബുധാൻ
ദുർഗ്ഗാം ചാപി മൃദംഗശൈലനിലയാം ശ്രീ പോർക്കലീമിഷ്ടദാം
ഭക്ത്യാ നിത്യമുപാസ്മഹേ സപദി നഃ കുർവ്വന്ത്വമീ മംഗളം

ഗണപതി, സരസ്വതി, ഗോവിന്ദനെന്ന ആദ്യഗുരു, വ്യാസൻ, പാണിനി, ഗർഗ്ഗൻ, നാരദൻ, കണാദൻ തുടങ്ങിയ മുനിശ്രേഷ്ഠന്മാർ, സജ്ജനങ്ങൾ, മിഴാക്കുന്നമ്പലത്തിൽ വാഴുന്ന ദുർഗാദേവി, അഭീഷ്ടങ്ങൾ നല്കുന്ന ശ്രീപോർക്കലീദേവി ഇവരെയെല്ലാം ഭക്തിയോടുകൂടി എന്നും നമ്മൾ ഉപാസിയ്ക്കുന്നു. ഇവർ നമുക്ക് വേഗം മംഗളം വരുത്തട്ടെ.

"https://ml.wiki.x.io/w/index.php?title=മാതംഗാനനമബ്‌ജവാസരമണീം&oldid=3935562" എന്ന താളിൽനിന്ന് ശേഖരിച്ചത്