ഇന്ത്യയിലെ ഒരു ഫ്രഞ്ചു കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ (ഇപ്പോൾ പുതുച്ചേരി) ഭാഗമായ മയ്യഴി French: Mahé കേരളത്തിലെ കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകൾക്കിടയിൽ സ്ഥിതി ചെയ്യുന്നു. രാഷ്ട്രീയമായി കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ നാല് ഭാഗങ്ങളിലൊന്നാണ് മയ്യഴി. പുതുച്ചേരി നഗരത്തിൽ നിന്നും 630 കിലോമീറ്റർ അകലെയായാണ്‌ മയ്യഴി സ്ഥിതിചെയ്യുന്നത്.[1] സാംസ്കാരികമായി കേരളത്തിന്റെ ഭാഗമാണ് ഈ പ്രദേശം.

mahi

മാഹി
ഭൂപ്രദേശം
മാഹി ജില്ലയുടെ ഭൂപടം
മാഹി ജില്ലയുടെ ഭൂപടം
Countryഇന്ത്യ
Stateപുതുച്ചേരി
DistrictMahé Sub-division
ഭരണസമ്പ്രദായം
 • ഭരണസമിതിMahé Region
വിസ്തീർണ്ണം
 • ആകെച.കി.മീ.(3 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ41,816 (approx.)
 • ജനസാന്ദ്രത4,646/ച.കി.മീ.(12,030/ച മൈ)
Languages
 • Officialമലയാളം, ഫ്രഞ്ച്ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
673 310
Telephone code91 (0)490
വാഹന റെജിസ്ട്രേഷൻPY-03
Sex ratio1000 /1184
Literacy97.87%%
Vidhan Sabha constituency1
Civic agencyMahé Region
ClimateGood (Köppen)
വെബ്സൈറ്റ്mahe.gov.in
പ്രധാന ആകർഷണങ്ങൾ : സെന്റ് തേരേസാ ക്രിസ്തീയ ദേവാലയം (മാഹി പള്ളി), മറിയാന്ന് സ്തൂപം, വാട്ടർ സ്പോർട്സ് കോംപ്ലക്സ്, ചെമ്പ്ര സുബ്രഹ്മണ്യ ക്ഷേത്രം, ടാഗോർ പാർക്ക്, പുഴയോരനടപ്പാത

പേരിനു പിന്നിൽ

തിരുത്തുക

അഴിയൂർ എന്ന ഗ്രാമത്തിന്റെ ഭാഗമായിരുന്നു മയ്യഴി. അഴി എന്നാൽ കടലും പുഴയും ചേരുന്ന സ്ഥലം. മയ്യം എന്ന വാക്കിന് മദ്ധ്യം‍ എന്ന് അർത്ഥമുണ്ട്. അഴിയൂരിനും മറ്റൊരു ഊരിനും മദ്ധ്യത്തിലുള്ള ഊരാണ് മയ്യഴി ആയിപരിണമിച്ചത്. മനോഹരമായ അഴി എന്ന അർത്ഥവും മയ്യഴി എന്ന വാക്കിനു കല്പിക്കാം. പുഴക്കരികെ കൽ അഴി എന്ന കല്ലായിയുമുണ്ട്.

ചരിത്രം

തിരുത്തുക

പെരിപ്ലസിന്റെ കർത്താവ് മെലിസിഗാരെ എന്നൊരു തുറമുഖത്തെക്കുറിച്ച പറയുന്നുണ്ട്. അത് മാഹിയാണെന്നാണ് എം.പി. ശ്രീധരൻ അഭിപ്രായപ്പെടുന്നത്. കേരളത്തിൽ അക്കാലത്ത് ലോകത്തിലെ വിവിധഭാഗങ്ങളിലേക്ക് ഏലം കയറ്റി അയച്ചിരുന്നത് മാഹി വഴിയായിരുന്നു. കടത്തനാട്ടിൽ നിന്നും മറ്റു മലഞ്ചരക്കുകളും മാഹി വഴി കയറ്റുമതി ചെയ്തിരുന്നു. മയ്യഴിയുടെ ഭാഗമായ ചെമ്പ്രയിലെ പുരാതനമായ സുബ്രഹ്മണ്യക്ഷേത്രത്തിൽ നിന്ന് മഹോദയപുരം ആസ്ഥാനമാക്കി കേരളം വാണിരുന്ന ഇന്ദുക്കോതവർമ്മന്റെ പന്ത്രണ്ടാം ഭരണവർഷത്തിലുള്ള ലിഖിതം കണ്ടെത്തിയിട്ടുണ്ട്.ഒരു ആവാസകേന്ദ്രമെന്ന നിലയിൽ മയ്യഴിയുടെ പഴക്കം വ്യക്തമാക്കുന്ന രേഖയാണിത്. അതിൽ മലയഴി എന്ന ഒരു സ്ഥലത്തെ പറ്റി പറയുന്നുണ്ട്.

മാഹിയെ പറ്റി പ്രശസ്ത സഞ്ചാരി അലക്സാണ്ടർ ഹാമിൽട്ടൺ വിവരിച്ചിട്ടുണ്ട്. മീലിയിലാണ്‌ ലോകത്തിലെ ഏറ്റവും മുന്തിയ ഇനം ഏലം കൃഷി ചെയ്യപ്പെടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ബുർഗാറെ എന്ന തുറമുഖപ്പട്ടണം മീലിയിൽ നിന്ന് 8-10 നാഴിക മാത്രം അകലെയാണ്‌ എന്നാണ്‌ അദ്ദേഹം പറയുന്നത്.[2]

ഫ്രഞ്ചുകാർ

തിരുത്തുക

മാഹിയിൽ ഫ്രഞ്ചുകാരുടെ ചരിത്രം 1721-നാണ് ആരംഭിക്കുന്നത്. പടിഞ്ഞാറൻ തീരത്ത് ബ്രിട്ടീഷുകാർ കച്ചവടാധിപത്യം സ്ഥാപിച്ചതോടെയാണ് ഫ്രഞ്ചുകാരും ഇന്ത്യയിലേക്ക് തിരിഞ്ഞത്. ബ്രിട്ടീഷുകാരുമായി കച്ചവടത്തിൽ മത്സരിക്കാൻ അവർക്ക് ഭദ്രമായ കേന്ദ്രം എന്ന നിലക്കാണ് മയ്യഴി തിരഞ്ഞെടുത്തത്. അതിനു മുന്ന് അവർ തലശ്ശേരിയിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. അക്കാലത്ത് മയ്യഴിയ്യുടെ അധിപൻ വടകര വാഴുന്നോർ ആയിരുന്നു. 17-‍ാം നൂറ്റാണ്ടുവരെ കോലത്തിരിയുടെ കോയ്മ അംഗീകരിച്ചിരുന്ന വടകര വാഴുന്നോരെ കടത്തനാട്ട് രാജാവ് എന്ന് വിളിച്ചിരുന്നു. ഫ്രഞ്ചുകാർ ആദ്യം 1670-ൽ തലശ്ശേരിയിൽ കോട്ട കെട്ടുകയുണ്ടായി. അതിനു ചിറക്കൽ രാജാവും തലശ്ശേരി നാടുവാഴിയായിരുന്ന കുറുങ്ങോത്ത് നായരും പിന്തുണക്കുകയുണ്ടായി. എന്നാൽ തലശ്ശേരിയിലെ ഇംഗ്ലീഷുകാരുമായി മത്സരിക്കാനവർക്കായില്ല, തുടർന്ന് 1702-ൽ പുന്നോലിൽ അവർ പാണ്ടികശാല പണിതു. അവീടെയും കച്ചവടം ശോഭിച്ചില്ല. തുടർന്ന് 1721-ലാണ്‌ മയ്യഴിയിൽ ഫ്രഞ്ചുകാർ എത്തുന്നത്.

സെങ്-ലൂയി എന്ന കപ്പലിൽ മയ്യഴിയിലെത്തിയ ഫ്രഞ്ച് കമ്പനിയുടെ പ്രതിനിധിയായ മൊല്ലന്തേനെ മയ്യഴിയുടെ അധിപനായ വടകര വാഴുന്നൊർ സ്വീകരിച്ചു. 1722-ൽ വാഴുന്നോരുടെ അനുമതിയോടെ ഫ്രഞ്ചുകാർ ഒരു കോട്ടയും പാണ്ടികശാലയും പണിതു. ആദ്യം പണിത കോട്ട മാഹിയിലെ ചെറുകല്ലായിയിലായിരുന്നു. സെന്റ് ജോർജ്ജ് ഫോർട്ട് എന്നായിരുന്നു അതിന്റെ പേർ. 1739-ലാണ്‌ അത് പണിതത്. അതിനുശേഷം പണിതതാണ്‌ ഫോർട്ട് മാഹി. ഈ ഭീമാകാരമായ കോട്ട 1769-ലാണ്‌ പൂർത്തീകരിച്ചത്. എന്നാൽ ഇംഗ്ലീഷുകാരുമായുള്ള യുദ്ധത്തിൽ ഈ കോട്ട നശിച്ചു. അവശിഷ്ടങ്ങൾ ഇപ്പോഴും മാളിയേമ്മൽ പറമ്പിൽ കാണാം. ഇവ രണ്ടും കൂടാതെ ഫോർട്ട് ദൂഫേൻ, ഫോർട്ട് കൊന്തെ എന്നീങ്ങനെ രണ്ട് കോട്ടകൾ കൂടി ഫ്രഞ്ചുകാർ മാഹിയിൽ നിർമ്മിച്ചു.

വാഴുന്നോരുമായി വാണിജ്യ ഉടമ്പടി ഉണ്ടാക്കി ഫ്രഞ്ചുകാർ താമസിയാതെ മയ്യഴി പിടിച്ചെടുക്കുകയായിരുന്നു. വാഴുന്നോർ ഉടമ്പടി തെറ്റിച്ചതായിരുന്നു കാരണം[3]. അന്നത്തെ കരാറനുസരിച്ച് കടത്തനാട്ടിലെ കുരുമുളക് മുഴുവനും ഫ്രഞ്ചു കമ്പനിക്ക് വിൽകാൻ വാഴുന്നോർ ബാധ്യസ്ഥനായിരുന്നു. ഇത് ഇംഗ്ലീഷുകാർക്ക് രസിച്ചില്ല. അവർ വാഴുന്നോരുടെ അധികാര പരിധിയെക്കുറിച്ച് ആരോണം ഉന്നയിച്ചു. ഫ്രഞ്ചുകാർക്ക് വിട്ടുകൊടുത്ത സ്ഥലം കോലത്തിരി രാജാവിന്റേതാണെന്നും അത് ഇംഗ്ലീഷുകാർക്ക് പണ്ട് കോലത്തിരി വിട്ടുകൊടുത്തതാണെന്നുമായിരുന്നു അവരുടെ അവകാശവാദം. ഇതിനെ കോലത്തിരി തുണക്കുകയും ചെയ്തു. ഇംഗ്ലീഷുകാർ വാഴുന്നോരെ പാട്ടിലാക്കി പുതിയ ഒരു ഉടമ്പടിയിൽ ഒപ്പു വയ്പിക്കുകയും ചെയ്തു. (1725 ഫെബ്രുവരി 17). ഈ കരാർ ഫ്രഞ്ചുകാരുമായി ഉണ്ടാക്കിയ കരാറിന്റെ ലംഘനമായിരുന്നു. തുടർന്ന് വാഴുന്നോരെ കോലത്തിരിയുടെ നായർപട ആക്രമിക്കുകയും ഫ്രഞ്ചുകാർക്ക് മയ്യഴിയിൽ നിന്ന് പിൻ‌വാങ്ങേണ്ടതായും വന്നു. മറ്റു സ്ഥലങ്ങളിലുണ്ടായപോലെ ഇംഗ്ലീഷുകാരാൽ തുരത്തപ്പെടുകയായിരുന്നു മയ്യഴിയിലും. എന്നാൽ മയ്യഴിയെ സംബന്ധിച്ചിടത്തോളം ഒരു കീഴടങ്ങലിനു ഫ്രഞ്ചുകാർ തയ്യാറായില്ല. അവർ 1725-ൽ വാഴുന്നോർക്കെതിരെ യുദ്ധം ചെയ്ത് മയ്യഴി കീഴടക്കുകയുണ്ടായി.

ഇംഗ്ലീഷുകാരുടെ കൈവശമുണ്ടായിരുന്ന തലശ്ശേരിയുടെ ഔട്ട് പോസ്റ്റുകളിൽ നിന്നും വളരെ അടുത്തായി നില നിന്നിരുന്ന മയ്യഴിയിൽ ഫ്രഞ്ചുകാർ സ്ഥാനമുറപ്പിച്ചത് ഇംഗ്ലീഷുകാർക്ക് പേടിസ്വപ്നമായിത്തീർന്നു. അവർ ഫ്രഞ്ചുകാരുമായി സന്ധിയും കരാറിലുമേർപ്പെട്ടു. 1728 മാർച്ച് 9 നു കുരുമുളകിന്റെ വിലയിൽ അവർ ധാരണയിലെത്തുകയും അതിന്റെ വില നിയന്ത്രിക്കാൻ അവർക്ക് കഴിയുകയും ചെയ്തു. അങ്ങനെ തലശ്ശേരിയിൽ ഇംഗ്ലീഷുകാരും മയ്യഴിയിൽ ഫ്രഞ്ചുകാരും കച്ചവടം തുടർന്നു.

1761-ൽ യൂറോപ്പിൽ ഫ്രഞ്ചുകാരും ഇംഗ്ലീഷുകരും തമ്മിൽ യുദ്ധം ആരംഭിച്ചത് കേരളത്തിലും പ്രത്യാഘാതങ്ങൾ ഉളവാക്കി. മയ്യഴിയിലെ ഫ്രഞ്ചുകാരോട് കീഴടങ്ങാൻ ഇംഗ്ലീഷ് മേധാവി തോമസ് ഹോഡ്ജ് ആവശ്യപ്പെട്ടു. 176-1 ഫെബ്രുവരി 6 നു ഫ്രഞ്ചുകാർ ചില വ്യവസ്ഥകളോടെ ആണെങ്കിലും ഇംഗ്ലീഷുകാർക്ക് കീഴടങ്ങി. തുടർന്ന് ഇംഗ്ലീഷുകാർ രണ്ട് വർഷത്തോലം മയ്യഴി ഭരിച്ചു. 1763-ലെ പാരീസ് സമാധാന കരാർ നിലവിൽ വരുന്നതുവരെ അവർ മയ്യഴിയിൽ തങ്ങി. വീണ്ടും 1779-ൽ അവർ മയ്യഴി കീഴടക്കി. ഫ്രഞ്ചുകാർക്ക് 1785 വരെ കാത്തിരിക്കേണ്ടി വന്നു മയ്യഴി തിരികെ ലഭിക്കാൻ. എന്നാൽ 1793-ൽ ഇംഗ്ലീഷുകാർ ഒരിക്കൽ കൂടി മയ്യഴി ആക്രമിച്ചു. പിന്നീട് 1817-ൽ മാത്രമാണ്‌ ഫ്രഞ്ചുകാർക്ക് മയ്യഴി തിരികെ ലഭിച്ചത്. അതിനിടേ മലബാർ മുഴുവനും ഇംഗ്ലീഷുകാർക്കധീനമായിത്തീർന്നിരുന്നു. ഫ്രഞ്ചുകാർക്ക് ചില ഉപാധികളോട് കൂടെ മാത്രമേ മയ്യഴിയിൽ ഭരണം നടത്താനായുള്ളൂ.

ഫ്രഞ്ചു ജനതയും തിയ്യരും

തിരുത്തുക

ഫ്രഞ്ചുകാർ മയ്യഴിയിൽ പ്രവേശിച്ച കാലത്ത് അവിടെ ജനസംഖ്യ തീരെ കുറവായിരുന്നു. അവർ ഭരണം നടത്തിയിരുന്ന കാലത്ത് അവിടെയുള്ളവരേയും ഫ്രഞ്ച് ജനത എന്ന് തന്നെയാണ്‌ അവർ വിളിച്ചിരുന്നത്. മയ്യഴിയിലെ പുരാതനമായ തീയ്യ തറവാട്ടുകാരുമായി അവർ നല്ല ബന്ധം സ്ഥാപിച്ചു. പുത്തലം തറവാട്ടിലെ കാരണവർക്ക് ഫ്രഞ്ചുകാർ മൂപ്പൻ സ്ഥാനം നൽകി. പ്രമുഖമായ മറ്റു നായർ തറവാടുകളുമായും അവർ ബന്ധം സ്ഥാപിച്ചിരുന്നു. എങ്കിലും പ്രബലമായ ജനവിഭാഗമായ തീയ്യരുമായി അവർ അടുത്തു. യുദ്ധത്തിന്റേയും പോർ‌വിളികളൂടേയും മദ്ധ്യത്തിൽ വളർന്ന പുതിയ തലമുറ ഫ്രഞ്ചുകാരോട് ആഭിമുഖ്യവും ആദരവും പുലർത്തി. താമസിയാതെ ഫ്രഞ്ചുകാർ അവരെ പട്ടാളത്തിലേക്ക് എടുക്കുകയും ചെയ്തു. 1774-ൽ മയ്യഴിയിൽ ആദ്യത്തെ തിയ്യപ്പട്ടാളം രൂപവത്കരിക്കപ്പെട്ടു. ഫ്രഞ്ചുകാർ തിയ്യരുടെ സം‌രക്ഷകരാണെന്ന് ധാരണയും പടർന്നു. കേരളത്തിൽ മറ്റെങ്ങും തിയ്യരെ അവർണ്ണരായി തരം താഴ്തിയപ്പോൾ ഫ്രഞ്ചുകാർ അവർക്ക് സമത്വം കല്പിച്ചു. ഫ്രഞ്ചുപട്ടാളത്തിലും താമസിയാതെ ഫ്രഞ്ച് കമ്പനിയിൽ ഉദ്ദ്യോഗസ്ഥരായും മയ്യഴിക്കാർ പ്രവേശിച്ചുതുടങ്ങി.

മയ്യഴി വിമോചനസമരം നാൾവഴി

തിരുത്തുക

1934 ജനുവരി 13-ഗാന്ധിജി മയ്യഴിയിൽ.
1934 മാഹി സ്പോർട്ട്സ് ക്ലബ്ബ് രൂപീകരണം.
1935 അൻസാരി സ്പോർട്സ് ക്ലബ്ബ് രൂപീകരണം.
1938 മഹാജനസഭ രൂപീകരണം.
1948 ഒക്ടോബർ 10 ജനഹിത പരിശോധന.
1948 ഒക്ടോബർ 21 മെറി ആപ്പീസ് ആക്രമണം,രാത്രി 9 മണി പോലീസ് സ്റ്റേഷൻ പിടിച്ചടക്കി.10 മണി മൂപ്പൻസായ് വിൻറെ ബംഗ്ലാവ് പിടിച്ചടക്കി.1948 ഒക്ടോബർ 22 ഫ്രഞ്ച് പതാക താഴ്ത്തി,ഇന്ത്യൻ പതാക ഉയർത്തി. ഒക്ടോബർ 26 ഫ്രഞ്ച് കപ്പൽ മയ്യഴിയില് നങ്കൂരമിട്ടു.ഒക്ടോബർ 28 സമര ഭടന്മാരും അനുകൂലികളും മയ്യഴിയില് നിന്നൊഴിഞ്ഞു പോകുന്നു,ഫ്രഞ്ചുകാർ ഭരണം തിരിച്ചുപിടിച്ചു,വീണ്ടും ഫ്രഞ്ച് പതാക. ഒക്ടോബർ 29 യുദ്ധക്കപ്പൽ മയ്യഴിയിൽ, ഒക്ടോബർ 31 കപ്പൽ മയ്യഴി വിടുന്നു.
1948 ഉസ്മാൻ മാസ്റ്റർ,അമ്മാഞ്ചേരി ഭാസ്കരൻ മാസ്റ്റർ തുടങ്ങിയവരെ അറസ്റ്റ് ചെയ്യുന്നു.
1954 ഏപ്രീൽ 2 മഹാജനസഭ അഴിയൂരില് യോഗം ചേർന്നു,വ്യക്തി സത്യാഗ്രഹം നടത്താൻ തീരുമാനം. ഏപ്രീൽ 9 പി.കെ ഉസ്മാൻ മാസ്റ്ററും എൻ.സി കണ്ണനും വ്യക്തിസത്യാഗ്രഹം നടത്തി അറസ്റ്റു ചെയ്യപ്പെടുന്നു. ഏപ്രീൽ 11 കെ.മാധവ കുറുപ്പും പോന്തയാട്ട് ബാലൻ നായരും പള്ളൂരില് വ്യക്തിസത്യാഗ്രഹം നടത്തി,അറസ്റ്റ് ചെയ്ത് നാടുകടത്തപ്പെടുന്നു. ഏപ്രീൽ 26 ചെറുകല്ലായി പട്ടാളകേമ്പ് പിടിച്ചടക്കാൻ കമ്യൂണിസ്റ്റുകാരുടെ ശ്രമം,അച്ചുതനും അനന്തനും കൊല്ലപ്പെടുന്നു. മെയ് 1 നാലുതറയിലെ ഫ്രഞ്ച് കൌൺസിലർമാർ മയ്യഴി ഇന്ത്യൻ യൂനിയനില് ലയിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ പ്രദേശത്ത് അഭയം തേടി. മെയ് 8 നാലുതറയിൽ ഇന്ത്യൻ പതാക ഉയർത്തുന്നു. ജൂൺ 5 മാഹി റെയിൽറോഡ് തുറന്നു. ജൂൺ 18 മയ്യഴിയിലേക്ക് വന്ന അരി സമരഭടന്മാർ റെയിൽ വേ സ്റ്റേഷ്നില് തടഞ്ഞുവെച്ചു. ജൂലൈ 5 പോലീസുകാരൻ സി.എം മൂസ്സയും ചില ഉദ്യോഗസ്ഥരും കൂറുമാറുന്നു. ജൂലൈ 6 അഴീക്കൽ കടപ്പുറത്ത് മഹാജനസഭാ പൊതുയോഗം. ജൂലൈ 7 അഡ്മിനിസ്റ്ററോട് മയ്യഴി വിടുവാനാവശ്യപ്പെട്ട് ഐ.കെ കുമാരൻ മാസ്റ്റർ കത്തയച്ചു. ജൂലൈ 14 ചർച്ച അലസി,മയ്യഴിയിലേക്ക് ബഹുജന മാർച്ച്.നേതാക്കളെ വീണ്ടും ചർച്ചക്ക് ക്ഷണിക്കുന്നു.
1954 ജൂലൈ16 മയ്യഴി സ്വതന്ത്രയായി.

ഭൂമിശാസ്ത്രം

തിരുത്തുക

ഉത്തര അക്ഷാംശം 11o41'50", പൂർവ്വ രേഖാംശം 75.34‘25“ നിടക്കാണ് മയ്യഴി സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ മലമടക്കുകളിൽ നിന്നാരംഭിച്ച് വെള്ളിയാട്, നരിപ്പറ്റ, കാവുലുമ്പാറ എന്നിവ്ടങ്ങളിലൂടെ ഒഴുകി മയ്യഴിപ്പുഴയായി പരിണമിക്കുന്ന പുഴ അറബിക്കടലിൽ പതിക്കുന്നു.[4]

രാഷ്ട്രീയം

തിരുത്തുക

മാഹി നഗരസഭയിലെ വില്ലേജുകൾ

തിരുത്തുക
 
മയ്യഴിയുടെ ഭൂപടം

മാഹി നഗരസഭയിലെ വാർഡുകൾ

തിരുത്തുക

മാഹി നഗരസഭയിൽ 15 വാർഡുകൾ ആണുള്ളത്.

  • പന്തക്കൽ (വടക്ക്)
  • പന്തക്കൽ (സെന്റർ)
  • പന്തക്കൽ (തെക്ക്)
  • പള്ളൂർ (വടക്ക്)
  • പള്ളൂർ (വടക്ക് പടിഞ്ഞാറ്))
  • പള്ളൂർ (തെക്ക് പടിഞ്ഞാറ്) (വനിത)
  • പള്ളൂർ (തെക്ക് കിഴക്ക്)
  • ചാലക്കര(തെക്ക് )
  • ചാലക്കര(വടക്ക്)

ചെറുകല്ലായി

തിരുത്തുക
  • ചെറുകല്ലായി


  • മുണ്ടോക്ക്
  • മഞ്ചക്കൽ (വനിത)
  • ചൂടിക്കോട്ട
  • പാറക്കൽ (വനിത)
  • വളവിൽ (വനിത)

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

സാങ്കേതിക വിദ്യാഭ്യാസം

തിരുത്തുക
  • രാജീവ് ഗാന്ധി ഗവണ്മെന്റ് പൊളിടെക്നിക്
  • ഇന്ദിര ഗാന്ധി ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്

മറ്റുള്ളവ

തിരുത്തുക
  • ജവഹർ നവോദയ വിദ്യാലയ
  • അലിയാൻസ് ഫ്രാൻസേ,മാഹി ബ്രാഞ്ച്,മാഹി  : ഫ്രഞ്ച് ഭാഷ പഠന കേന്ദ്രം

ഹയർ സെക്കണ്ടറി സ്കൂളുകൾ

തിരുത്തുക

സ്കൂളുകൾ

തിരുത്തുക
  • കേന്ദ്രിയ വിദ്യാലയ മാഹി.
  • എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമെന്തേർ (ഫ്രഞ്ച് മീഡിയം ഹൈസ്കൂൾ, മാഹി)
  • ഗവർമെന്റ് ഹൈസ്കൂൾ ,നാലുതറ
  • ഉസ്മാൻ ഗവർമെന്റ് ഹൈസ്കൂൾ , ചാലക്കര
  • ഗവ..എൽ .പി . സ്കൂൾ ഫോർ ബോയ്സ് , മാഹി
  • ഗവ..എൽ .പി . സ്കൂൾ ഫോർ ഗേൾസ് , മാഹി
  • ഗവ..എൽ .പി . സ്കൂൾ പൂഴിത്തല , മാഹി
  • ഗവ..എൽ .പി . സ്കൂൾ, ചൂടികോട്ട, മാഹി
  • ഗവ..എൽ .പി . സ്കൂൾ, ചെറുകല്ലായി
  • ഗവ..എൽ .പി . സ്കൂൾ, പള്ളൂർ വെസ്റ്റ്
  • ഗവ..എൽ .പി . സ്കൂൾ, അവരോത്ത്
  • ഗവ..എൽ .പി . സ്കൂൾ, ചെമ്പ്ര
  • ഗവ..എൽ .പി . സ്കൂൾ, പള്ളൂർ നോർത്ത്
  • ഗവ..എൽ .പി . സ്കൂൾ, പന്തക്കൽ
  • ഗവ..എൽ .പി . സ്കൂൾ, മൂലക്കടവ്
  • കസ്തുർബ ഗാന്ധി. എച്. എസ്. നാലുതര.
  • സെന്റ് തെരേസാസ്. എച്ച്. എസ് . എസ്. ചാലക്കര.

ആശുപത്രികൾ

തിരുത്തുക
  • ഗവർമെന്റ് ജനറൽ ഹോസ്പിറ്റൽ മാഹി
  • കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റര് പള്ളൂർ
  • ഗവർമെന്റ് ആയുർവേദ ഹോസ്പിറ്റൽ ചാലക്കര
  • ഗവർമെന്റ് മൃഗാശുപത്രി പള്ളൂർ,മാഹി

പ്രധാനപ്പെട്ട സ്ഥലങ്ങൾ

തിരുത്തുക
  • സെന്റ് തെരേസ തീർത്ഥാടന കേന്ദ്രം, മാഹി
  • പുത്തലം ക്ഷേത്രം
  • മഞ്ചക്കൽ പളളി
  • കോയ്യാടൻ കോറോത്ത്
  • മറിയാന്ന് പ്രതിമ
  • വാട്ടർ സ്പോർട്സ് കോംപ്ലക്സ്
  • ചെമ്പ്ര സുബ്രഹ്മണ്യ ക്ഷേത്രം
  • ചെറുകല്ലായി
  • ടാഗോർ പാർക്ക്
  • പുഴയോരനടപ്പാത

പ്രമുഖരായ മയ്യഴിക്കാർ

തിരുത്തുക

കല, സാഹിത്യം

തിരുത്തുക
  • എം.മുകുന്ദൻ. മയ്യഴിയെ പ്രശസ്തിയിലെത്തിച്ച നോവലിസ്റ്റും, ചെറുകഥാകൃത്തും.മയ്യഴിയിലെ മണിയമ്പത്ത് കുടുംബാംഗമായ ഇദ്ദേഹം ദില്ലിയിൽ ഫ്രഞ്ച് എംബസിയിൽ സാംസ്കാരികവകുപ്പ് ജീവനക്കാരനായിരുന്നു. മുൻ കേരള സാഹിത്യ അക്കാദമി പ്രസിഡന്റാണ്. കേന്ദ്രസാഹിത്യഅക്കാദമി ആവാർഡ് ജേതാവുകൂടിയാണിദ്ദേഹം.
  • മനോജ് നൈറ്റ് ശ്യാമളൻ - ഹോളിവുഡ് ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമായ മനോജ് മയ്യഴിയിലെ നെല്ല്യാട്ട് കുടുംബാംഗമാണ്. അമേരിക്കയിലാണ് താമസം.
  • നാരാ കൊല്ലേരി - ഫ്രഞ്ച് ചലച്ചിത്ര ശബ്ദലേഖകനായ നാരയുടെ മുഴുവൻ പേര് നാരായണൻ വലിയ കൊല്ലേരി എന്നാണ്. ഫ്രഞ്ച് നവതരംഗസിനിമയിലെ സംവിധാകർക്കു വേണ്ടി പ്രവർത്തിച്ച ഇദ്ദേഹത്തിന് പ്രീ സെസാർ എന്ന പരമോന്നത ഫ്രഞ്ച് ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്.
  • മോഹൻകുമാർ - ചിത്രകാരനായ മോഹൻകുമാർ ഏറെക്കാലം പാരീസിലായിരുന്നു. വാട്ടർ കളറിൽ തന്റേതായ ശൈലി രൂപപ്പെടുത്തിയ കലാകാരനാണ്.
  • എം. രാഘവൻ - ചെറുകഥാകൃത്തും നോവലിസ്റ്റും. മണിയമ്പത്ത് കുടുംബാംഗം.
  • മംഗലാട്ട് ഗോവിന്ദൻ - ഫ്രഞ്ച് ഭാഷാ പണ്ഡിതനും വിവർത്തകനും. ഫ്രഞ്ച് സാഹിത്യചരിത്രം മലയാളത്തിൽ പ്രസിദ്ധീകരിച്ചു.
  • സി.എച്ച്. ഗംഗാധരൻ -മയ്യഴിയുടെ ചരിത്രകാരൻ,മയ്യഴി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്. പത്രപ്രവർത്തകൻ
  • എം  ചന്ദ്രശേഖരൻ .മയ്യഴിയിലെ മറ്റൊരു കഥാകൃത്ത്  ആണ് .രണ്ട്  കഥ സമാഹാരങ്ങൾ  പ്രസിദ്ധീ കരിച്ചിട്ടുണ്ട് . സ്വച്ഛ നീലമായ ആകാശം . ഏകാന്ത ജാലകങ്ങൾ  മുംബൈയിലാണ് താമസം .
  • എം.ഗോകുൽദാസ് . മയ്യഴിയിലെ  യുവതലമുറയിലെ  കഥാകൃത്താണ് .കഥയും  ഫീച്ചറും  എഴുതാറുണ്ട് .മലയാളത്തിൽ ആദ്യമായി പ്രവാസ എഴുത്തുകാരുടെ  സമഗ്രമായ ഫീച്ചർ തയ്യാറാക്കി.( എഴുത്തുകാരുടെ നഗരം. N .B .S ) കഥയ്ക്ക് വിവിധ സാംസ്‌കാരിക സംഘടനകളുടെ  പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് .ആദ്യ കഥ സമാഹാരത്തിനു  എം.ടി.അവതാരിക എഴുതി.

സാംസ്കാരികം,രാഷ്ട്രീയം

തിരുത്തുക
  • ഐ.കെ. കുമാരൻ - മയ്യഴി ഗാന്ധി എന്ന് അറിയപ്പെട്ട മയ്യഴി വിമോചനസമരനായകൻ. ഗാന്ധിയൻ, സർവ്വോദയപ്രസ്ഥാനത്തിന്റെ നേതാവ് എന്നീ നിലകളിൽ പ്രശസ്തൻ.
  • പി.കെ ഉസ്മാൻ മാസ്റ്റർ - ഫ്രഞ്ചുഭരണകൂടത്തിനെതിരെ പ്രവർത്തിച്ച കുറ്റത്തിന് അധ്യാപകനായ ഉസ്മാനെ 1948നവംബർ 3ന് അറസ്റ്റു ചെയ്തു.5വർഷം ജയിൽ ശിക്ഷ അനുഭവിച്ചു 1953 നവംബർ 3ന് ജയിൽ മോചിതനായി.1954 ഏപ്രീൽ 9ന് വ്യക്തിസത്യാഗ്രഹം നടത്തിയതിനെ തുടർന്ന് 6മാസം ജയിൽശിക്ഷ.ജയിലിലെ ക്രൂരമർദ്ദനം കാരണം 34ആം വയസ്സിൽ അന്ത്യം .ഐ.കെ കുമാരൻ മാസ്റ്ററുടെ നേതൃത്വത്തില് രൂപീകരിച്ച സ്വതന്ത്ര മയ്യഴിയുടെ ഭരണ കൌൺസിൽ അംഗം.പരന്തിരാട്ട് ഹൈദ്രോസിൻറെയും പൊന്നമ്പത്ത് കേളോത്ത് കദീശ്ലയുടെയും മകൻ.ജനനം-1924സെപ്റ്റംബർ8,മരണം 1958 മാർച്ച് 23.
  • സി.ഇ. ഭരതൻ - മയ്യഴി വിമോചനസമരനേതാവും തൊഴിലാളി യൂണിയൻ നേതാവും. ഐ.എൻ.ടി.യു.സിയുടെ അഖിലേന്ത്യാ നേതാവായിരുന്നു.
  • മംഗലാട്ട് രാഘവൻ- മയ്യഴി വിമോചനസമരനേതാവ്. സോഷ്യലിസ്റ്റ്, പത്രപ്രവർത്തകൻ, കവി, വിവർത്തകൻ എന്നീ നിലകളിൽ പ്രശസ്തൻ.
  • എം.പി. ശ്രീധരൻ - ചരിത്രകാരനായ ഇദ്ദേഹം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനും പ്രിൻസിപ്പലുമായിരുന്നു. മയ്യഴി വിമോചനസമരകാലത്ത് കമ്യൂണിസ്റ്റു പാർട്ടിയിൽ പ്രവർത്തിച്ചു.
  • മിച്ചിലോട്ട് മാധവൻ-മയ്യഴിയുടെ വിപ്ലവകാരി. ഫ്രാൻസ് ആക്രമിച്ച നാസികൾക്കെതിരെ പ്രവർത്തിച്ചു. നാസി തടങ്കലിൽ ഫ്രാൻസിലെ വലേറി കുന്നിൽ 1942 സെപ്റ്റംബർ 21-നു വെടിയേറ്റു രക്തസാക്ഷിയായി.
  • എ വി ശ്രീധരൻ - മയ്യഴിയിലെ പള്ളൂർ നിയമസഭ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപെട്ട ഇദ്ദേഹം തുടർച്ചയായി 25 വര്ഷം പുതുച്ചേരി നിയമസഭയെ പ്രധിനിധീകരിച്ചു. ഉപ-സ്പീക്കർ ആയും സേവനമാനുഷിച്ചിട്ടുണ്ട്. 2009 ഇൽ പുതുച്ചേരി നിയമസഭ ഇദ്ദേഹത്തെ മികച്ച സാമാജികനായി ആദരിച്ചു.
  • ഇ. വത്സരാജ്‍ - മയ്യഴിയിൽ നിന്നും പുതുച്ചേരിനിയമസഭയിലേക്കുള്ള മുൻപ് അംഗം . പുതുച്ചേരി നിയമസഭയിൽ രണ്ടുവട്ടം മന്ത്രിസഭാഗം ആയിരുന്നു.
  • രമേശ് പറമ്പത്ത് - ഇപ്പോഴത്തെ MLA (ഇന്ത്യൻ നാഷണൽ കോൺഗ്രസ് ). 2006 മുതൽ 2011 വരെ മാഹി മുൻസിപ്പൽ ചെയർമാനായിരുന്നു.

ചിത്രശാല

തിരുത്തുക

ഇവയും കാണുക

തിരുത്തുക
  1. http://www.india9.com/i9show/-Kerala/Mahe-30747.htm
  2. വില്യം, ലോഗൻ. ടി.വി. കൃഷ്ണൻ (ed.). മലബാർ മാനുവൽ (6-‍ാം ed.). കോഴിക്കോട്: മാതൃഭൂമി. p. 440. ISBN 81-8264-0446-6. {{cite book}}: Check |isbn= value: length (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help); Text "others" ignored (help)
  3. "മായാമയ്യഴി" (PDF). മലയാളം വാരിക. 2012 ഓഗസ്റ്റ് 24. Archived from the original (PDF) on 2016-03-06. Retrieved 09 ഫെബ്രുവരി 2013. {{cite news}}: Check date values in: |accessdate= and |date= (help)
  4. http://www.india9.com/i9show/Mayyazhi-Puzha-32571.htm

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wiki.x.io/w/index.php?title=മയ്യഴി&oldid=4075049" എന്ന താളിൽനിന്ന് ശേഖരിച്ചത്