ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ കക്ഷി
(ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യയിലെ ഒരു രാഷ്ട്രീയ കക്ഷിയാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഇംഗ്ലീഷ്: Indian Union Muslim League - IUML). എം. മുഹമ്മദ് ഇസ്മായിലാണ് (ഖാഇദെ മില്ലത്ത്) 1948 മാർച്ച് 10-നു ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപിച്ചത്. ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ - പിന്നോക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സമൂഹത്തിൽ അഭിമാനകരമായ അസ്തിത്വം ഉയർത്തുന്നതിനും വേണ്ടി നില കൊള്ളുന്നു. പ്രധാനമായും കേരളത്തിലെ മലബാറിൽ വേരുകളുള്ള[1] ഈ പാർട്ടിക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടന സംവിധാനങ്ങളുണ്ട്. മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ ദേശീയ പ്രസിഡൻറാണ് പ്രൊഫസർ കെ എം ഖാദർ മൊയ്തീൻമുസ്‌ലിം ലീഗ് ഇന്ത്യയിലെ രണ്ടു യുപിഎ സഖ്യത്തിലേയും അംഗമായിരുന്നു. ഇ. അഹമ്മദ് ഈ രണ്ട് യു പി എ ഗവർന്മെന്റിലും മാനവ-വിഭവ ശേഷി, വിദേശകാര്യ, റെയിൽവേ -സഹമന്ത്രി പദം വഹിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിൽ 15 എം എൽ എ മാരും[2] തമിഴ് നാട്ടിൽ ഒരു എം എൽ എ[3] യുമുള്ള മുസ്‌ലിം ലീഗിന് മൂന്നാം കേരള നിയമസഭയിൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അഞ്ച് മന്ത്രിമാരുണ്ടായിരുന്നു. ഇ. അഹമ്മദ് എം പി യുടെ നിര്യാണത്തെ തുടർന്ന് 2017 ൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി വിജയിച്ചു[4]

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്

മുസ്ലിം ലീഗ്
ചുരുക്കപ്പേര്IUML
പ്രസിഡന്റ്കെ.എം. ഖാദർ മൊഹിയുദ്ധീൻ
ചെയർപേഴ്സൺസയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ
ജനറൽ സെക്രട്ടറിപി.കെ. കുഞ്ഞാലിക്കുട്ടി
ലോക്സഭാ നേതാവ്ഇ.ടി. മുഹമ്മദ് ബഷീർ
രാജ്യസഭാ നേതാവ്പി.വി. അബ്ദുൽ വഹാബ്
ട്രഷറർപി.വി. അബ്ദുൽ വഹാബ്
സ്ഥാപകൻമുഹമ്മദ് ഇസ്മായിൽ
രൂപീകരിക്കപ്പെട്ടത്10 മാർച്ച് 1948 (75 വർഷം മുമ്പ്)
മുഖ്യകാര്യാലയംമരക്കാർ ലബ്ബ സ്ട്രീറ്റ്, ചെന്നൈ, തമിഴ് നാട്, ഇന്ത്യ .
വിദ്യാർത്ഥി സംഘടനമുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (എം.എസ്.എഫ്.)
യുവജന സംഘടനമുസ്ലിം യൂത്ത് ലീഗ് (MYL)
വനിത സംഘടനവനിതാ ലീഗ് (MWL)
തൊഴിലാളി വിഭാഗംസ്വതന്ത്ര തൊഴിലാളി യൂണിയൻ (STU)
കർഷക സംഘടനസ്വതന്ത്ര കർഷക സംഘം
പ്രത്യയശാസ്‌ത്രംമത ന്യൂനപക്ഷങ്ങളുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും ഉത്കർഷവും അഭിമാനവും പരിരക്ഷിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുകയും തദ്വാരാ ദേശീയ ജീവിതം സമ്പന്നമാക്കുകയും രാജ്യത്തിന്റെ മതേതര ജനാധിപത്യ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യുക
അന്താരാഷ്‌ട്ര അഫിലിയേഷൻകേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC)
നിറം(ങ്ങൾ)    പച്ച
ECI പദവിസംസ്ഥാന പാർട്ടി
സഖ്യം
ലോക്സഭയിലെ സീറ്റുകൾ
3 / 545
രാജ്യസഭയിലെ സീറ്റുകൾ
1 / 245
കേരള നിയമസഭയിലെ സീറ്റുകൾ
15 / 140
തിരഞ്ഞെടുപ്പ് ചിഹ്നം
കോണി (ഏണി) IUML Election Symbol
പാർട്ടി പതാക
മുസ്ലീം ലീഗിന്റെ പതാക
വെബ്സൈറ്റ്
indianunionmuslimleague.in iuml.com

കേരളത്തിൻറെ മുഖ്യമന്ത്രി പദത്തിൽ ലീഗുകാരനായ സിഎച്ച് മുഹമ്മദ് കോയ അവരോധിക്കപ്പെട്ടതാണ് ചരിത്രത്തിലെ ഈ പാർട്ടിയുടെ നേട്ടം. കേരളത്തിന് പുറത്ത് ചില സംസ്ഥാനങ്ങളിലും മുസ്ലിം ലീഗിന് നിയമസഭ, പാർലമെൻറ് എന്നിവിടങ്ങളിൽ അംഗങ്ങളും ഭരണ പങ്കാളിത്തവുമുണ്ടായിരുന്നു. 2022ലെ കണക്ക് പ്രകാരം മൂന്ന് ലോകസഭാ അംഗങ്ങളും ഒരു രാജ്യ സഭാ അംഗവും 15 നിയമസഭ അംഗങ്ങളുമാണുള്ളത്.

ചരിത്രം

തിരുത്തുക

1947 ൽ രാജ്യം വിഭജനത്തോടെ സ്വാതന്ത്യം ലഭിച്ചതോടെ അവിഭക്തഭാരതത്തിൽ പ്രവർത്തിച്ചിരുന്ന ആൾ ഇന്ത്യ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുകയും സ്വതന്ത്ര ഭാരതത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങളും മറ്റു മതന്യൂനപക്ഷങ്ങളും കൈകൊള്ളേണ്ട നയസമീപനം സംബന്ധിച്ചു ചർച്ചകൾ ആരംഭിക്കുകയും ചെയ്തു. മതേതര റിപബ്ലിക് ആയി സ്വതന്ത്രമാകുന്ന ഇന്ത്യയിൽ പ്രത്യേക പാർട്ടിയായി നിലകൊള്ളുന്നതിൽ സാധുതയില്ല എന്ന ചിന്തയിൽ ആയിരുന്നു അവശേഷിച്ച മുസ്ലിം ലീഗ് നേതാക്കളിൽ ബഹുഭൂരിപക്ഷത്തിനും. മുസ്ലിം ലീഗ് പിരിച്ചുവിടുന്നതിനായി ബംഗാൾ പ്രധാനമന്ത്രിയും അവിഭക്തമുസ്ലിം ലീഗിന്റെ സമുന്നത നേതാക്കളിൽ പ്രധാനിയുമായിരുന്ന ഹുസൈൻ  ശഹീദ് സുഹ്രവർദി 1947 നവംബർ 9, 10 തിയ്യതികളിൽ കൽക്കത്തയിലെ  തന്റെ വസതിയിൽ ഇന്ത്യൻ സ്റ്റേറ്റുകളിൽ അവശേഷിക്കുന്ന നേതാക്കളുടെ കൺവെൻഷൻ വിളിച്ച് ചേർത്തു[5]. പ്രസ്തുത യോഗം മുസ്ലിം ലീഗ് പിരിച്ചുവിടുക എന്ന തീരുമാനത്തിലേക്ക് പോകവേ മദിരാശിയിൽ നിന്നുള്ള പ്രതിനിധികൾ ആയിരുന്ന ഖായിദെമില്ലത്ത് മുഹമ്മദ്‌ ഇസ്മായീൽ സാഹിബ്, കെ എം സീതി സാഹിബ് എന്നിവർ ജനാധിപത്യസമൂഹത്തിൽ ന്യൂനപക്ഷ ജനത സ്വത്വാധിഷ്ടിതമായി സംഘടിക്കേണ്ടതിന്റെ അനിവാര്യതയും അതിന്റെ അഭാവം സൃഷ്ടിക്കാവുന്ന അപകടങ്ങളും സവിസ്തരം പ്രതിപാദിക്കുകയും, അതിനുപരിയായി സർവ്വേന്ത്യാ മുസ്ലിംലീഗ് ഇന്ത്യയിൽ പിരിച്ചുവിടാൻ സർവ്വേന്ത്യാ മുസ്ലിം ലീഗിന്റെ കൌൺസിലിനേ അധികാരമുള്ളൂ എന്നതിനാൽ കൌൺസിൽ വിളിച്ചു ചേർക്കാൻ അതിന്റെ ജനറൽ സെക്രട്ടിയോടു അഭ്യർഥിക്കുന്ന പ്രമേയം പാസാക്കുക എന്ന സീതിസാഹിബിന്റെ വാദഗതി അംഗീകരിക്കപ്പെടുകയും ചെയ്തു.[6]

 അപ്രകാരം 1947 ഡിസംബർ 15 നു കറാച്ചിയിൽ സർവ്വേന്ത്യാ മുസ്ലിം ലീഗിന്റെ ജനറൽ കൗൺസിൽ ചേർന്ന് പിരിച്ചുവിടുകയും, ഇന്ത്യയിലെയും പാകിസ്താനിലെയും മുസ്ലിം ലീഗിന്റെ ഭാവി അതത് രാജ്യങ്ങളിലെ ജനതയ്ക്ക് വിട്ടുകൊടുക്കുകയും തത്സംബന്ധമായ തീരുമാനങ്ങൾ കൈകൊള്ളുന്നതിനുള്ള യോഗങ്ങൾ വിളിച്ച് ചേർക്കാനുള്ള കൺവീനർമാരായി യഥാക്രമം മുഹമ്മദ് ഇസ്മായീൽ സാഹിബിനെയും സാദാലിയാഖത്തലി ഖാനെയും തെരഞ്ഞെടുത്തു.[7] തദനുസരണം ഇന്ത്യ സ്വതന്ത്രമായതിന്റെ പിറേറ വർഷം ഇസ്മായീൽ സാഹിബ് ചെന്നൈയിലെ രാജാജി ഹാളിൽ മാർച്ച് 10, 1948 നു വിളിച്ച് ചേർത്ത  സമ്മേളനത്തിൽ വെച്ച് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സ്ഥാപിതമായി. പ്രഥമ പ്രസിഡണ്ടായി ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായീൽ സാഹിബ്, ജനറൽ സെക്രട്ടറിയായി മെഹബൂബ് അലി ബേഗ്[8], ഖജാഞ്ചിയായി ഹാജി ഹസനലി പി ഇബ്രാഹിം എന്നിവരെ തെരഞ്ഞെടുത്തു[9]

പാർലിമെന്റിൽ

തിരുത്തുക

ഭരണഘടനാ നിർമ്മാണസഭയിൽ മുഹമ്മദ് ഇസ്മായീലിന്റെ നേതൃത്വത്തിലുള്ള  മുസ്ലിംലീഗംഗങ്ങൾ[10][11]  ന്യൂനപക്ഷാവകാശങ്ങൾ ഭരണഘടനാപരമായി സംരക്ഷിക്കുന്നതിലും, വ്യക്തി നിയമങ്ങൾ സംരക്ഷിക്കുന്നതിലും ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്[12][13]. മത ന്യൂനപക്ഷങ്ങളെ പിന്നോക്ക വിഭാഗങ്ങളിൽ  ഉൾപ്പെടുത്തി  ഭരണാഘടനാപരമായ സംരക്ഷണം ലഭ്യമാക്കുന്നതിൽനേതൃപരമായ പങ്കുവഹിച്ചു[14] 

1952 ലെ പ്രഥമ സഭ മുതൽ പാർലിമെന്റിൽ മുസ്ലിം ലീഗിന് അംഗങ്ങളുണ്ട്[15]

ലോക്സഭയിൽ

തിരുത്തുക
പേര്
മണ്ഡലം
ഒന്നാം ലോകസഭ (1952 -57)
ബി. പോക്കർ[16] മലപ്പുറം (മദിരാശി)
രണ്ടാം ലോകസഭ (1957-62)
ബി. പോക്കർ[17] മഞ്ചേരി (കേരളം)
മൂന്നാം ലോകസഭ (1962-67)
സി എച്ച്. മുഹമ്മദ് കോയ[18] കോഴിക്കോട് (കേരളം)
മുഹമ്മദ്‌ ഇസ്മായീൽ[18] മഞ്ചേരി (കേരളം))
നാലാം ലോകസഭ (1967-71)
മുഹമ്മദ്‌ ഇസ്മായീൽ[19] മഞ്ചേരി (കേരളം)
എസ് എം മുഹമ്മദ്‌ ശരീഫ്[19] രാമനാഥപുരം (മദിരാശി)
ഇബ്രാഹിം സുലൈമാൻ സേട്ട്[19] കോഴിക്കോട് (കേരളം)
അഞ്ചാം ലോകസഭ (1971-77)
മുഹമ്മദ്‌ ഇസ്മായീൽ[20] മഞ്ചേരി (കേരളം)
ഇബ്രാഹിം സുലൈമാൻ സേട്ട്[20] കോഴിക്കോട് (കേരളം)
എസ് എം മുഹമ്മദ്‌ ശരീഫ്[20] പെരിയാകുളം (തമിഴ്നാട് )
അബുതാലിബ് ചൌധരി[20][21][22] മുർഷിദാബാദ് (പശ്ചിമ ബംഗാൾ)
ആറാം ലോകസഭ (1977 -79)
ഗുലാം മഹബൂബ് ബനാത്ത് വാല[23] പൊന്നാനി (കേരളം)
ഇബ്രാഹിം സുലൈമാൻ സേട്ട്[23] മഞ്ചേരി (കേരളം)
ഏഴാം ലോകസഭ (1980-84)
ഗുലാം മഹബൂബ് ബനാത്ത് വാല[24] പൊന്നാനി (കേരളം)
ഇബ്രാഹിം സുലൈമാൻ സേട്ട്[24] മഞ്ചേരി (കേരളം)
എ കെ എ അബ്ദുസ്സമദ്[24][25] വെല്ലൂർ (തമിഴ് നാട്)
എട്ടാം ലോകസഭ (1984- 89)
ഗുലാം മഹബൂബ് ബനാത്ത് വാല[26] പൊന്നാനി (കേരളം)
ഇബ്രാഹിം സുലൈമാൻ സേട്ട്[26] മഞ്ചേരി (കേരളം)
ഒമ്പതാം ലോകസഭ (1989 - 91)
ഗുലാം മഹബൂബ് ബനാത്ത് വാല[27] പൊന്നാനി (കേരളം)
ഇബ്രാഹിം സുലൈമാൻ സേട്ട്[27][27] മഞ്ചേരി (കേരളം)
എ കെ എ അബ്ദുസ്സമദ്[27][28] വെല്ലൂർ (തമിഴ് നാട്)
പത്താം ലോകസഭ (1991 – 96)
ഇ അഹമ്മദ്[29] മഞ്ചേരി (കേരളം)
ഇബ്രാഹിം സുലൈമാൻ സേട്ട്[29] പൊന്നാനി (കേരളം)
പതിനൊന്നാം ലോകസഭ (1996 - 97)
ഇ അഹമ്മദ്[30] മഞ്ചേരി (കേരളം)
ഗുലാം മഹബൂബ് ബനാത്ത് വാല[30] പൊന്നാനി (കേരളം)
പന്ത്രണ്ടാം ലോകസഭ (1998 –99)
ഇ അഹമ്മദ്[31] മഞ്ചേരി (കേരളം)
ഗുലാം മഹബൂബ് ബനാത്ത് വാല[31] പൊന്നാനി (കേരളം)
പതിമൂന്നാം ലോകസഭ (1999 – 2004)
ഇ അഹമ്മദ്[32] മഞ്ചേരി (കേരളം)
ഗുലാം മഹബൂബ് ബനാത്ത് വാല[32] പൊന്നാനി (കേരളം)
പതിനാലാം ലോകസഭ (2004-2009)
ഇ അഹമ്മദ്[33] പൊന്നാനി (കേരളം)
കെ എം ഖാദർ മോഇദീൻ[33][34]

കാദർ മൊയ്ദീൻ

വെല്ലൂർ (തമിഴ് നാട്)
പതിനഞ്ചാം ലോകസഭ (2009 -14)
ഇ അഹമ്മദ്[35] മലപ്പുറം (കേരളം)
ഇ ടി മുഹമ്മദ്‌ ബഷീർ[35] പൊന്നാനി (കേരളം)
അബ്ദുൽ റഹിമാൻ[35][36] വെല്ലൂർ (തമിഴ് നാട്)
പതിനാറാം ലോകസഭ (2014 -19)
ഇ അഹമ്മദ്[37][38] മലപ്പുറം (കേരളം)
ഇ ടി മുഹമ്മദ്‌ ബഷീർ[37] പൊന്നാനി (കേരളം)
പി.കെ. കുഞ്ഞാലിക്കുട്ടി[39] മലപ്പുറം (കേരളം)
പതിനേഴാം ലോക്സഭ (2019-2024)
ഇ ടി മുഹമ്മദ്‌ ബഷീർ[40] പൊന്നാനി (കേരളം)
പി. കെ. കുഞ്ഞാലിക്കുട്ടി[40] മലപ്പുറം (കേരളം)
നവാസ് ഖനി[41] രാമനാഥപുരം (തമിഴ്നാട്)

രാജ്യസഭയിൽ

തിരുത്തുക
പേര് സംസ്ഥാനം കാലയളവ്
മുഹമ്മദ്‌ ഇസ്മായീൽ[42] മദ്രാസ് 03/04/1952 to 02/04/1958
ഇബ്രാഹിം സുലൈമാൻ സേട്ട്[42] കേരളം 03/04/1960 to 02/04/1966
എ കെ എ അബ്ദുസ്സമദ്[42][43] തമിഴ് നാട് 03/04/1964 to 02/04/1970
ബി വി അബ്ദുല്ലക്കോയ [42] കേരളം 15/04/1967 to 14/04/1973
എസ് എ ഖാജ മോഇദീൻ[42][43] തമിഴ് നാട് 03/04/1968 to 02/04/1974
ഹമീദ് അലി ഷംനാട്[42] കേരളം 05/02/1970 to 21/04/1973
എ കെ എ അബ്ദുസ്സമദ്[42][43] തമിഴ് നാട് 03/04/1970 to 02/04/1976
എ കെ രിഫാഈ[42][43] തമിഴ് നാട് 03/04/1972 to 02/04/1978
ഹമീദ് അലി ഷംനാട്[42] കേരളം 22/04/1973 to 21/04/1979
ബി വി അബ്ദുല്ലക്കോയ[42] കേരളം 03/04/1974 to 02/04/1980
എസ് എ ഖാജ മോഇദീൻ[43] തമിഴ് നാട് 03/04/1974 to 02/04/1980
ബി വി അബ്ദുല്ലക്കോയ[42] കേരളം 03/04/1980 to 02/04/1986
ബി വി അബ്ദുല്ലക്കോയ[42] കേരളം 03/04/1986 to 02/04/1992
ബി വി അബ്ദുല്ലക്കോയ[42] കേരളം 03/04/1992 to 02/04/1998
അബ്ദുസ്സമദ് സമദാനി[42] കേരളം 02/07/1994 to 01/07/2000
കൊരമ്പയിൽ അഹമ്മദ് ഹാജി[42] കേരളം 03/04/1998 to 12/05/2003
അബ്ദുസ്സമദ് സമദാനി[42] കേരളം 02/07/2000 to 01/07/2006
പി.വി. അബ്ദുൽ വഹാബ്[42] കേരളം 03/04/2004 to 02/04/2010
പി.വി. അബ്ദുൽ വഹാബ്[44] കേരളം 23/04/2015 to ------------------

കേരളത്തിൽ

തിരുത്തുക

മുസ്‌ലിം ലീഗ് കേരളത്തിൽ ഐക്യ ജനാധിപത്യമുന്നണിയിലെ അംഗമാണ്. മുന്നണിയിൽ കോൺഗ്രസ് കഴിഞ്ഞാൽ പ്രധാനപ്പെട്ട രണ്ടാമത്തെ കക്ഷിയുമാണ്. ദീർഘകാലം പ്രസിഡണ്ടായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 2009 ഓഗസ്റ്റ് 1 ന് മരണപ്പെട്ടു. തുടർന്ന് അദ്ദേഹത്തിൻറെ സഹോദരനായ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് കേരളാ ഘടകം സംസ്ഥാന പ്രസിഡൻറായി തിര‍ഞ്ഞെടുക്കപ്പെട്ടു.6 മാർച്ച് 2022 ഹൈദർ അലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ആയിരുന്ന പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെ മുസ്ലിം ലീഗ് കേരള ഘടകം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു

കീഴ്ഘടകങ്ങൾ

തിരുത്തുക
  • മുസ്ലിം യൂത്ത് ലീഗ് (യുവജന വിഭാഗം)
  • മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (വിദ്യാർത്ഥി വിഭാഗം)
    • എം.എസ്‌.എഫ്‌ ഹരിത
  • കേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC) (സന്നദ്ധപ്രവർത്തന സംഘടന)
  • ബാലകേരളം
  • ദളിത് ലീഗ് (ദളിത്‌ വിഭാഗം)
  • സ്വതന്ത്ര തൊഴിലാളി യൂണിയൻ (തൊഴിലാളി വിഭാഗം)
  • സ്വതന്ത്ര കർഷക സംഘം (കർഷക വിഭാഗം)
  • പ്രവാസി ലീഗ് (പ്രവാസി വിഭാഗം)
  • വനിതാലീഗ് (വനിതാ വിഭാഗം)
  • സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (S.E.U) (സർക്കാർ ജീവനക്കാരുടെ സംഘടന)
  • Differently abled people's league (DAPL)
  • കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (KSTU)- സർക്കാർ , AIDED സ്കൂളുകളിലെ അധ്യാപകരുടെ സംഘടന
    • കേരള ഹയർ സെക്കന്ററി സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (KHSTU)

• ദളിത് സ്റ്റുഡന്റസ് മൂവേമെന്റ്


( *നിലവിൽ ഇല്ലാത്തത് കൂട്ടിച്ചേർക്കരുത്* )

ഭാരവാഹികൾ

തിരുത്തുക

ദേശീയ ഭാരവാഹികൾ

തിരുത്തുക
സ്ഥാനം പേര്
ചെയർമാൻ- രാഷ്ട്രീയ ഉപദേശക സമിതി (PAC) സാദിഖലി ശിഹാബ് തങ്ങൾ (കേരളം)
ദേശീയ അധ്യക്ഷൻ കെ.എം. കാദർ മൊഹിദീൻ (തമിഴ്നാട്)[45]
ഉപാദ്ധ്യക്ഷൻമാർ ഇഖ്ബാൽ അഹമ്മദ് (ഉത്തർപ്രദേശ്)
ദസ്തഗീർ ഇബ്രാഹിം ആഗ (കർണാടക)
ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി (കേരളം)[46]
ദേശീയ സംഘടനാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ (കേരളം)
ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് (കേരളം)[47]
സെക്രട്ടറിമാർ ഖോറം അനിസ് ഒമർ (ഡൽഹി)
എം.പി. അബ്ദുസമദ് സമദാനി (കേരളം)
എസ്. നയിം അക്തർ (ബീഹാർ)
സിറാജ് ഇബ്രാഹിം സെയ്ത് (കർണാടക)
അസിസ്റ്റന്റ് സെക്രട്ടറിമാർ അബ്ദുൾ ബാസിത്ത് (തമിഴ്നാട്)
കൗസർ ഹയാത്ത് ഖാൻ (ഉത്തർപ്രദേശ്)

കേരള ഘടകം ഭാരവാഹികൾ

തിരുത്തുക
  • പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ (പ്രസിഡണ്ട്)
  • അഡ്വ. പി.എം.എ. സലാം (ജനറൽ സെക്രട്ടറി ഇൻ ചാർജ്)
  • സി ടി അഹമ്മദലി (ട്രഷറർ)
  • പി കെ കെ ബാവ (വൈസ് പ്രസിഡണ്ട്)
  • എം.ഐ. തങ്ങൾ(വൈസ് പ്രസിഡണ്ട്)
  • വി.കെ. അബ്ദുൽ ഖാദർ മൗലവി (വൈസ് പ്രസിഡണ്ട്)
  • പി.എച്ച്. അബ്ദുസ്സലാം ഹാജി (വൈസ് പ്രസിഡണ്ട്)
  • കെ. കുട്ടി അഹമ്മദ്കുട്ടി (വൈസ് പ്രസിഡണ്ട്)
  • എം.സി. മായിൻഹാജി (സെക്രട്ടറി)
  • ടി.പി.എം. സാഹിർ (സെക്രട്ടറി)
  • ടി.എം. സലീം (സെക്രട്ടറി)
  • സി.എച് റഷീദ് (സെക്രട്ടറി)
  • അഡ്വ. പി.എം സാദിക്കലി (സെക്രട്ടറി)
  • എം ഷാജി വയനാട് (സെക്രട്ടറി)

നിയമസഭാ അംഗങ്ങൾ

തിരുത്തുക
പേര്
നിയമസഭ മണ്ഡലം
1 എ.കെ.എം. അഷ്റഫ് മഞ്ചേശ്വരം
2 എൻ.എ. നെല്ലിക്കുന്ന് കാസർഗോ‍ഡ്
3 എം.കെ. മുനീർ കൊടുവള്ളി
4 ടി.വി. ഇബ്രാഹിം കൊണ്ടോട്ടി
5 പി.കെ. ബഷീർ ഏറനാട്
6 യു എ ലത്തീഫ് മഞ്ചേരി
7 നജീബ് കാന്തപ്പുരം പെരിന്തൽമണ്ണ
8 മഞ്ഞളാംകുഴി അലി മങ്കട
9 പി. ഉബൈദുല്ല മലപ്പുറം
10 പി.കെ.കുഞ്ഞാലിക്കുട്ടി വേങ്ങര
11 അബ്ദുൽ ഹമീദ് മാസ്റ്റർ വള്ളിക്കുന്ന്
12 കെ.പി.എ. മജീദ് തിരൂരങ്ങാടി
13 കുറുക്കോളി മൊയ്തീൻ തിരൂർ
14 ആബിദ് ഹുസൈൻ തങ്ങൾ കോട്ടക്കൽ
15 എൻ. ഷംസുദ്ദീൻ മണ്ണാർക്കാട് (പാലക്കാട് ജില്ല)
19 കെ എ എം അബൂബക്കർ കടയനല്ലൂർ[48] (തമിഴ് നാട്)
  1. എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം 6. 1988. p. 460.
  2. http://eci.nic.in/eci_main/archiveofge2016/05-Performance%20of%20Poltical%20Partieskerala.pdf
  3. http://eci.nic.in/eci_main/archiveofge2016/05-Performance%20of%20Poltical%20Partiestamil.pdf
  4. Malappuram Election Results 2017
  5. "കെ. എം. സീതി സാഹിബ്" ജീവ ചരിത്രം. പി.ഖാലിദ്. പു: 189
  6. "കെ. എം. സീതി സാഹിബ്' ജീവ ചരിത്രം: പി. ഖാലിദ്, പു: 190|ISBN - 978-81-928952-0-8
  7. "കേരളത്തിൽ മുസലിം ലീഗ് പുരോഗതി" കെ. എം സീതി സാഹിബിന്റെ ലേഖനങ്ങൾ പു: 137
  8. `How Best Do We Survive?’: A Modern Political History of the Tamil Muslims By Kenneth McPherson
  9. Madras Conference minutes quoted in "Indian union Muslim league Documents 1948 -1970" Editors: M.I. Thangal, M.C Ibrahim, P.A. Rasheed, Published By Grace Educational Association
  10. https://en.wiki.x.io/wiki/Constituent_Assembly_of_India#Members_.28by_province.2Fstate.29
  11. http://parliamentofindia.nic.in/ls/debates/members.htm
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-29. Retrieved 2017-04-21.
  13. https://books.google.ae/books/about/India_s_Constitution.html?id=tJolAAAAMAAJ&redir_esc=y
  14. Chapter. The Muslim OBCs and Affirmative Action; Sachar Commission Report http://mhrd.gov.in/sites/upload_files/mhrd/files/sachar_comm.pdf
  15. "Election commission of India". Archived from the original on 2012-12-07.
  16. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-10-08. Retrieved 2017-04-22.
  17. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-10-08. Retrieved 2017-04-22.
  18. 18.0 18.1 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-07-18. Retrieved 2017-04-22.
  19. 19.0 19.1 19.2 http://eci.nic.in/eci_main/StatisticalReports/LS_1967/Vol_I_LS_67.pdf
  20. 20.0 20.1 20.2 20.3 http://eci.nic.in/eci_main/StatisticalReports/LS_1971/Vol_I_LS71.pdf
  21. അദ്ദേഹം 1971 ൽ, റെരഞ്ഞെടുക്കപ്പെട്ടത്തിന്റെ രണ്ടു മാസങ്ങൾക്കുള്ളിൽ നിര്യാതനായി
  22. India. Parliament. House of the People; India. Parliament. Lok Sabha (1971). Lok Sabha Debates. Lok Sabha Secretariat. p. 7.   
  23. 23.0 23.1 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-07-18. Retrieved 2017-04-22.
  24. 24.0 24.1 24.2 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-07-18. Retrieved 2017-04-22.
  25. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചു. Ref: https://en.wiki.x.io/wiki/A._K._A._Abdul_Samad
  26. 26.0 26.1 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-07-18. Retrieved 2017-04-22.
  27. 27.0 27.1 27.2 27.3 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-07-18. Retrieved 2017-04-22.
  28. "IUML Leader A K A elected in INC symbol in alliance".
  29. 29.0 29.1 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-07-18. Retrieved 2017-04-22.
  30. 30.0 30.1 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-07-18. Retrieved 2017-04-22.
  31. 31.0 31.1 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-10-20. Retrieved 2017-04-22.
  32. 32.0 32.1 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-07-18. Retrieved 2017-04-22.
  33. 33.0 33.1 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-07-18. Retrieved 2017-04-22.
  34. "K. M. Kader Mohideen IUML Leader Elected in DMK symbol in alliance".
  35. 35.0 35.1 35.2 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-10-02. Retrieved 2017-04-22.
  36. "Abdul Rahman of the Indian Union Muslim League, candidate of the Dravida Munnetra Kazhagam-led alliance".
  37. 37.0 37.1 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-11-23. Retrieved 2017-04-22.
  38. "E. Ahamed passes away".
  39. http://www.elections.in/kerala/parliamentary-constituencies/malappuram.html
  40. 40.0 40.1 "GENERAL ELECTION TO LOK SABHA TRENDS & RESULT 2019". Election Commission of India. NIC. Archived from the original on 2019-06-04.
  41. "GENERAL ELECTION TO LOK SABHA TRENDS & RESULT 2019". Election Commission of India. Archived from the original on 2019-07-09.
  42. 42.00 42.01 42.02 42.03 42.04 42.05 42.06 42.07 42.08 42.09 42.10 42.11 42.12 42.13 42.14 42.15 42.16 http://164.100.47.5/Newmembers/alphabeticallist_all_terms.aspx
  43. 43.0 43.1 43.2 43.3 43.4 https://en.wiki.x.io/wiki/List_of_Rajya_Sabha_members_from_Tamil_Nadu
  44. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-26. Retrieved 2017-04-22.
  45. "K M Khader Mohideen is IUML National President". India Today (in ഇംഗ്ലീഷ്). Archived from the original on 16 September 2018. Retrieved 2018-09-16.
  46. "P K Kunhalikutty is IUML national general secretary - Times of India". The Times of India. Archived from the original on 22 September 2018. Retrieved 2018-09-16.
  47. "Indian Union Muslim League national committee members". iuml.com. Archived from the original on 25 January 2019. Retrieved 2019-01-26.
  48. "Kadayanallur_(State_Assembly_Constituency)".