പോക്കുവെയിൽ മണ്ണിലെഴുതിയത്
മലയാളത്തിലെ പ്രശസ്ത കവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ ഒ.എൻ.വി. കുറുപ്പിൻറെ ഓർമ്മക്കുറിപ്പുകളാണ് പോക്കുവെയിൽ മണ്ണിലെഴുതിയത്.[1][2][3] ഇതൊരു ആത്മകഥയല്ല എന്ന് ഒ.എൻ.വി. തന്നെ പുസ്തകത്തിൽ പറയുന്നുണ്ടെങ്കിലും പൂർണ്ണമായും ഈ കൃതിയെ അദ്ദേഹത്തിൻറെ ആത്മകഥയായി തന്നെ കണക്കാക്കാം.[4] അദ്ദേഹത്തിൻറെ ബാല്യകാലം മുതൽ വിദ്യാഭ്യാസകാലം, ഔദ്യോഗിക ജീവിതം, കവിതയുടെ ലോകം, സിനിമാലോകം എന്നിങ്ങനെ ജീവിതത്തിൻറെ വിശ്രമവേളവരെ എത്തിനിൽക്കുന്നുണ്ട് ഈ കൃതിയിൽ. ഈ കൃതിയെക്കുറിച്ച് ഒ.എൻ.വി. പറയുന്നത് ഇങ്ങനെയാണ്:
കർത്താവ് | ഒ.എൻ.വി. കുറുപ്പ് |
---|---|
പുറംചട്ട സൃഷ്ടാവ് | വിനോദ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | ഓർമ്മക്കുറിപ്പുകൾ |
പ്രസാധകർ | ചിന്ത പബ്ലിഷേഴ്സ് |
പ്രസിദ്ധീകരിച്ച തിയതി | 2015 |
ഏടുകൾ | 216 |
“ | ഇതൊരു ആത്മകഥയല്ല; അങ്ങനെയൊന്നെഴുതാനുള്ള വലിപ്പവുമെനിക്കില്ല. കാലത്തെ വന്ന്, ഇരുണ്ട കരിയിലകളടിച്ചുവാരി, കുഞ്ഞു പൂക്കളെ വിളിച്ചുണർത്തി, ഇലകൾക്ക് ഇങ്ക് കുറുക്കി കൊടുത്ത്, ഈറൻ വിരികളെല്ലാം ഉണക്കി, ക്ഷീണിച്ചു പടിയിറങ്ങുന്ന പോക്കുവെയിൽ മണ്ണിലെഴുതിപ്പോകുന്ന സ്നേഹക്കുറിപ്പുകൾ മാത്രം | ” |
പുസ്തകത്തിൽ അനുബന്ധമായി കേരള സർവ്വകലാശാലയുടെ ഓണററി ഡി ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് ഒ.എൻ.വി. ചെയ്ത പ്രസംഗവും, 2007 ലെ എഴുത്തച്ഛൻ പുരസ്കാരം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രഭാഷണവും, ജ്ഞാനപീഠ പുരസ്കാരം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രഭാഷണവും സ്മൃതിചിത്രങ്ങൾ എന്നപേരിൽ ചിത്രശാലയും ചേർത്തിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ http://www.deshabhimani.com/books/latest-news/488454
- ↑ http://www.manoramaonline.com/literature/bookreview/pokkuveyil-manalilezhuthiyathu-book-about-onvs-life.html
- ↑ http://janayugomonline.com/%E0%B4%AA%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B5%E0%B5%86%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF%E0%B4%B2%E0%B5%86%E0%B4%B4/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://origin.mangalam.com/print-edition/keralam/406084[പ്രവർത്തിക്കാത്ത കണ്ണി]