ആയുർവേദത്തിൽ പ്രചാരത്തിലുള്ള ഒരു ഔഷധമാണ് അഷ്ടചൂർണ്ണം.

ചേരുവകൾ

തിരുത്തുക
  1. ചുക്ക്
  2. അയമോദകം
  3. തിപ്പലി
  4. കുരുമുളക്
  5. ജീരകം
  6. കരിഞ്ചീരകം
  7. ഇന്തുപ്പ്
  8. പെരുംകായം

15ഗാം വീതം പെരുങ്കായവും ഇന്തുപ്പും വേറെ വേറെ എടുത്തു് വറുത്തു പൊടിക്കുക.15 ഗ്രാം അയമോദകം, 10 ഗ്രാം വീതം ചുക്ക്, കുരുമുളക്, തിപ്പലി, ജീരകം, കരിംജീരകം എന്നിവ വേറെവേറെ പൊടിച്ച ശേഷം ഒന്നിച്ചായി കലർത്തി ഉണങ്ങിയ ഭരണിയിൽ സൂക്ഷിക്കുക.[1]

ഉപയോഗിക്കുന്ന വിധം

തിരുത്തുക

രാത്രിയിൽ ഊണു കഴിക്കുമ്പോൾ, വിഹിതമായ അളവിൽ, ചൂർണത്തിന്റെ കൂടെ സമം നെയ്യും ചേർത്തു കുഴച്ച് ആദ്യത്തെ ഉരുളയിൽ വച്ചു കഴിക്കണം. ഇത് ജഠാരാഗ്നിയെ ഉദ്ദീപിപ്പിക്കും; വാതഗുല്മത്തെ ശമിപ്പിക്കും. അഗ്നിമാന്ദ്യം ഉള്ള മിക്ക രോഗികൾക്കും ഈ ഔഷധം യുക്തമായ മാത്രയിൽ ഉപയോഗിക്കാം.

  1. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌
"https://ml.wiki.x.io/w/index.php?title=അഷ്ടചൂർണ്ണം&oldid=2913957" എന്ന താളിൽനിന്ന് ശേഖരിച്ചത്