കാന്തം
കാന്തിക മണ്ഡലം സൃഷ്ടിക്കുവാൻ കഴിവുള്ള വസ്തുവിനെ കാന്തം എന്ന് പറയുന്നു (Magnet).
പേരിനെക്കുറിച്ച്
തിരുത്തുകഇരമ്പിന്റെ പ്രത്യേകതരം അയിരിന് ഇരുമ്പിനെ ആകർഷിക്കുവാൻ കഴിവുണ്ടെന്ന് ഗ്രീക്കുകാർക്ക് അറിവുണ്ടായിരുന്നു.ഏഷ്യാമൈനറിലെ മഗ്ന്യീഷ്യാ എന്ന സ്ഥലത്തുനിന്നാണ് ഈ അയിര് ആദ്യമായിലഭിച്ചത്.അതിനാൽ ഇതിനെ മാഗ്നറ്റൈറ്റ് എന്നുവിളിച്ചു.ഇതിൽ നിന്നും മാഗ്നെറ്റ് എന്ന പദമുണ്ടായി[1]. അദൃശ്യമായ കാന്തിക മണ്ഡലമാണ് കാന്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവമായ, അടുത്തുള്ള കാന്തിക വസ്തുക്കളേ ആകർഷിക്കുകയും മറ്റ് കാന്തങ്ങളേ ആകർഷിക്കുയോ വികർഷിക്കുകയോ ചെയ്യുന്ന കഴിവിന് കാരണമാകുന്നത്. കാന്തത്തിനു ചുറ്റും ഇരുമ്പ് പൊടി വിതറിയാൽ അതിന്റെ അദൃശ്യമായ കാന്തിക മണ്ഡലത്തിന്റെ ഘടന മനസ്സിലാക്കുവാൻ സാധിക്കും. അതിന്റെ ചിത്രമാണ് വലത് വശത്ത് കാണിച്ചിരിക്കുന്നത്.കാന്തത്തിന്റെ സജാതീയ ധ്രുവങ്ങൾ വികർഷിക്കുകയും വിജാതീയ ധ്രവങ്ങൾ ആകർഷിക്കുകയും ചെയ്യും.ഹെൻറി കാവൻഡിഷ് എന്ന ശാസ്ത്രജ്ഞനാണ് ഈ കണ്ടുപിടിത്തം നടത്തിയത്.
അവലംബം
തിരുത്തുക- ↑ ശാസ്ത്ര പുസ്തകം എട്ടാം ക്ലാസ്