ഒസ്മാനബാദി ആട്
ഒരു ആട് വർഗ്ഗമാണ് ഒസ്മാനബാഡി. ആന്ധ്രാപ്രദേശമാണ് ഇവയുടെ സ്വാഭാവികമായ വാസസ്ഥലം.[1] ഈ ഇനത്തിന് പേര് അറിയപ്പെടുന്നത് മഹാരാഷ്ട്രയിലെ ഒസ്മാനബാദി ജില്ലയുടേതാണ്. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കർണ്ണാടകം എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായിട്ടാണ് ഈ സ്പീഷ്യസ് വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്[2].
പ്രത്യേകതകൾ
തിരുത്തുകസാധാരണയായി ഇവയെ പാലിനും മാംസത്തിനും വേണ്ടി വളർത്തുന്നത്. പാലുൽപാദനം ശരാശരി ഒരു ദിവസം 1.കി.ഗ്രാം. ജനിച്ച് 15 മാസം കൊണ്ട് ഇവ പ്രായപൂർത്തിയായി പ്രജനനത്തിന് തയ്യാറാവുന്നു. 130 ദിവസമാണ് ഗർഭകാലം. വർഷത്തിൽ രണ്ട് തവണ ഇവയെ ഇണ ചേർക്കാൻ കഴിയുന്നു.
പ്രായപൂർത്തിയായ ഒസ്മാനബാഡി ആണാടിന് 34 കിലോഗ്രാം ഭാരവും 68 സെന്റീമീറ്റർ നീളവും , പെണ്ണാടിന് 32 കിലോഗ്രാം ഭാരവും 66 സെന്റീമീറ്റർ നീളവും ഉണ്ടായിരിക്കും[3].[4]
അവലംബങ്ങൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2011-10-29.
- ↑ http://www.shinefarms.com/products/osmanabadi-goat
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-22. Retrieved 2011-10-28.
- ↑ ഡോ. പി.കെ. മുഹ്‌സിൻ (29 ഡിസംബർ 2014). "ഇന്ത്യയിലെ ആട് ജനുസ്സുകൾ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-12-29. Retrieved 29 ഡിസംബർ 2014.