പാത്രക്കടവ് വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ സൈലൻറ് വാലി സംരക്ഷിത വനമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് പാത്രക്കടവ് വെള്ളച്ചാട്ടം. ധാരാളം സന്ദർശകർ എത്തിച്ചേരുന്ന ഈ വെള്ളച്ചാട്ടം മനോഹരമായ പ്രകൃതിഭംഗിയാൽ ശ്രദ്ധേയമാണ്. പാത്രക്കടവ് കുരുതിച്ചാലിൽ ആണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
പാത്രക്കടവ് വെള്ളച്ചാട്ടം | |
---|---|
Location | പാലക്കാട്, കേരളം, ഇന്ത്യ |
Type | വെള്ളച്ചാട്ടം |
ജലവൈദ്യത പദ്ധതി
തിരുത്തുകഇവിടെ നടക്കുന്ന ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടനകളുടെ സമരങ്ങൾ ഇവിടെ സജീവമായിരുന്നു.[1] വനം വകുപ്പും പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു.[2].
ഇക്കോടൂറിസം പദ്ധതി
തിരുത്തുകപാത്രക്കടവിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിലും സൈലൻറ്വാലിയുടെ പ്രകൃതിരമണീയത സന്ദർശകർക്ക് അനുഭവിക്കാൻ കഴിയുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. [3]
അവലംബം
തിരുത്തുക- ↑ http://www.keraleeyammasika.com/2004/06/article-3027.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-12-11.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-12. Retrieved 2015-12-11.