69 എർബിയംതൂലിയംയിറ്റെർബിയം
-

Tm

Md
വിവരണം
പേര്, പ്രതീകം, അണുസംഖ്യ തൂലിയം, Tm, 69
കുടുംബം ലാന്തനൈഡുകൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 6, f
Appearance silvery gray
സാധാരണ ആറ്റോമിക ഭാരം 168.93421(2)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f13 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 31, 8, 2
ഭൗതികസ്വഭാവങ്ങൾ
Phase ഖരം
സാന്ദ്രത (near r.t.) 9.32  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
8.56  g·cm−3
ദ്രവണാങ്കം 1818 K
(1545 °C, 2813 °F)
ക്വഥനാങ്കം 2223 K
(1950 °C, 3542 °F)
ദ്രവീകരണ ലീനതാപം 16.84  kJ·mol−1
ബാഷ്പീകരണ ലീനതാപം 247  kJ·mol−1
Heat capacity (25 °C) 27.03  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 1117 1235 1381 1570 (1821) (2217)
Atomic properties
ക്രിസ്റ്റൽ ഘടന hexagonal
ഓക്സീകരണാവസ്ഥകൾ 3
(basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.25 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  596.7  kJ·mol−1
2nd:  1160  kJ·mol−1
3rd:  2285  kJ·mol−1
Atomic radius 175pm
Atomic radius (calc.) 222  pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (r.t.) (poly) 676 nΩ·m
താപ ചാലകത (300 K) 16.9  W·m−1·K−1
Thermal expansion (r.t.) (poly)
13.3 µm/(m·K)
Young's modulus 74.0  GPa
Shear modulus 30.5  GPa
Bulk modulus 44.5  GPa
Poisson ratio 0.213
Vickers hardness 520  MPa
Brinell hardness 471  MPa
CAS registry number 7440-30-4
Selected isotopes
Main article: Isotopes of തൂലിയം
iso NA half-life DM DE (MeV) DP
167Tm syn 9.25 d ε 0.748 167Er
168Tm syn 93.1 d ε 1.679 168Er
169Tm 100% stable
170Tm syn 128.6 d β- 0.968 170Yb
171Tm syn 1.92 y β- 0.096 171Yb
അവലംബങ്ങൾ

അണുസംഖ്യ 69 ആയ മൂലകമാണ് തൂലിയം. Tm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ലാന്തനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. അപൂർ‌വ എർത്ത് മൂലകങ്ങളിൽ ഏറ്റവും അപൂർ‌വമായ മൂലകമാണ് തൂലിയം. പ്രകൃത്യാ ഉണ്ടാകുന്ന തൂലിയം അതിന്റെ സ്ഥിരതയുള്ള ഐസോട്ടോപ്പായ Tm-169 കൊണ്ടാണ് പൂർണമായും നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

ശ്രദ്ധേയമായ സ്വഭാവാസവിശേഷതകൾ

തിരുത്തുക

എളുപ്പത്തിൽ രൂപം‌മാറ്റിയെടുക്കാവുന്ന ഒരു ലോഹമാണ് തൂലിയം. വെള്ളികലർന്ന ചാരനിറത്തിൽ തിളക്കമുണ്ടിതിന്. കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവാണിത്. ഈർപ്പമുള്ള വായുവിൽ ഇതിന് നാശനത്തിനെതിരെ ചെറിയ അളവിൽ പ്രതിരോധമുണ്ട്. മികച്ച ഡക്ടിലിറ്റിയുമുണ്ട്.

ഉപയോഗങ്ങൾ

തിരുത്തുക
  • ലേസർ ലൈറ്റുകളുടെ നിർമ്മാണത്തിൽ ഇവ ഉപയോഗിക്കാറുണ്ട്. എന്നാൽ ഉയർന്ന നിർമ്മാണച്ചെലവ്, മറ്റ് വാണിജ്യ ഉപയോഗങ്ങൾ വളർന്ന്‌വരുന്നതിന് ഒരു തടസമാണ്.
  • ഉയർന്ന താപ അതിചാലകങ്ങളിൽ യിട്രിയത്തേക്കാൾ മികച്ച കാഥോഡായി ഉപയോഗിക്കുന്നു.
  • സ്ഥിരമായ തൂലിയം (Tm-169) ആണവ റിയാക്ടറിൽ കൂട്ടിയിടിപ്പിക്കലിന് വിധേയമാക്കിയശേഷം, പിന്നീട് കൊണ്ടുനടക്കാവുന്ന എക്സ്-കിരണ ഉപകരണങ്ങളിൽ റേഡിയേഷൻ സ്രോതസ്സായി അതിനെ ഉപയോഗിക്കുകയും ചെയ്യുന്നു.
  • അസ്ഥിര ഐസോട്ടോപ്പായ Tm-171 ഊർജ്ജസ്രോതസ്സായി ഉപയോഗിക്കാമെന്ന് കരുതപ്പെടുന്നു.
  • Tm-169, ഒരുതരം സെറാമിക് കാന്തിക വസ്തുവായ ഫെറൈറ്റിൽ ഉപയോഗിക്കുന്നു. മൈക്രോവേവ് ഉപകരണങ്ങളുടെ നിർമ്മാണത്തിന് വേണ്ടിയാണിത് ഉപയോഗിക്കുന്നത്.

ചരിത്രം

തിരുത്തുക

1879ൽ സ്വീഡിഷ് രസതന്ത്രജ്ഞനായ പെർ തിയഡോർ ക്ലീവാണ് തൂലിയം കണ്ടെത്തിയത്. മറ്റ് അപൂർ‌വ എർത്ത് മൂലകങ്ങളുടെ ഓക്സൈഡുകളിലെ അപദ്രവ്യങ്ങളെ പരിശോധിക്കുമ്പോഴായിരുന്നു അത്. സ്കാൻഡിനേവിയയിലെ തൂൽ എന്ന സ്ഥലവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അദ്ദേഹം പുതിയ മൂലകത്തിന് തൂലിയം എന്നും അതിന്റെ ഓക്സൈഡിന് തൂലിയ എന്നും പേരിട്ടു.

ചാൾസ് ജെയിംസ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ആദ്യമായി താരതമ്യേന ശുദ്ധമായ രൂപത്തിൽ തൂലിയം നിർമിച്ചത്. 1911ൽ ആയിരുന്നു അത്.

സാന്നിദ്ധ്യം

തിരുത്തുക

തൂലിയം പ്രകൃതിയിൽ സ്വതന്ത്ര രൂപത്തിൽ കാണപ്പെടുന്നില്ല. എന്നാൽ ചില അപൂർ‌വ എർത്തുകളിലും ധാതുക്കളിലും ഈ ലോഹം വളരെ ചെറിയ അളവിൽ കാണപ്പെടുന്നു. ആദ്യകാലത്ത് ഇതിനെ നദീ മണലിൽ കാണപ്പെടുന്ന മോണോസൈറ്റിൽ നിന്നാണ് വേർതിരിച്ചെടുത്തിരുന്നത്. അയോൺ കൈമാറ്റം വഴിയായിരുന്നു അത്. ആധുനിക അയോൺ കൈമാറ്റ രീതികൾ കണ്ടെത്തിയതോടെ അപൂർ‌വ എർത്തുകളുടെ എളുപ്പത്തിൽ വേർതിരിക്കാനും തൂലിയം ഉല്പാദനത്തിന്റെ ചെലവ് കുറക്കാനും സാധിച്ചു.

"https://ml.wiki.x.io/w/index.php?title=തൂലിയം&oldid=2667355" എന്ന താളിൽനിന്ന് ശേഖരിച്ചത്