മദൻ മോഹൻ മാളവ്യ
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരനേതാവ്, വിദ്യാഭ്യാസപ്രവർത്തകൻ, എന്നീനിലകളിൽ പ്രസിദ്ധനായ ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് മദൻ മോഹൻ മാളവ്യ ഹിന്ദി:पंडित मदन मोहन मालवीय (1861–1946. സ്വതന്ത്ര്യപത്രപ്രവർത്തനം സ്വദേശിവ്യവസായങ്ങളുടെ നവീകരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഹൈന്ദവ ദേശീയതയോടുള്ള ആഭിമുഖ്യംകൊണ്ട് ശ്രദ്ധേയനായിത്തീരുകയും പിൽക്കാലത്ത് 'മഹാമന' എന്നറിയപ്പെടുകയും ചെയ്തു.[1]
മദൻ മോഹൻ മാളവ്യ | |
---|---|
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷൻ | |
ഓഫീസിൽ 1909-10; 1918-19; 1932-33 | |
Incumbent | സോണിയ ഗാന്ധി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | അലഹബാദ് | ഡിസംബർ 25, 1861
മരണം | നവംബർ 12, 1946 അലഹബാദ് | (പ്രായം 84)
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
അൽമ മേറ്റർ | അലഹബാദ് സർവകലാശല കൽക്കത്ത സർവകലാശാല |
പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ പ്രസിഡന്റായി നാലുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ സർവ്വകലാശാലയായ, ലോകത്തിലെ വലിയ സർവ്വകലാശാലകളിൽ ഒന്നായ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ സ്ഥാപകനായാണ് (1916) അദ്ദേഹം കൂടുതൽ അറിയപ്പെടുക. ആർട്സ്, സയൻസ്, എഞ്ചിനീയറിംഗ്, സാങ്കേതിക വിദ്യാ രംഗങ്ങളിൽ നിരവധി കോഴ്സുകൾ നടത്തുന്ന ഈ റെസിഡൻഷ്യൽ യൂണിവേഴ്സിറ്റിയുടെ വൈസ്ചാൻസലറായി ദീർഘകാലം (1919 - 1938) അദ്ദേഹം സേവനമനുഷ്ഠിച്ചു[2]. ഇന്ത്യൻ സ്കൌട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്നു അദ്ദേഹം.[3]
മദൻ മോഹൻ മാളവ്യയുടെ നേതൃത്വത്തിൽ അലഹബാദിൽ നിന്നും 1909 - ൽ ആരംഭിച്ച ദി ലീഡർ എന്ന ഇംഗ്ലീഷ് പത്രം ഏറെ സ്വാധീനവും പ്രചാരവുമുള്ള പത്രമായിരുന്നു. 1924 മുതൽ 1946 വരെ ഹിന്ദുസ്ഥാൻ ടൈംസിന്റെ ചെയർമാൻ പദവി അലങ്കരിച്ച മാളവ്യ അതിന്റെ ഹിന്ദി പതിപ്പ് പുറത്തിറക്കുന്നതിനും ചുക്കാൻ പിടിച്ചു.
ആദ്യകാല ജീവിതം
തിരുത്തുകഉത്തർപ്രദേശിലെ അലഹബാദിൽ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ 1861 ഡിസംബർ 25 ന് ബ്രിജ്നാഥിന്റെയും മൂനാദേവിയുടെയും മകനായി മദൻ മോഹൻ മാളവ്യ ജനിച്ചു. അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും മെട്രിക്കുലേഷൻ പാസ്സായ മാളവ്യ, കൽക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്നും സംസ്കൃതത്തിൽ ബിരുദമെടുത്തു. അലഹബാദ് ജില്ലാ സ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
ഔദ്യോഗിക ജീവിതം
തിരുത്തുക1886 -ൽ കൽക്കട്ടയിൽ നടന്ന രണ്ടാം കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിച്ച അദ്ദേഹം 1879 ൽ മെട്രികുലേഷനും 1884 ൽ ബിരുദവും നേടി
1887 ൽ അധ്യാപകവൃത്തി ഉപേക്ഷിച്ചു പിന്നെടു ഹിന്ദുസ്ഥാൻ വാരികയുടെ പത്രാധിപൻ ആയി . ഇന്ത്യൻ യൂണിയൻ എന്ന മാസിഗയും എഡിറ്റ് ചെയ്തിട്ടുണ്ട്.
1890 കളിൽ ഹിന്ദുസ്താൻ വാരിക ഉപേക്ഷിച്ചു ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രത്തിന്റെ സഹ പത്രാധിപർ ആയി സേവനം അനിഷ്ഠിച്ചുശ്രദ്ധേയനായി.
1891 നിയമ ബിരുദം നേടി തുടർന്നു 1893 ൽ അലഹബാദ് ഹൈകോടതിയിൽ അഭിഭാഷകൻ.. ഇതിനിടയിൽ പത്രപ്രവർത്തന രംഗത്തും പ്രാഗല്ഭ്യം തെളിയിച്ചു. 1909, 1918, 1930, 1932 കാലങ്ങളിൽ കോൺഗ്രസ്സ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കോൺഗ്രസ്സിലെ മദ്ധ്യവർത്തി വിഭാഗത്തിനോടാണ് ആഭിമുഖ്യം പുലർത്തിയത്.[3]
ആനീബസന്റിനോടൊപ്പം ചേർന്ന് ഇന്ത്യക്കാർക്കായി സ്കൌട്ട് പ്രസ്ഥാനം രൂപീകരിക്കുന്നതിൽ പങ്കുവഹിച്ച മാളവ്യ, അലഹബാദ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിക്കുവാനും മുൻകൈയ്യേടുത്തു. 1916 -ൽ ഇംപീരിയൽ ലെജിസ്ലേറ്റീവ് കൌൺസിലിൽ അംഗമായ അദ്ദേഹം പിന്നീട് അത് സെൻട്രൽ ലെജിസ്ലേറ്റീവ് കൌൺസിൽ ആയി രൂപാന്തരപ്പെടുമ്പോഴും അതിലെ അംഗമായി 1926 വരെ സേവനമനുഷ്ഠിച്ചു. നിസ്സഹകരണ പ്രസ്ഥാനം, സൈമൺ കമ്മീഷൻ പ്രക്ഷോഭം തുടങ്ങിയ ദേശീയ പ്രസ്ഥാനത്തിന്റെ വിവിധ സമരമുഖങ്ങളിൽ ഗാന്ധിക്കും നെഹ്റുവിനുമൊപ്പം നിർണ്ണായ നേതൃത്വം വഹിച്ചു. പ്രീണിപ്പിക്കൽ രാഷ്ട്രീയത്തിന് എതിരായിരുന്ന അദ്ദേഹം മുസ്ലീങ്ങൾക്കായുള്ള പ്രത്യേക നിയോജക മണ്ഡലങ്ങളേയും ഖിലാഫത്ത് പ്രസ്ഥാനത്തിലെ കോൺഗ്രസ്സിന്റെ സഹകരണത്തെയും ഇന്ത്യാ വിഭജനത്തേയും എതിർത്തു. ഒന്നാം വട്ടേശ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.[4]
ഹിന്ദുസ്ഥാൻ ടൈംസിന്റെ ചെയർമാനായിരുന്ന അദ്ദേഹം 1936 -ൽ അതിന്റെ ഹിന്ദി പതിപ്പ് ഇറക്കുന്നതിന് നേതൃത്വം വഹിച്ചു.
ജാതിവ്യത്യാസങ്ങലെ കഠിനമായി എതിർത്ത മാളവ്യ ഹരിജനങ്ങൾക്ക് ക്ഷേത്ര പ്രവേശനത്തിനായുള്ള സമരങ്ങൾക്കും നേതൃത്വം നൽകി.
1880 ൽ ഹിന്ദു സാമാജിന് രൂപം നല്കി , 18847 ൽ കേന്ദ്ര ഹിന്ദു സമാജം സ്ഥാപിച്ചു.
അഭ്യുദയ്,മര്യാദ,ലീഡർ എന്നീ പ്രസിദ്ധീകരണങ്ങൾ തുടങ്ങി,ഗാന്ധി പങ്കെടുത്തു വട്ടമേശ സമ്മേളനത്തിൽ ഗാന്ധി യുടെ ഉപദേശകനായി പോയി
1936 ൽ ആരോഗ്യ പരമായ കാരണങ്ങളാൽ പൊതുപ്രവതക ജീവിതം അവസാനിപ്പിച്ചു
വ്യക്തിജീവിതം
തിരുത്തുകഅക്കാലത്തെ ആചാരപ്രകാരം തന്റെ 16-ാമത്തെ വയസ്സിൽ മാളവ്യ മിർസാപൂരിൽ നിന്നുമുള്ള കുന്ദൻ ദേവിയെ വിവാഹം ചെയ്തു. ഇവർക്ക് അഞ്ച് ആൺമക്കളും അഞ്ച് പെൺമക്കളും പിറന്നു. അതിൽ പലരും സമൂഹത്തിന്റെ ഉന്നത ശ്രേണിയിലെത്തിപ്പെടുകയും ചിലർ പിതാവിനെപ്പോലെ ദേശീയപ്രസ്ഥാനത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. 1946 നവംബർ 12 ന് മദൻമോഹൻ മാളവ്യ അന്തരിച്ചു
മന്ദൻ മോഹൻ മൽവിയ്യയുടെ ഉദ്ധരണികൾ
തിരുത്തുക- ഇന്ത്യയുടെ ഐക്യത്തിന്റെ മുഖ്യ അടിസ്ഥാനം ഒരു സംസ്കാരമാണ്, അവരുടെ ഉത്സാഹം ഒരിക്കലും പൊട്ടിയില്ല. ഇത് അതിന്റെ പ്രത്യേകതയാണ്.
- നിങ്ങൾക്ക് സ്നേഹം വാങ്ങാൻ കഴിയില്ല, എന്നാൽ അതിനായി നിങ്ങൾ ഒരു വലിയ ശിക്ഷ നൽകണം.
- ദുർബലനായ മനുഷ്യൻ ഓരോ ജോലിയും അസാധ്യമാണെന്ന് കരുതുന്നു, അതേസമയം ഹീറോ സാധാരണ.
- ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ തടസ്സം ഇംഗ്ലീഷ് മാധ്യമമാണ്. നാഗരിക ലോകത്തിലെ ഏതെങ്കിലും സമുദായത്തിലെ വിദ്യഭ്യാസം ഒരു വിദേശ ഭാഷയല്ല.
ഭാരതരത്‌ന
തിരുത്തുക2014 ഡിസംബറിൽ മദൻമോഹൻ മാളവ്യക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്കാരം മോഡി സർക്കാർ പ്രഖ്യാപിച്ചു. [5]
അവലംബങ്ങൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-04. Retrieved 2011-09-09.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2011-09-09.
- ↑ 3.0 3.1 http://books.google.co.in/books?id=2NoVNSyopVcC&pg=PA61&lpg=PA61&dq=Madan+Mohan+Malaviya+Scouting&source=bl&ots=4oVY8PFiXf&sig=bzIWnjpIp9KGyErYK9A3C6A_x4I&hl=en&ei=AntIS9WNIYqTkAWe6oD4Ag&sa=X&oi=book_result&ct=result&resnum=1&ved=0CAcQ6AEwADgo#v=onepage&q&f=false
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-26. Retrieved 2011-09-09.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-25. Retrieved 2014-12-24.