ക്രി.വ. മൂന്നും നാലും നൂറ്റാണ്ടുകളിൽ കുഷാണരുടെ ശക്തി ക്ഷയിച്ചപ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് അധികാരം സ്ഥാപിച്ചവരായിരുന്നു ഇന്തോ-സസ്സാനിഡുകൾ. കുഷാനോ-സസ്സാനിഡുകൾ എന്നും കുഷാൻഷർ എന്നും അറിയപ്പെടുന്ന ഇവർ സസ്സാനിഡ് പേർഷ്യരുടെ ഒരു ശാഖയായിരുന്നു. ക്രി.വ. 410-ൽ ഇന്തോ-ഹെഫലൈറ്റുകളുടെ ആക്രമണത്തിൽ ഇവർ സ്ഥാനഭ്രഷ്ടരായി. സസ്സാനിഡുകൾ ഹെഫലൈറ്റുകളെ ക്രി.വ. 565-ൽ തോല്പ്പിച്ചപ്പോൾ ഇവർക്ക് അല്പം ആധിപത്യം സ്ഥാപിക്കാനായി എങ്കിലും ഇവരുടെ ഭരണം ക്രി.വ. 600-കളിലെ അറബ് ആക്രമണങ്ങളിൽ തകർന്നു.

ഹോർമിസിഡ് ഒന്നാമന്റെ നാണയം, അഫ്ഗാനിസ്ഥാനിൽ വാർത്തത്, മുൻ‌കാല കുശാന മാതൃകകളിൽ നിന്നും ഉരുത്തിരിഞ്ഞത്.
ഇന്തോ-സസ്സാനിഡ് കുഷാൻഷാ വർഹ്രൻ ഒന്നാമന്റെ നാണയം (ക്രി.വ. നാലാം നൂറ്റാണ്ടിന്റെ ആദ്യപാദം).
മുൻ‌വശം: ശിരോവസ്ത്രവുമായി വർഹ്രൻ ഒന്നാമൻ രാജാവ്.
പിൻ‌വശം: ശിവനും കാളയും.
"https://ml.wiki.x.io/w/index.php?title=ഇന്തോ-സസ്സാനിഡുകൾ&oldid=3244162" എന്ന താളിൽനിന്ന് ശേഖരിച്ചത്