എം.കെ. പ്രേംനാഥ്
2006 മുതൽ 2011 വരെ വടകരയിൽ നിന്നുള്ള നിയമസഭാംഗവും കേരളത്തിലെ ജനതാദൾ (സെക്കുലർ) നേതാവുമായിരുന്നു എം.കെ. പ്രേംനാഥ് (1950-2023). എൽ.ജെ.ഡി സംസ്ഥാന ഉപാധ്യക്ഷനായും പ്രവർത്തിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2023 സെപ്റ്റംബർ 29ന് അന്തരിച്ചു.[1][2][3]
എം.കെ. പ്രേംനാഥ് | |
---|---|
കേരള നിയമസഭാംഗം | |
ഓഫീസിൽ 2006-2011 | |
മുൻഗാമി | സി.കെ. നാണു |
പിൻഗാമി | സി.കെ. നാണു |
മണ്ഡലം | വടകര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1950 ജൂൺ 24 ചോമ്പാല, വടകര, കോഴിക്കോട് ജില്ല |
മരണം | സെപ്റ്റംബർ 29, 2023 കോഴിക്കോട് | (പ്രായം 73)
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | ടി.സി.പ്രഭ |
കുട്ടികൾ | 1 |
As of 29 സെപ്റ്റംബർ, 2023 ഉറവിടം: The Hindu News online |
ജീവിതരേഖ
തിരുത്തുകകോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഏറാമല വില്ലേജിൽ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കുന്നമ്പത്ത് നാരായണക്കുറുപ്പിൻ്റെയും പത്മാവതിയമ്മയുടേയും മകനായി 1950 ജൂൺ 24ന് ജനനം.
അഴിയൂർ എച്ച്.എസ്.എസിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ പ്രേംനാഥ് മടപ്പള്ളി കോളേജിൽ നിന്ന് ബിരുദവും കേരള, കാലിക്കറ്റ് യൂണിവേഴ്സിറ്റികളിൽ നിന്ന് പി.ജിയും ഭാരതീയ വിദ്യാഭവനിൽ നിന്ന് ജേർണലിസത്തിൽ പി.ജിയും തിരുവനന്തപുരം ലോ കോളേജിൽ നിന്ന് എൽ.എൽ.ബിയും നേടി പഠനം പൂർത്തിയാക്കി.
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പൊതുരംഗത്ത് സജീവമായി. ഇൻഡിപെൻഡൻസ് സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ (ഐ.എസ്.ഒ) സംസ്ഥാന പ്രസിഡൻ്റായി തുടക്കം.
ജയപ്രകാശ് നാരായൺ മൂവ്മെൻറിൽ പങ്കെടുത്ത് ജനതാപാർട്ടിയിൽ അംഗമായി. 1975-1977 ലെ അടിയന്തരാവസ്ഥക്കാലത്ത് മിസ ആക്ട് പ്രകാരം ജയിൽ വാസം അനുഭവിച്ചു.
ജനതാ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. പിന്നീട് ജനതാദൾ നേതാവായിരുന്നു. എം.പി. വീരേന്ദ്രകുമാർ എസ്.ജെ.ഡി രൂപീകരിച്ചപ്പോൾ ഒപ്പം നിന്ന പ്രേംനാഥ് പിന്നീട് പാർട്ടി വിട്ട് ജനതാദൾ സെക്യുലറിൽ ചേർന്നു.
2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസ് ടിക്കറ്റിൽ വടകരയിൽ നിന്ന് നിയമസഭയിലെത്തി. എസ്.ജെ.ഡിയിൽ തിരിച്ചെത്തിയെങ്കിലും 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസിൻ്റെ സി.കെ. നാണുവിനോട് പരാജയപ്പെട്ടു.
വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 2023 സെപ്റ്റംബർ 29ന് രാവിലെ ഒൻപതര മണിക്ക് അന്തരിച്ചു.[4]
മറ്റ് പദവികൾ
- എൽ.ജെ.ഡി : സംസ്ഥാന വൈസ് പ്രസിഡൻ്റ്
- സംസ്ഥാന പ്രസിഡൻ്റ് : കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂണിയൻ(എച്ച്.എം.എസ്)
- ജനതാദൾ : സംസ്ഥാന വൈസ് പ്രസിഡൻറ്, സംസ്ഥാന സെക്രട്ടറി
- ജനതാദൾ : കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്
- ഡയറക്ടർ, പാപ്പനംകോട് എൻജിനീറിംഗ് കോളേജ്
- പത്രാധിപർ,സ്വാതന്ത്രഭൂമി
- പ്രസിഡൻ്റ്, വടകര ഗ്രാമീണ സഹകരണ ബാങ്ക്
- ദേശീയസമിതി അംഗം, യുവജനതാദൾ
- സംസ്ഥാന സെക്രട്ടറി, യുവജനതാദൾ
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2011 | വടകര നിയമസഭാമണ്ഡലം | സി.കെ. നാണു | ജനതാ ദൾ (എസ്.), എൽ.ഡി.എഫ്. | എം.കെ. പ്രേംനാഥ് | എസ്.ജെ.ഡി., യു.ഡി.എഫ്. |
2006 | വടകര നിയമസഭാമണ്ഡലം | എം.കെ. പ്രേംനാഥ് | ജെ.ഡി.എസ്., എൽ.ഡി.എഫ്. | പൊന്നാരത്ത് ബാലകൃഷ്ണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
സ്വകാര്യ ജീവിതം
തിരുത്തുക- ഭാര്യ : പരേതയായ ടി.സി.പ്രഭ
- ഏകമകൾ : ഡോ.പ്രിയ
- മരുമകൻ : കിരൺ കൃഷ്ണ(ദുബായ്)
അവലംബം
തിരുത്തുക- ↑ വടകര മുൻ എം.എൽ.എ എം.കെ.പ്രേംനാഥ് അന്തരിച്ചു
- ↑ എം.കെ.പ്രേംനാഥ് അന്തരിച്ചു
- ↑ മുൻ വടകര എം.എൽ.എ എം.കെ.പ്രേംനാഥ് അന്തരിച്ചു
- ↑ എം.കെ.പ്രേംനാഥിന് അന്ത്യാജ്ഞലി; വിട നൽകി വടകര
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-19.