ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു മലയാളചലച്ചിത്രനടനും നാടക നടനുമാണ് അനൂപ് ചന്ദ്രൻ.[1] തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് അഭിനയം പഠിച്ചു. ടി.കെ. രാജീവ്കുമാറിന്റെ സുന്ദരി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ഈ ചിത്രം പുറത്തിറങ്ങിയില്ല. ഫാസിൽ സംവിധാനം ചെയ്തു 2009ൽ പ്രദർശനത്തിനെത്തിയ മോസ് ആൻഡ് ക്യാറ്റ് എന്ന ചിത്രത്തിലൂടെ ഗായകനായും അനൂപ് അരങ്ങേറ്റം കുറിച്ചു[2]

അനൂപ് ചന്ദ്രൻ
ജനനം
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
വിദ്യാഭ്യാസംസ്കൂൾ ഓഫ് ഡ്രാമ ബിരുദം
തൊഴിൽഅഭിനേതാവ്
മാതാപിതാക്ക(ൾ)രാമചന്ദ്രപണിക്കർ
ചന്ദ്രലേഖാദേവി
പുരസ്കാരങ്ങൾഭരത് പ്രേംജി ട്രസ്റ്റിന്റെ മികച്ച നടനുള്ള അഖിലേന്ത്യാ പുരസ്കാരം

അച്ചുവിന്റെ അമ്മ, ബ്ലാക്ക്, രസതന്ത്രം, ക്ലാസ്മേറ്റ്സ്, കറുത്ത പക്ഷികൾ, ബാബാ കല്യാണി, ചങ്ങാതിപ്പൂച്ച, ഒരുവൻ, വിനോദയാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് സജീവമായി.

ചലച്ചിത്രരംഗത്ത് സജീവമായിരിക്കുമ്പോൾത്തന്നെ നാടകാഭിനയത്തിനും അദ്ദേഹം സമയം കണ്ടെത്തുന്നു.[3][4]

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത് അർത്തുങ്കൽ എന്ന ഗ്രാമത്തിൽ രാമചന്ദ്രപണിക്കരുടെയും ചന്ദ്രലേഖാദേവിയുടെയും മകനായി ജനിച്ചു. ശ്യാമപ്രസാദിന്റെയൊപ്പം പ്രവർത്തിക്കുന്ന സഹസംവിധായകനായ ജയചന്ദ്രൻ, കോളേജ് അദ്ധ്യാപകനായ വിനയചന്ദ്രൻ എന്നിവരാണ് സഹോദരങ്ങൾ.[5] 2019 June 6 നു അനൂപ് ചന്ദ്രൻ ലക്ഷ്മി രാജഗോപാലും ആയി വിവാഹ നിശ്ചയം കഴിഞ്ഞു.[6]

ചേർത്തല എൻഎസ്എസ് കോളേജ്, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായിരുന്നു പഠനം. ആലപ്പുഴയിലെ 'ഇപ്റ്റ തിയേറ്ററിന്റെ സംഘാടകരിലൊരാളായ അനൂപ് ബാലസംഘത്തിന്റെ സംസ്ഥാന പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.[7]

ചിത്രങ്ങൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സർവകലാശാല യൂണിയൻ കലോൽസവത്തിൽ രണ്ടുതവണ മികച്ച നടനുള്ള പുരസ്കാരം നേടി.
  • തുശൂരിലെ ഭരത് പ്രേംജി ട്രസ്റ്റിന്റെ മികച്ച നടനുള്ള അഖിലേന്ത്യാ പുരസ്കാരം നേടി.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
  1. "Anoop Chandran Profile - www.metromatinee.com". Archived from the original on 2013-03-24. Retrieved 2013-07-12.
  2. മോസ് & ക്യാറ്റ് - മലയാള സംഗീതം.ഇൻഫോ
  3. അനൂപ്‌ ചന്ദ്രൻ നായകനാകുന്ന ഗന്ധമാപിനി [പ്രവർത്തിക്കാത്ത കണ്ണി]
  4. കമല സുരയ്യയുടെ പക്ഷിയുടെ മണം നാടക രൂപത്തിലേക്ക്‌; അനൂപ്‌ ചന്ദ്രൻ കേന്ദ്ര കഥാപാത്രം [പ്രവർത്തിക്കാത്ത കണ്ണി]
  5. ദ അനൂപ് എഫെക്ട് - മംഗളം ദിനപത്രം (ജൂലൈ 8, 2013)
  6. "Anoop Chandran".
  7. അനൂപ് ചന്ദ്രന് തിരക്കേറുന്നു - www.sify.com [പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wiki.x.io/w/index.php?title=അനൂപ്_ചന്ദ്രൻ&oldid=3623041" എന്ന താളിൽനിന്ന് ശേഖരിച്ചത്