ഇലങ്കം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പ്രാചീനകാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ആയുധാഭ്യാസക്കളരികളാണ് ഇലങ്കങ്ങൾ. മുപ്പത്താറടി, നാല്പത്തീരടി, അമ്പത്തീരടി എന്നീ വ്യത്യസ്ത വലിപ്പത്തിലുള്ള ഇലങ്കങ്ങൾ നിലനിന്നിരുന്നതായി പ്രാചീന രേഖകളിൽ കാണാം.[അവലംബം ആവശ്യമാണ്] ഇന്ന് ചില ദേവീക്ഷേത്രങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകളിലൂടെയാണ് ഇലങ്കങ്ങൾ അറിയപ്പെടുന്നത്.
ചരിത്രം
തിരുത്തുകകേരളം വാണിരുന്ന ആദിചേരന്മാരുടെ യുദ്ധദേവതയും കുലദേവതയുമായിരുന്നു കൊറ്റവൈ (കൊറ്റം=ഭരണം; അവൈ=അമ്മ). ആയുധമെടുക്കുന്നതും അങ്കത്തിനിറങ്ങുന്നതുമെല്ലാം കൊറ്റവൈയുടെ മുമ്പിൽനിന്നായിരിക്കാണമെന്ന് അക്കാലത്ത് നിർബന്ധമുണ്ടായിരുന്നു. യുദ്ധം ജയിച്ചുവന്നാൽ കൊറ്റവൈയുടെ മുൻപിൽ തുണങ്കെക്കൂത്ത് ആടുന്നത് ഒരു ആചാരമായി തുടർന്നിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കംവരെ ശക്തമായ ഒരു കോഡീകൃത സൈന്യമില്ലാതിരുന്ന കേരളത്തിൽ, നാട്ടുമാടമ്പിമാരുടെ കളരിത്തറകളിലെ അഭ്യാസികളായിരുന്നു യുദ്ധകാലത്ത് രാജാവിനെ സഹായിച്ചിരുന്നത്. ഇത്തരം കളരിയുടമകളും കളരിഗുരുക്കന്മാരും കുറുപ്പ്, പണിക്കർ തുടങ്ങിയ സ്ഥാനപ്പേരുകളിൽ അറിയപ്പെട്ടിരുന്നു. ഈ നാട്ടുകളരികളിൽ, കൊറ്റവൈയെ ആര്യവൽക്കരിച്ച് ദേവിയായി പ്രതിഷ്ഠിക്കുകയും യുദ്ധദേവതയായി ആരാധിക്കുകയും ചെയ്തു. രാജകീയ പട്ടാളം നിലവിൽ വന്നതോടെ ആയുധക്കളരികൾ അപ്രസക്തമാകുകയും കളരിദേവത മാത്രം ഇലങ്കങ്ങളിലവശേഷിക്കുകയും ചെയ്തു. ക്രമേണ ഇലങ്കത്തിന് അർത്ഥപരിണാമം സംഭവിച്ച് ദേവീക്ഷേത്രം എന്നായി മാറുകയും ചെയ്തു. എന്നാൽ, ക്ഷേത്രവും കളരിയും അന്യം നിന്ന ചില സ്ഥലങ്ങളുടെ പേരുകളിലും ഇലങ്കം എന്ന വാക്ക് നിലനിൽക്കുന്നുണ്ട്.
ഇരാലൈ എന്നാൽ കലമാൻ എന്നാണർഥം. തലയും ശിരസും ഉത്തമാംഗങ്ങളാണ്. കലമാനിന്റെ ശിരസാണ് ഇരാലൈ അംഗം. മകയിരം നക്ഷത്രത്തെ കുറിക്കുന്നു. തെക്കൻ തിരുവിതാംകൂറിലെ തെക്കതുകളിൽ കലമാൻ കൊമ്പു വച്ചുള്ള ആരാധന വളരെ പ്രബലമായുണ്ട്. കലമാൻ ദുർഗയുടെ വാഹനമാണ്.മേടപ്പത്തിന് ആദ്യത്തെ ചാൽ ഉഴുന്നതിന് പുറപ്പെടുന്നത് കലമാനിൽ ആരൂഢയായിട്ടാണ്.നോക്കുക. വി. ശങ്കരൻ നായർ, "നെല്ല്- പൗരാണിക കേരളത്തിൽ കേരള സാഹിത്യ അക്കാദമി.)