ന്യൂ ഹാംഷെയർ
ന്യൂ ഹാംഷെയർ | |
അപരനാമം: ഗ്രാനൈറ്റ് സ്റ്റേറ്റ്[1] | |
തലസ്ഥാനം | കൊൺകോർഡ്, ന്യൂ ഹാംഷെയർ |
രാജ്യം | യു.എസ്.എ. |
ഗവർണ്ണർ | ജോൺ ലിഞ്ച്(ഡെമോക്രാറ്റിക്) |
വിസ്തീർണ്ണം | 24,217ച.കി.മീ |
ജനസംഖ്യ | 1,235,786 |
ജനസാന്ദ്രത | 53.20/ച.കി.മീ |
സമയമേഖല | UTC -5/-4 |
ഔദ്യോഗിക ഭാഷ | ഇംഗ്ലീഷ് |
അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ആദ്യത്തെ പതിമൂന്ന് അമേരിക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ ന്യൂ ഹാംഷെയർ. സ്വന്തമായ ഭരണഘടന ഉണ്ടാക്കിയ ആദ്യത്തെ അമേരിക്കൻ സംസ്ഥാനമാണിത്, വിൽപന നികുതിയും സംസ്ഥാന-ആദായനികുതിയും ഇല്ലാത്ത ഏക സംസ്ഥാനവുമാണിത്. തലസ്ഥാനം കൊൺകോർഡ് ആണ് . മാഞ്ചസ്റ്റർ ആണ് ഏറ്റവും വലിയ നഗരം.'സ്വതന്ത്രമായി ജീവിക്കുക അല്ലെങ്കിൽ മരിക്കുക'(Live free or die) എന്നതാണ് മുദ്രാവാക്യം. അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ ആദ്യത്തെ പ്രൈമറി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമെന്ന രാഷ്ട്രീയപ്രാധാന്യവും ഈ സംസ്ഥാനത്തിനുണ്ട്.[2]
ഭൂമിശാസ്ത്രം
തിരുത്തുകവടക്കും വടക്കുപടിഞ്ഞാറും കാനഡയിലെ ക്യുബെക്, കിഴക്ക് മെയ്ൻ, അറ്റ്‌ലാന്റിക് മഹാസമുദ്രം, തെക്ക് മസാച്ചുസെറ്റ്സ്, പടിഞ്ഞാറ് വെർമോണ്ട് എന്നിവയാണ് അതിർത്തികൾ. 186 ചതുരശ്രകി.മീ വിസ്തീണ്ണമുള്ള വിന്നപ്പസാകി തടാകമാണു ഏറ്റവും വലിയ തടാകം.
അവലംബം
തിരുത്തുക- ↑ http://www.visitnh.gov/about-new-hampshire/state-facts.aspx#2
- ↑ http://www.nh.gov/folklife/learning/first.htm
മുൻഗാമി | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1788 ജൂൺ 21ന് ഭരണഘടന അംഗീകരിച്ചു (9ആം) |
പിൻഗാമി |